Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എമി എസ്. ബട്ട് നാഷണൽ അക്കാദമി മെഡിസിൻ സ്‌കോളർ

എമി എസ്. ബട്ട് നാഷണൽ അക്കാദമി മെഡിസിൻ സ്‌കോളർ

പി.പി. ചെറിയാൻ

സ്റ്റാൻഫോർഡ് (ഹൂസ്റ്റൺ): സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി മെഡിസിൻ ആൻഡ് ജനറ്റിക്സ് അസി. പ്രൊഫസറും ഗ്ലോബൽ ഓങ്കോളജി സെന്റർ ഫോർ ഇനോവേഷൻ ഗ്ലോബൽ ഹെൽത്ത് ഡയറക്ടറുമായ എമി എസ്. ബട്ടിനെ 2020 ലെ എമർജിങ് ലീഡേഴ്സ് ഇൻ ഹെൽത്ത് ആൻഡ് മെഡിസിൻ സ്‌കോളേഴ്സിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി നാഷണൽ അക്കാദമി ഓഫ് മെഡിസിൻ മെയ്‌ 5 ന് പ്രഖ്യാപിച്ചു. പത്തു പേരടങ്ങുന്ന ഈ ടീമിൽ ഉൾപ്പെടുന്ന ഏക ഇന്ത്യൻ അമേരിക്കൻ പ്രഫസറാണ് എമി എസ്. ബട്ട്. എമർജൻസി മെഡിസിൻ, ബയോമെഡിക്കൽ എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തി കഴിവ് തെളിയിച്ചവരാണ് തിരഞ്ഞെടുക്കപ്പെട്ട പത്തുപേരും.

ജൂലൈ 1 മുതൽ മൂന്നു വർഷത്തേക്കാണ് നാഷണൽ അക്കാദമി ഓഫ് മെഡിസിന്റെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങളിൽ ഇവർ പങ്കാളികളാകുക.

അസാധാരണ കഴിവുള്ള ഇവരെ ലഭിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണെന്ന് എൻഎഎം പ്രസിഡന്റ് വിക്ടർ ജൊഡസ് പറഞ്ഞു.

കലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും എംഡിയും ബയോകെമിസ്ട്രി ആൻഡ് മോളികൂളർ ബയോളജിയിൽ ഡോക്ടറേറ്റും നേടിയ എമി നിരവധി എക്സലൻസ് അവാർഡുകൾക്കും അർഹയായിട്ടുണ്ട്. പുതിയ സ്ഥാന ലബ്ധിയിൽ എമി തന്റെ സന്തോഷം പ്രകടിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP