Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാഫി പറമ്പിൽ എംഎൽഎയെ മരണത്തിന്റെ വ്യാപാരിയെന്ന് വിശേഷിപ്പിച്ച് ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി; ആകാശ് തില്ലങ്കേരിയുടെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

ഷാഫി പറമ്പിൽ എംഎൽഎയെ മരണത്തിന്റെ വ്യാപാരിയെന്ന് വിശേഷിപ്പിച്ച് ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി; ആകാശ് തില്ലങ്കേരിയുടെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

മറുനാടൻ ഡെസ്‌ക്‌

വാളയാറിൽ യുഡിഎഫ് ജനപ്രതിനിധികൾ നടത്തിയ പ്രതിഷേധത്തെ സംബന്ധിച്ച വിവാദങ്ങൾ സോഷ്യൽ മീഡിയയിലും സജീവമാകുന്നു. ഇതിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയെ മരണത്തിന്റെ വ്യാപാരിയെന്ന് വിശേഷിപ്പിച്ച് ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി രം​ഗത്തെത്തിയത് രൂക്ഷ വിമർശനത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. വാളയാറിൽ നടന്ന സംഭവങ്ങളുടെ യാഥാർത്ഥ്യം വിശദീകരിച്ചുകൊണ്ട് ഷാഫി പറമ്പിൽ ഫേസ്‌ബുക്ക് ലൈവിൽ എത്തിയിരുന്നു. ഇതിനടിയിലാണ് ഷുഹൈബ് വധക്കേസിവെ മുഖ്യപ്രതി ആകാശ് തില്ലങ്കേരി മരണത്തിന്റെ വ്യാപാരി എന്ന് കമന്റ് ചെയ്തത്. പിന്നീട് ഇതോ ചൊല്ലിയായി സൈബർ ഇടത്തെ ചർച്ചകൾ. കോൺ​ഗ്രസ് അനുഭാവികൾ ആകാശ് തില്ലങ്കേരിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർത്തുന്നത്.

ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ ആകാശ് തില്ലങ്കേരിക്ക് സ്വന്തം പാർട്ടിയോട് അന്ധവിശ്വാസമായിരിക്കും എന്ന് കോൺ​ഗ്രസ് അനുഭാവികൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് കേസിൽ പ്രതിയായി പരോളിൽ കഴിയുമ്പോൾ ജീവിതത്തിൽ ഒരു പൂച്ചയെ പോലും കൊന്നിട്ടില്ലാത്ത ഷാഫി പറമ്പിൽ എംഎൽഎയെ “മരണത്തിന്റെ വ്യാപാരി ” എന്ന് യാതൊരു ഉളുപ്പുമില്ലാതെ പറയാൻ കഴിയുകയെന്നും ഫേസ്‌ബുക്കിൽ വിമശനം ഉയരുന്നു.

അതേസമയം മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായിരുന്ന ആകാശ് തില്ലങ്കേരി പിണറായി സർക്കാർ അധികാരത്തിലേറിയെശേഷം ജാമ്യത്തിലിറങ്ങി സുഖവാസമനുഭവിക്കുകയാണ്. സിപിഎമ്മിന്റെ സൈബർ പോരാളിയെന്നാണ് ആകാശ് തില്ലങ്കേരി സ്വയം വിശേഷിപ്പിക്കുന്നത്. സിപിഎമ്മിനെ ന്യായീകരിച്ചും എതിരാളികളെ രൂക്ഷമായി വിമർശിച്ചും ഫേസ്‌ബുക്കിൽ സജീവമായ ആകാശ് തില്ലങ്കേരിക്ക് വീരപരിവേഷമാണ് പാർട്ടി പ്രവർത്തകർ കൽപ്പിച്ചുനൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, പി.ജയരാജൻ എന്നിവരോടൊപ്പമെടുത്ത ആകാശിന്റെ സെൽഫി ചിത്രങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. 2016ൽ തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകൻ മാവില വിനീഷിനെ കൊലപ്പെടുത്തിയ കേസിലും ആകാശ് മുഖ്യപ്രതിയായിരുന്നു. ‘വിനീഷിനെ കൊത്തിയ കത്തി, അറബിക്കടലിലെറിഞ്ഞിട്ടില്ല’ എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ തില്ലങ്കേരിയിൽ പ്രകടനം നടത്തുന്ന ദൃശ്യങ്ങളും പിന്നീടു പുറത്തു വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP