Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കലാകാരന്മാർക്കൊരു കൈത്താങ്ങ്

സ്വന്തം ലേഖകൻ

ദുബായ്: കോവിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പ്രതിസന്ധിയിൽ ആയ കലാകാരന്മാർക്ക് കൈത്താങ്ങായി ഇവന്റ് സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കലാപ്രവർത്തകർ തന്നെ രംഗത്തിറങ്ങി. കലാപരിപാടികളും, മേളകളും പാടെ നിർത്തലാക്കപ്പെട്ടതിനാൽ മറ്റു വരുമാന മാർഗങ്ങളൊന്നുമില്ലാതെ പട്ടിണിയിലായി കല കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകളും, മരുന്നുകളും മറ്റും നൽകി വരുന്നു.

കോവിഡ് മൂലം പൂർണ്ണമായും വരുമാനവും ഭാവിയും അനിശ്ചിതത്വത്തിലായവരാണ് കലാകാരന്മാർ. ദുരന്തങ്ങൾ വരുമ്പോൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്ന ഒരു വിഭാഗം. കഴിഞ്ഞ രണ്ടു മാസങ്ങളായി പൂർണ്ണമായും സ്തംഭിച്ച വിനോദമേഖല ഇനി എന്നുണരുമെന്ന് പ്രവചിക്കാൻ പോലും വയ്യാത്ത അവസ്ഥ.

കുടുംബത്തിന്റെ മുഴുവൻ വരുമാനവും നിലച്ചു പോയ വിവിധ മേഖലകളിലുള്ള കലാകാർ...ഗായകർ, നർത്തകർ, മിമിക്രി കലാകാർ, അവതാരകർ, മ്യുസിഷ്യൻസ്, മജിഷ്യൻസ് തുടങ്ങിയവരെ ഉൾപ്പെടുത്തി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് കഴിഞ്ഞ ഒരു മാസമായി രൂപീകരിച്ചിട്ട്. 'ബുദ്ധിമുട്ടിലകപ്പെട്ട സഹപ്രവർത്തകർക്ക് ഒരു സ്‌നേഹ സ്പർശം' എന്ന പേരിൽ ഇവന്‌ടൈഡ്‌സ്, ഡെസ്സേർട്ട് വോയിസ് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സഹായങ്ങൾ അർഹരായ കലാകാരന്മാരുടെ വീടുകളിൽ എത്തിക്കുന്നത്

കൂടുതൽ വിവരങ്ങൾക്ക് : യാസിർ ഹമീദ് (MC/VJ/Actor) 0552606167, സൈമൺ : 0528877648

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP