Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്തിനാണ് ഇങ്ങനെ അവഗണിക്കുന്നത്, പണം മുഴുവൻ നിരുപാധികം എടുത്തോളൂ'; വായ്‌പ്പ എടുത്ത പണം തിരിച്ചടയ്ക്കാൻ തയ്യാറാണെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിജയ് മല്യ; കൊവിഡ് 19 ദുരിതാശ്വാസ പാക്കേജിന് സർക്കാരിനെ അഭിനന്ദിക്കുന്നു; അവർക്ക് ആവശ്യമുള്ളത്ര കറൻസി അച്ചടിക്കാൻ കഴിയുമെന്നും മല്യ

'എന്തിനാണ് ഇങ്ങനെ അവഗണിക്കുന്നത്, പണം മുഴുവൻ നിരുപാധികം എടുത്തോളൂ'; വായ്‌പ്പ എടുത്ത പണം തിരിച്ചടയ്ക്കാൻ തയ്യാറാണെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിജയ് മല്യ; കൊവിഡ് 19 ദുരിതാശ്വാസ പാക്കേജിന് സർക്കാരിനെ അഭിനന്ദിക്കുന്നു; അവർക്ക് ആവശ്യമുള്ളത്ര കറൻസി അച്ചടിക്കാൻ കഴിയുമെന്നും മല്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബാങ്കുകളിൽ നിന്നും വായ്്പയെടുത്തു മുങ്ങിയ വ്യവസായി വിജയ് മല്യ പണം തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന വാദം ഉന്നയിച്ചു കൊണ്ടു രംഗത്ത്. സർക്കാറിന് നൽകാനുള്ള തുക പൂർണമായും തിരികെ നൽകാൻ തയ്യാറാണെന്നും തുക സ്വീകരിച്ച് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ. കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായിയാണ് വിജയ് മല്യ. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകൾ വിജയ് മല്യക്കെതിരെ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്.

കൊവിഡ് റിലീഫ് പാക്കേജായി 20 ലക്ഷം കോടി രൂപ അനുവദിച്ച കേന്ദ്രസർക്കാറിനെ അഭിനന്ദിച്ചുകൊണ്ട് ഇട്ട ട്വീറ്റിലാണ് താൻ പണം തിരിച്ചടക്കാൻ തയ്യാറാണെന്നും കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ ആവശ്യപ്പെട്ടത്. ആവശ്യമുള്ള പണം സർക്കാറിന് അച്ചടിച്ചിറക്കാൻ കഴിയുമെന്നും എന്തിനാണ് തന്നെപ്പോലെ ചെറിയ സംഭാവകനെ 100 ശതമാനം തിരിച്ചടവ് വാഗ്ദാനം ചെയ്തിട്ടും അവഗണിക്കുന്നതെന്നും മല്യ ട്വീറ്റിൽ ചോദിക്കുന്നു.

'' കൊവിഡ് 19 ദുരിതാശ്വാസ പാക്കേജിന് സർക്കാരിനെ അഭിനന്ദിക്കുന്നു. അവർക്ക് ആവശ്യമുള്ളത്ര കറൻസി അച്ചടിക്കാൻ കഴിയും, എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് വായ്പകളുടെ 100% തിരിച്ചടവ് വാഗ്ദാനം ചെയ്യുന്ന എന്നെപ്പോലുള്ള ഒരു ചെറിയ സംഭാവകനെ നിരന്തരം അവഗണിക്കണോ? എന്റെ പണം നിരുപാധികമായി എടുത്ത്, കേസ് അവസാനിപ്പിക്കൂ,'' മല്യ ട്വിറ്ററിൽ കുറിച്ച്.

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത്, തിരിച്ചടക്കാതെ മല്യ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. മല്യയെ ഇന്ത്യയിൽ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നേരത്തെ കേന്ദ്രസർക്കാർ നടത്തിവരികയായിരുന്നു. അതേസമയം കിങ് ഫിഷർ എയർലൈനുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിലേക്ക് നാടുകടത്തരുത് എന്ന് ആവശ്യപ്പെട്ടുള്ള അപ്പീൽ നൽകുന്നതിനുള്ള അനുവാദത്തിനായാണ് ബ്രിട്ടണിലെ സുപ്രീം കോടതിയിൽ മല്യ അപേക്ഷ നൽകിയിരിക്കയാണ്.

നേരത്തെ ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അപേക്ഷ ലണ്ടനിലെ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടുത്ത 14 ദിവസത്തിനുള്ളിൽ അപേക്ഷയിൽ നടപടി ഉണ്ടാകുമെന്നാണ് സൂചന. വിവാദ വ്യവസായിയായ മല്യ വ്യാവസായിക ആവശ്യങ്ങൾക്കായി 9,000 കോടി രൂപയാണ് വിവിധ ബാങ്കുകളിൽ നിന്നായി വായ്‌പ്പയെടുത്തത്. വായ്പകൾ തിരിച്ചടക്കാത്തതിനെ തുടർന്ന് നിയമ നടപടികൾ ആരംഭിച്ചതോടെ മല്യ വിദേശത്തേക്ക് കടന്നു. 2016 ലാണ് മല്യ ബ്രിട്ടണിൽ എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP