Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഞ്ചാബിൽ കുടുങ്ങി കിടക്കുന്നത് ഗർഭിണികളും ആരോഗ്യപ്രശ്‌നങ്ങളും അടക്കം പ്രശ്‌നങ്ങളുള്ള ആയിരത്തോളം മലയാളികൾ; മലയാളികളെ സ്വന്തം ചെലവിൽ തിരിച്ചെത്തിക്കാം എന്ന് ആവർത്തിച്ചു പഞ്ചാബ് സർക്കാറിന്റെ കത്ത്; ട്രെയിനിൽ യാത്രയാക്കേണ്ടവരുടെ മെഡിക്കൽ പരിശോധനയും പാസും മറ്റും കേന്ദ്രസർക്കാർ നിബന്ധനകളനുസരിച്ച് പൂർത്തിയാക്കി അയക്കാമെന്ന് പറഞ്ഞിട്ടും മറുപടി നൽകാതെ കേരളം; മരണവ്യാപാരികൾ ഇങ്ങോട്ട് വരണ്ട എന്നാണോ എന്നു സോഷ്യൽ മീഡിയ

പഞ്ചാബിൽ കുടുങ്ങി കിടക്കുന്നത് ഗർഭിണികളും ആരോഗ്യപ്രശ്‌നങ്ങളും അടക്കം പ്രശ്‌നങ്ങളുള്ള ആയിരത്തോളം മലയാളികൾ; മലയാളികളെ സ്വന്തം ചെലവിൽ തിരിച്ചെത്തിക്കാം എന്ന് ആവർത്തിച്ചു പഞ്ചാബ് സർക്കാറിന്റെ കത്ത്; ട്രെയിനിൽ യാത്രയാക്കേണ്ടവരുടെ മെഡിക്കൽ പരിശോധനയും പാസും മറ്റും കേന്ദ്രസർക്കാർ നിബന്ധനകളനുസരിച്ച് പൂർത്തിയാക്കി അയക്കാമെന്ന് പറഞ്ഞിട്ടും മറുപടി നൽകാതെ കേരളം; മരണവ്യാപാരികൾ ഇങ്ങോട്ട് വരണ്ട എന്നാണോ എന്നു സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ലോക്ക്ഡൗൺ പ്രതിസന്ധിയെ തുടർന്ന് പഞ്ചാബിൽ കുടങ്ങിക്കിടക്കുന്ന മലയാളികളുടെ മടക്ക കാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ അലംഭാവം തുടരുന്നു. സ്വന്തം ചെലവിൽ മലയാളികളെ തിരിച്ചെത്തിക്കാമെന്ന് അറിയിച്ച് മൂന്ന് തവണ പഞ്ചാബ് സർക്കാർ കത്തയച്ചിട്ടും കേരളം ഇതുവരെ മറുപടി നൽകിയില്ല. ഇത് വിവാദങ്ങൾക്ക് വഴിവെക്കുകയാണ്.

ഗർഭിണികൾ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഉൾപ്പെടെ 1078 പേരാണ് കേരളത്തിലേക്കുള്ള മടക്ക യാത്രയ്ക്കായി പഞ്ചാബ് സർക്കാറിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശ്രമിക് തീവണ്ടികൾ ഓടാൻ ആരംഭിച്ച ഉടൻതന്നെ കേരളത്തിലേക്കുള്ളവരെ ആരോഗ്യ പരിശോധന നടത്തി തിരിച്ചെത്തിക്കാൻ തയ്യാറാണെന്നും ഇതിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് പ്രിൻസിപ്പൽ സെക്രട്ടറി ആർ വെങ്കിട്ടരത്നം കേരള പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്കാണ് കത്തയച്ചിരുന്നത്.

കേരളത്തിൽനിന്നും കർണാടകത്തിൽനിന്നുമുള്ളവരെ ഒരേ തീവണ്ടിയിൽ തിരിച്ചെത്തിക്കാനായി ബെംഗളൂരു വഴി കൊച്ചിയിലേക്ക് തീവണ്ടി ഓടിക്കാമെന്നാണ് പഞ്ചാബാണ് അറിയിച്ചത്. മെയ്‌ അഞ്ചിനും ഏഴിനുമായി ഇത്തരത്തിൽ മൂന്ന് കത്തുകളാണ് പഞ്ചാബ് അയച്ചത്. എന്നാൽ ഒന്നിനും കേരളം മറുപടി നൽകിയിട്ടില്ല. കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന പഞ്ചാബിലേക്കുള്ള 188 പേരുടെ മടക്ക യാത്രയ്ക്കും കേരളം ഇതുവരെ അനുമതി നൽകിയിട്ടില്ല. എന്നാൽ തീവണ്ടി ഓടിക്കാൻ സമ്മതമാണെന്ന് കർണാടക അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വിവിധ സംസ്ഥാനങ്ങളിലുള്ള എല്ലാവരേയും പഞ്ചാബ് സ്വന്തം ചെലവിലാണ് തിരിച്ചെത്തിക്കുന്നത്.

അതേസമയം മരണത്തിന്റെ വ്യാപാരികൾ ഇങ്ങോട്ട വരേണ്ട എന്നതാണ് സർക്കാറിന്റെ നിലപാടെന്ന് ചോദിച്ചു വിമർശനവും സോഷ്യൽ മീഡിയിൽ സജീവമാണ്. സംഭവത്തെ കുറിച്ചു മാധ്യമപ്രവർത്തകൻ റോയ് മാത്യു എഴുതിയത് ചുവടേ;

മരണവ്യാപാരികൾ ഇങ്ങോട്ട് വരണ്ട... No entry

മരണത്തിന്റെ വ്യാപാരികളെന്ന് സിപിഎമ്മുകാർ വിശേഷിപ്പിക്കുന്ന മറുനാടൻ മലയാളികളോടുള്ള വിവേചനത്തിന്റെ അവസാനിക്കാത്ത കഥകൾ. പഞ്ചാബിൽ കുടുങ്ങികിടക്കുന്ന 1005 മലയാളികളെ പഞ്ചാബ് സർക്കാരിന്റെ ചെലവിൽ നാട്ടിലേക്ക് അയക്കാൻ തയ്യാറാണെന്ന് കാണിച്ച് ഈ മാസം മൂന്ന് തവണ പിണറായി സർക്കാരിന് കത്തയച്ചിട്ടും നടപടിയില്ല. പഞ്ചാബ് സർക്കാരിന്റെ കത്തുകളോട് പ്രതികരിക്കാതെ ഉറക്കം നടിക്കുകയാണ് കേരള സർക്കാർ. ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ തിരിച്ചയക്കാൻ നടപടി എടുക്കാനാവശ്യപ്പെട്ട് ഡൽഹി സർക്കാർ കത്തയച്ചിട്ടും സ്ഥിതി തഥൈവ.
മരണ വ്യാപാരികൾ വന്നാൽ കപ്പടിക്കാൻ പറ്റില്ലല്ലോ.

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ ചുമതലയുള്ള നോഡൽ ഓഫീസറായ ബിശ്വാസ് മേത്തയ്ക്ക് - (ക്ഷമിക്കണം - ബിശ്വനാഥ് സിൻഹക്ക്. എന്ന് തിരുത്തി വായിക്കാനപേക്ഷ. )
പഞ്ചാബ് നോഡൽ ഓഫീസർ വെങ്കിട്ട രത്നം ഈ മാസം 5-7-10 എന്നീ തീയതികളിൽ മലയാളികളെ നാട്ടിലേക്ക് അയക്കുന്നത് ചൂണ്ടികാണിച്ചു കത്തയച്ചിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഇപ്പോഴും അനങ്ങാപാറ നയം തുടരുകയാണ്. കേരള സർക്കാരിന്റെ അനുമതി ലഭിക്കാത്തതുകൊണ്ട് തന്നെ പഞ്ചാബിൽ കുടുങ്ങികിടക്കുന്ന മലയാളികളുടെ യാത്ര അനിശ്ചിതമായി നീളുകയാണ്. പഞ്ചാബിൽ കുടുങ്ങിക്കിടക്കുന്ന ഇതരസംസ്ഥാനക്കാരെ തിരിച്ചയക്കുന്നതിനായി 35 കോടി രൂപയാണ് അമരീന്ദർ സിങ് സർക്കാർ നീക്കി വെച്ചിരിക്കുന്നത്.

ട്രെയിനിൽ യാത്രയാക്കേണ്ടവരുടെ മെഡിക്കൽ പരിശോധനയും പാസും മറ്റും കേന്ദ്രസർക്കാർ നിബന്ധനകളനുസരിച്ച് പൂർത്തിയാക്കി അയക്കാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പകരമായി കേരളത്തിൽ കുടുങ്ങികിടക്കുന്ന 188 പഞ്ചാബ് സ്വദേശികളെ തിരിച്ചയക്കാനും പഞ്ചാബ് സർക്കാരിന്റെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഈ കത്തുകളോടൊന്നും പ്രതികരിക്കാതെ പിണറായി സർക്കാർ ഒഴിഞ്ഞുമാറുകയാണ്.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും സർക്കാരുകൾ വിവിധ പ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുപോകാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടും കേരളസർക്കാർ മറുനാടൻ മലയാളികളോട് ചിറ്റമ്മ നയം തുടരുകയാണ്. മറുനാടൻ മലയാളികൾ വന്നാൽ ഇവിടെ കോവിഡ് രോഗം പടരുമെന്നാണ് സിപിഎം അണികൾ സൈബർ ഇടങ്ങളിലും മറ്റ് മാധ്യമങ്ങളിലൂടെയും പറഞ്ഞ് പ്രചരിപ്പിക്കുന്നത്. മറുനാടൻ മലയാളികൾ മരണവ്യാപാരിക ളാണെന്നു വെട്ടുക്കിളിക്കുട്ടങ്ങൾ വ്യാപകമായി പറഞ്ഞു പരത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് മറുനാടൻ മലയാളികൾക്ക് അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചെത്താൻ കഴിയാതെ നരകയാതന അനുഭവിക്കുന്നത്.
മറുനാടൻ മലയാളികൾ വന്നാൽ ട്രോഫികൾ നിരത്തി വെക്കാൻ കഴിഞ്ഞില്ലങ്കിലോ എന്ന ഭയം സർക്കാരിനെ അലട്ടുന്നുണ്ട്.

സർക്കാർ ചെയ്തത് ജനദ്രോഹ നടപടി; കെ സി വേണുഗോപാൽ

അതേസമയം വാളയാർ അതിർത്തിയിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധത്തെ അനുകൂലിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തി. അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളോട് സംസ്ഥാന സർക്കാർ ചെയുന്നത് ജനദ്രോഹ നടപടിയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അടിയന്തര സാഹചര്യത്തിൽപോലും സാങ്കേതികത്വത്തിന്റെ പേരിലാണ് സർക്കാർ പ്രവേശനം നിഷേധിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം സർക്കാരിന്റെ ജനദ്രോഹ നടപടിയെ തുടർന്ന് ഉണ്ടായതാണ്. ഇനി എത്രനാൾ അതിർത്തി അടച്ചിട്ട് സ്വന്തം നാട്ടുകാരെ പുറത്ത് നിർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും കെ സി വേണുഗോപാൽ ചോദിച്ചു. പ്രവാസികളെ തിരികെ എത്തിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP