Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ സാധാരണ ട്രെയിൻ സർവീസുകൾ ജൂൺ 30ന് ശേഷം; ടിക്കറ്റ് ബുക്കിങ് ക്യാൻസൽ ചെയ്ത് റെയിൽവെ; ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും; സ്‌പെഷ്യൽ ട്രെയിനായ ശ്രമിക് ട്രെയിൻ ഗതാഗതം സാധാരണ നിലയിൽ തുടരും; തേർഡ് എ.സിയിൽ 100 വരെയും സെക്കൻഡ് എസിയിൽ 50 വരെയും സ്ലീപ്പർ ക്ലാസിൽ 200 വരെയും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകാനുള്ള ആലോചനയിൽ നിന്നും കേന്ദ്രം പിന്മാറി; രാജ്യത്തെ ട്രെയിൻ ഗതാഗതം ഉടൻ സാധാരണ നിലയിൽ ആവില്ല

രാജ്യത്തെ സാധാരണ ട്രെയിൻ സർവീസുകൾ ജൂൺ 30ന് ശേഷം; ടിക്കറ്റ് ബുക്കിങ് ക്യാൻസൽ ചെയ്ത് റെയിൽവെ; ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും; സ്‌പെഷ്യൽ ട്രെയിനായ ശ്രമിക് ട്രെയിൻ ഗതാഗതം സാധാരണ നിലയിൽ തുടരും; തേർഡ് എ.സിയിൽ 100 വരെയും സെക്കൻഡ് എസിയിൽ 50 വരെയും സ്ലീപ്പർ ക്ലാസിൽ 200 വരെയും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകാനുള്ള ആലോചനയിൽ നിന്നും കേന്ദ്രം പിന്മാറി; രാജ്യത്തെ ട്രെയിൻ ഗതാഗതം ഉടൻ സാധാരണ നിലയിൽ ആവില്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ ട്രെയിൻ ഗതാഗതം അടുത്തകാലത്തെങ്ങും സാധാരണ നിലയിൽ ആവില്ല. സാധാരണ ട്രെയിൻ സർവീസുകൾ ജൂൺ മുപ്പതിന് ശേഷം മാത്രമെന്ന് റെയിൽവെ അറിയിച്ചു. അതുവരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ റെയിൽവെ ക്യാൻസൽ ചെയ്തു. ഇവയുടെ പണം തിരികെ നൽകും. അതേസമയം, ശ്രമിക് സ്പെഷ്യൽ ട്രെയിൻ സർവീസ് മാറ്റമില്ലാതെ തുടരുമെന്ന് റെയിൽവെ അറിയിച്ചു. ലോക്ക്ഡൗൺ നാലാംഘട്ടത്തിലേക്ക് നീട്ടിയാലും നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് നേരത്തെ ട്രെയിൻ സർവീസിന് റെയിൽവെ സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.

തേർഡ് എ.സിയിൽ 100 വരെയും സെക്കൻഡ് എസിയിൽ 50 വരെയും സ്ലീപ്പർ ക്ലാസിൽ 200 വരെയും ചെയർകാർ ടിക്കറ്റിൽ 100 വരെയും ഫസ്റ്റ് എസിയിൽ 20 വരെയും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകാനായിരുന്നു ആലോചന. തിങ്കളാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോൺഫറൻസിൽ പൊതുജനങ്ങൾക്കായി കൂടുതൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനെ കുറിച്ച് സൂചന നൽകിയിരുന്നു. എന്നാൽ ഇവയുടെ സ്റ്റോപ്പുകൾ കുറയ്ക്കുമെന്നും സൂചനയുണ്ട്.

അതിനിടെ കൊവിഡ് ലോക്ക് ഡൗണിന് ഇളവ് ഏർപ്പെടുത്തി സ്‌പെഷ്യൽ ട്രെയിൻ ഓടിത്തുടങ്ങിയെങ്കിലും കേരളത്തിനകത്ത് ട്രെയിൻ യാത്രക്ക് അനുമതിയില്ല. ഡൽഹിയിൽ നിന്ന് വരുന്ന സ്‌പെഷ്യൽ ട്രെയിനിൽ കേരളത്തിനകത്തെ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കി നൽകണമെന്ന് റെയിൽവെ ഉത്തരവിറക്കി. കേരളത്തിനകത്തെ യാത്രക്ക് അനുമതി നൽകരുതെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് റെയിൽവെയുടെ നടപടി. ഇതനുസരിച്ച് കേരളത്തിന് അകത്ത് യാത്ര ചെയ്യാനുള്ള 412 ടിക്കറ്റുകൾ റദ്ദാക്കി. ജൂൺ 30 വരെ സാധാരണ ട്രെയിൻ സർവീസുണ്ടാകില്ല.

മൂന്ന് സ്റ്റോപ്പുകളാണ് പ്രത്യേക തീവണ്ടിക്ക് കേരളത്തിനകത്ത് അനുവദിച്ചിട്ടുള്ളത്. കോഴിക്കോട്, എറണാകുളം , തിരുവനന്തപുരം സ്റ്റേഷനുകളിലാണ് പ്രത്യേക തീവണ്ടിക്ക് സ്റ്റോപ്പുണ്ടാകുക. ഡൽഹിയിൽ നിന്ന് തുടങ്ങുന്ന ട്രെയിനിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് കേരളത്തിലേക്ക് വരുന്നതിൽ തടസമില്ല. എന്നാൽ ട്രെയിനിൽ കേരളത്തിലെത്തിക്കഴിഞ്ഞാൽ സംസ്ഥാനത്തിനകത്തെ യാത്രക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. അതായത് പ്രത്യേക ട്രെയിനിൽ കോഴിക്കോട്ടു നിന്നോ എറണാകുളത്തു നിന്നോ യാത്രക്കാരെ കയറ്റില്ല. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് കാണിച്ചാണ് റെയിൽവെയുടെ ഉത്തരവ്.

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത്തരമൊരു തീരുമാനം റെയിൽവെ എടുത്തിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഒപ്പം കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കേരളത്തിനകത്തുനിന്നുള്ള യാത്രക്കാർ കൂടി വരുന്നത് പ്രതിരോഘ പ്രവർത്തനങ്ങൾ സങ്കീർണ്ണമാക്കുമെന്നാണ് സംസ്ഥാന സർക്കാർ വാദം.

അതിനിടെ രാജ്യത്തെ ട്രെയിൻ ഗതാഗതത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ പാസ്സിന്റെ ക്രമീകരണം സംബന്ധിച്ച റെയിൽവേയുടെ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. . സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളിലാണ് തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കോഴിക്കോട്, എറണാകുളം,തിരുവനന്തപുരം എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ് ക്രമീകരണം. എല്ലായിടത്തും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പരിശോധനയും ക്വാറന്റൈൻ നിർദ്ദേശങ്ങളും നൽകുന്നത്.

കോവിഡ്19 ജാഗ്രതാ പോർട്ടൽ വഴി മാത്രമാണ് അപേക്ഷിക്കേണ്ടതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതിനകം മറ്റ് മാർഗ്ഗങ്ങളിലൂടെ അപേക്ഷിച്ചവരെല്ലാം പുതിയ ജാഗ്രതാ പോർട്ടൽ വഴി അപേക്ഷിക്കണം. പാസഞ്ചർ നമ്പർ, എവിടെനിന്ന് കയറുന്നു, എവിടേക്കാണ് യാത്ര , തീയതി എന്നിവ കാണിച്ചാകണം അപേക്ഷിക്കേണ്ടത്. http://covid19jagratha.kerala.nic.in എന്ന വെബ് വിലാസത്തിൽ കയറിയാൽ അപേക്ഷിക്കാമെന്ന്

ഗ്രൂപ്പായി വരുന്നവർ കോവിഡ്19 എന്ന് പ്രത്യേകമായി അപേക്ഷയിൽ കാണിക്കണം. റെയിൽവേ സ്റ്റേഷനുകളിൽ കംപ്യൂട്ടർ രേഖകൾ പരിശോധിച്ച ശേഷം യാത്രക്കാരെ ആരോഗ്യ പരിശോധനാ ബൂത്തുകളിലേക്ക് വിടും. തുടർന്ന് ഹോം കോറന്റൈൻ നിർദ്ദേശം നൽകും. യാത്രക്കായി പ്രത്യേക വാഹനം പിടിക്കാൻ ഉദ്ദേശിക്കുന്നവരുടെ ഡ്രൈവർമാരും ഹോം കോറന്റൈനിൽ പോകണം. എല്ലാവരും 14 ദിവസം കോറന്റൈനിൽ പോകണംമെന്ന് ആരോഗ്യവകുപ്പ് സൂചന നൽകിക്കഴിഞ്ഞു. വീട്ടിൽ സാഹചര്യമില്ലാത്തവർക്ക് സർക്കാർ സംവിധാനത്തിലെ ഇൻസ്റ്റിറ്റിയൂഷണൽ കോറന്റൈനിൽ പോകേണ്ടതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP