Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ ശ്രമിക്കുന്നത് എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കാൻ; എന്ന് തുറക്കും എന്നു തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി; ബാറുകളിൽ പാഴ്‌സൽ നൽകാൻ പ്രത്യേകം കൗണ്ടർ; ബെവ്‌കോയിലെ അതേ വിലയ്ക്ക് മദ്യം ബാറിൽ നിന്നും ലഭിക്കും; മദ്യശാലകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുമെന്നും മന്ത്രി ടി കെ രാമകൃഷ്ണൻ; തിരക്കൊഴിവാക്കാൻ വെർച്വൽ ക്യൂ ആപ്പ് തയ്യാറുന്ന മുറയ്ക്ക് വിൽപ്പന തുടങ്ങാൻ സർക്കാർ നീക്കം

സർക്കാർ ശ്രമിക്കുന്നത് എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കാൻ; എന്ന് തുറക്കും എന്നു തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി; ബാറുകളിൽ പാഴ്‌സൽ നൽകാൻ പ്രത്യേകം കൗണ്ടർ; ബെവ്‌കോയിലെ അതേ വിലയ്ക്ക് മദ്യം ബാറിൽ നിന്നും ലഭിക്കും; മദ്യശാലകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുമെന്നും മന്ത്രി ടി കെ രാമകൃഷ്ണൻ; തിരക്കൊഴിവാക്കാൻ വെർച്വൽ ക്യൂ ആപ്പ് തയ്യാറുന്ന മുറയ്ക്ക് വിൽപ്പന തുടങ്ങാൻ സർക്കാർ നീക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ എന്നു തുറക്കും എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. അടുത്ത തിങ്കളാഴ്‌ച്ച മുതൽ മദ്യവിൽപ്പന തുടങ്ങാൻ സർക്കാർ ശ്രമിക്കുന്നതിനിടെ എന്നു വിൽക്കണം എന്നു തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ രംഗത്തെത്തി. സർക്കാർ ശ്രമിക്കുന്നത് എല്ലാ മദ്യശാലകളും ഒരുമിച്ചു തുറക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ബാറുകളിൽ മദ്യം പാഴ്‌സൽ നൽകാൻ പ്രത്യേകം കൗണ്ടർ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബെവ്‌കോയിലെ അതേ വിലയ്ക്ക് മദ്യം ബാറിൽ നിന്നും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മദ്യശാലകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുമെന്നും മന്ത്രി ടി കെ രാമകൃഷ്ണൻ പറഞ്ഞു. തിരക്കൊഴിവാക്കാൻ വെർച്വൽ ക്യൂ ആപ്പ് തയ്യാറുന്ന മുറയ്ക്ക് വിൽപ്പന തുടങ്ങാനാണ് സർക്കാർ ശ്രമിക്കുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും ഉൾപ്പെടെ 18നോ 19നോ തുറക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മദ്യശാലകൾ തുറന്നാലും ക്ലബുകൾക്ക് അനുമതിയില്ല. ബിവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഓൺലൈൻ വിൽപ്പനയ്ക്കാണ് അനുമതി ഉള്ളത്. ഇതിനായുള്ള മൊബൈൽ ആപ്പ് നാളെ തയ്യാറാകും. അതേസമയം വിദേശ മദ്യത്തിന് 10 % മുതൽ 35 % വരെ സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പുതുക്കിയ മദ്യവില നിലവിൽ വന്നിരുന്നു.

കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നടപ്പിലാക്കിയ മൂന്നാംഘട്ട അടച്ചുപൂട്ടൽ അവസാനിക്കുന്നതോടെ കേരളത്തിൽ മദ്യശാലകൾ തുറക്കാനാണ് ഒരുങ്ങുന്നത്. മെയ്‌ 17 നാണ് മൂന്നാംഘട്ട അടച്ചുപൂട്ടൽ അവസാനിക്കുക. ഔദ്യോഗിക തീരുമാനം പിന്നീട് അറിയിക്കും. കർശന നിയന്ത്രണങ്ങളോടെയായിരിക്കും മദ്യശാലകൾ തുറക്കുക. മദ്യശാലകൾ തുറക്കുമെങ്കിലും ക്ലബുകൾ തുറന്നു പ്രവർത്തിക്കില്ല. ഓൺലൈൻ ടോക്കൺ ഏർപ്പെടുത്തിയായിരിക്കും മദ്യവിൽപ്പന. മദ്യവിൽപ്പനയ്ക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്തും. ഓൺലൈനിൽ മദ്യത്തിനായി ബുക്കിങ് നടത്താം. ഓൺലൈനിലൂടെ ലഭിക്കുന്ന ടോക്കണിൽ മദ്യത്തിനായി വരി നിൽക്കേണ്ട സമയമടക്കം ഉണ്ടാകും.

ഓരോരുത്തർക്കും ലഭിക്കുന്ന സമയത്ത് മാത്രം മദ്യം വാങ്ങാൻ എത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ സജ്ജീകരിക്കും. തിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് ഇത്തരം നടപടികൾ. പ്രത്യേക ആപ് തയ്യാറാക്കിയായിരിക്കും ഓൺലൈൻ ബുക്കിങ്. ഒരേസമയം, വരിയിൽ അഞ്ച് പേരിൽ കൂടുതൽ എത്താത്ത രീതിയിലായിരിക്കും ക്രമീകരണം. ബാറിൽ മദ്യക്കുപ്പി വിൽക്കാനും തീരുമാനമായിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചായിരിക്കും മദ്യവിൽപ്പന. അഞ്ച് പേരിൽ അധികം വരിയിൽ നിൽക്കാൻ അനുവദിക്കില്ല. എല്ലാവർക്കും മാസ്‌ക് നിർബന്ധം. മദ്യശാലകളിലേക്ക് പ്രവേശിക്കുന്നിടത്ത് സാനിറ്റൈസർ സ്ഥാപിക്കും.

മദ്യത്തിനു വില കൂടും

സംസ്ഥാനത്ത് മദ്യവില കൂടും. വിദേശ മദ്യത്തിന് 10 മുതൽ 35 ശതമാനം വരെ സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന. ഇതു സംബന്ധിച്ച ഓർഡിനൻസ് ഉടൻ പുറത്തിറക്കും. ബിവറേജസ് ഔട്ട്ലെറ്റുകളിൽ ഉണ്ടാകാനിടയുള്ള തിരക്ക് കണക്കിലെടുത്ത് ഓൺലൈനിൽ മദ്യ വിൽപനയ്ക്കുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ട്. ഇതിനായി ബെവ്കോ എംഡി ജി.സ്പർജൻ കുമാറിന്റെ നിർദേശപ്രകാരം കേരള സ്റ്റാർട്ടപ്പ് മിഷൻ വിവിധ കമ്പനികളുടെ പരിശോധന തുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ പുറത്തുവന്നിട്ടുള്ള കണക്കനുസരിച്ച് മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡുകൾക്കെല്ലാം വലിയ തോതിൽ വില വർധിക്കുന്നുണ്ട്.

മാക്ഡവൽ ബ്രാൻഡി (ഫുൾ) പഴയ വില 560 രൂപ പുതിയ വില 620 രൂപ

ഹണീ ബി ബ്രാൻഡി പഴയ വില 560 രൂപ പുതിയ വില 620 രൂപ

സെലിബ്രേഷൻ റം പഴയ വില 520 പുതിയ വില 580 രൂപ

എംഎച്ച് ബ്രാൻഡി പഴയ വില 820 രൂപ പുതിയ വില 910 രൂപ

ഓൾഡ് മങ്ക് റം പഴയ വില 770 രൂപ പുതിയ വില 850 രൂപ

ബക്കാർഡി റം പഴയ വില 1290 രൂപ പുതിയ വില 1440 രൂപ

ഗ്രീൻ ലേബൽ വിസ്‌കി പഴയ വില 660 രൂപ പുതിയ വില 730 രൂപ

സിഗ്‌നേച്ചർ വിസ്‌കി പഴയ വില 1270 രൂപ പുതിയ വില 1410 രൂപ

മാജിക് മൊമന്റ് വോഡ്ക പഴയ വില 910 രൂപ പുതിയ വില 1010 രൂപ

എംജിഎം വോഡ്ക പഴയ വില 550 രൂപ പുതിയ വില 620 രൂപ

സ്മിർനോഫ് വോഡ്ക പഴയ വില 1170 രൂപ പുതിയ വില 1300 രൂപ

ബിയറിന് പത്ത് രൂപ മുതൽ കൂടും കിങ്ഫിഷർ 100 ൽ നിന്ന് 110 ലേക്ക് എത്തും. കിങ്ഫിഷർ ബ്ലൂ 110 ൽ നിന്ന് 121 ആയി ഉയരും. ടുബോർഗിന് 90 രൂപയിൽ നിന്നു 100 ആയി വില വർധിക്കും. ബിവറേജസ് കോർപ്പറേഷന്റെ വില അനുസരിച്ചാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP