Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റമസാനിൽ നോമ്പെടുക്കുന്നതിലൂടെ ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത് നിസ്വാർത്ഥതയും മറ്റുള്ളവരെ സഹായിക്കണം എന്നതുമാണല്ലോ...; പ്രതിസന്ധികളിൽ നമ്മുടെ ജന്മവാസനയാണ് പ്രവർത്തിക്കുക; കോവിഡ് സുരക്ഷാ കവചം ഊരി മാറ്റി ഈ കാശ്മീരി ഡോക്ടർ രക്ഷിച്ചത് മരണ വെപ്രാളത്തിൽ പെട്ട ജീവനെ; ക്വാറന്റൈൻ കഴിഞ്ഞെത്തുന്ന ഡോ. സാഹിദ് അബ്ദുൽ മജീദിനെ കാത്തിരിക്കുന്നത് അഭിനന്ദനങ്ങൾ മാത്രം; സ്വജീവിതം മറന്ന് മറ്റൊരു ജീവന് കരുതലായ ഡോക്ടർ താരമാകുമ്പോൾ

റമസാനിൽ നോമ്പെടുക്കുന്നതിലൂടെ ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത് നിസ്വാർത്ഥതയും മറ്റുള്ളവരെ സഹായിക്കണം എന്നതുമാണല്ലോ...; പ്രതിസന്ധികളിൽ നമ്മുടെ ജന്മവാസനയാണ് പ്രവർത്തിക്കുക; കോവിഡ് സുരക്ഷാ കവചം ഊരി മാറ്റി ഈ കാശ്മീരി ഡോക്ടർ രക്ഷിച്ചത് മരണ വെപ്രാളത്തിൽ പെട്ട ജീവനെ; ക്വാറന്റൈൻ കഴിഞ്ഞെത്തുന്ന ഡോ. സാഹിദ് അബ്ദുൽ മജീദിനെ കാത്തിരിക്കുന്നത് അഭിനന്ദനങ്ങൾ മാത്രം; സ്വജീവിതം മറന്ന് മറ്റൊരു ജീവന് കരുതലായ ഡോക്ടർ താരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'എന്റെ പ്രവൃത്തി ഒട്ടും മാതൃകാപരമല്ല. അപ്രകാരം ചെയ്യരുതെന്നാണ് ഞാൻ നിങ്ങളോട് പറയുക. ഒരു മാതൃകയായി മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സ്വന്തം സുരക്ഷയാണ് ആരായാലും നോക്കേണ്ടത് എന്നാണ് എന്റെ പക്ഷം. പക്ഷേ, അപ്പോൾ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ മനസ്സാക്ഷിയോട് എന്ത് മറുപടി പറയും എന്നതാണ് എനിക്ക് തോന്നിയത്. റമസാനിൽ നോമ്പെടുക്കുന്നതിലൂടെ ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത് നിസ്വാർത്ഥതയും മറ്റുള്ളവരെ സഹായിക്കണം എന്നതുമാണല്ലോ... പ്രതിസന്ധികളിൽ നമ്മുടെ ജന്മവാസനയാണ് പ്രവർത്തിക്കുക...' ഡോ. സാഹിദ് കുറിച്ചു. ഈ ഡോക്ടറാണ് ഇന് രാജ്യത്തിന്റെ ചർച്ചാ വഷയം.

കോവിഡ് ഡ്യൂട്ടിക്കിടെ അത്യാസന്ന നിലയിലുള്ള രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനായി സുരക്ഷാ സജ്ജീകരണങ്ങൾ ഉപേക്ഷിച്ച് ഇടപെട്ട ഡോക്ടറിന് അഭിനന്ദനവുമായി ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും രംഗത്ത് എത്തുകയാണ്. ദിവസങ്ങൾക്ക് മുമ്പാണ് ഇത് സംഭവിച്ചതെങ്കിലും ഇപ്പോഴും അഭിനന്ദന പ്രഭാവം തീരുന്നില്ല. ഡൽഹി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോ. സാഹിദ് അബ്ദുൽ മജീദാണ് രാജ്യത്തിന്റെ കൈയടി നേടുന്നത്. ഡൽഹി എയിംസിലെ സീനിയർ റസിഡന്റ് ഡോക്ടർ സയാൻ നാഥ് ആണ് സഹപ്രവർത്തകന്റെ ധൈര്യം സോഷ്യൽ മീഡിയവഴി പുറംലോകത്തെത്തിച്ചത്. ജമ്മു കശ്മീരിലെ അനന്ത് നാഗ സ്വദേശിയായ ഡോ. സാഹിദ് കശ്മീർ മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് പാസായത്.

ഈതാണ് യഥാർത്ഥ കാശ്മീരിയുടെ സ്‌നേഹ മനസ്സെന്നാണ് സാഹിദിനെ ഇന്ന് സോഷ്യൽ മീഡിയ വിശദീകരിക്കുന്നത്. തനിക്ക് കോവിഡ് പകർന്നേക്കാമെന്ന ഭീഷണി പോലും വകവെക്കാതെ മുഖാവരണം നീക്കി രോഗിയുടെ ജീവൻ രക്ഷിക്കാൻ സമയോചിതമായി ഇടപെട്ടത്. സ്വന്തം സുരക്ഷ മറന്നുകൊണ്ടുള്ള ഇടപെടൽ രോഗിയുടെ ജീവൻ രക്ഷിച്ചെങ്കിലും ഡോ. സാഹിദിന് 14 ദിവസ ക്വാറന്റൈനിൽ പോകേണ്ടി വന്നു. വൈകുന്നേരം ഡോ. സാഹിദ് നോമ്പ് തുറക്കാൻ ഒരുങ്ങുമ്പോഴാണ് അത്യാസന്ന നിലയിലുള്ള രോഗിയുമായി ആംബുലൻസ് എയിംസിൽ എത്തുന്നത്. കോവിഡ് സുരക്ഷാ കവചത്തിനുള്ളിലായിരുന്ന ഡോ. സാഹിദ്, നോമ്പുതുറ മാറ്റിവെച്ച് രോഗിയെ ഐ.സി.യുവിലേക്ക് മാറ്റുന്നതിനായി മുന്നിട്ടിറങ്ങി.

ആംബുലൻസിൽ എത്തിയപ്പോഴാണ് രോഗിക്ക് കൃത്രിമ ശ്വാസം നൽകിയിരുന്ന ട്യൂബ് സ്ഥാനം തെറ്റിക്കിടക്കുന്നതായി ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. ഏതുസമയവും മരണം സംഭവിക്കാവുന്ന സാഹചര്യമായിരുന്നു അത്. ട്യൂബ് യഥാസ്ഥാനത്ത് സ്ഥാപിക്കാൻ ഡോ. സാഹിദ് ശ്രമിച്ചെങ്കിലും തന്റെ സുരക്ഷാ വസ്ത്രവും ആവരണങ്ങളും അതിന് തടസ്സമായിരുന്നു. ഒട്ടും സമയം പാഴാക്കാതെ അദ്ദേഹം സുരക്ഷാ കവചം നീക്കുകയും സമ്പർക്കത്തിലൂടെയുള്ള അപകടസാധ്യത വകവെക്കാതെ കൈകൾ കൊണ്ട് ട്യൂബ് പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെ രോഗിക്ക് ശ്വാസംനൽകാൻ സാധിക്കുകയും ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു. രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തേണ്ടി വന്നതിനാൽ 14 ദിവസ ക്വാറന്റൈനിലാണ് ഇപ്പോൾ അദ്ദേഹം. ഇനി ഏഴ് ദിവസം കൂടിയുണ്ട് ക്വാറന്റൈൻ. അതുകഴിഞ്ഞ് പുറത്തെത്തുന്ന ഡോക്ടർക്ക് ആഭിനന്ദനവും ആശംസയും നേരിട്ട് ചൊരിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യ.

ഷേർ എ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അനസ്തേഷ്യോളജി, ക്രിറ്റിക്കൽ കെയർ എന്നിവയിൽ എം.ഡി എടുത്ത ശേഷമാണ് ഡൽഹി എയിംസിൽ ജോലി ആരംഭിച്ചത്. സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ടുള്ള ഡോ. സാഹിദിന്റെ പ്രവൃത്തി അതിരറ്റ ധൈര്യമാണെന്നാണ് ഡോ. സയാൻനാഥ് കുറിച്ചത്. എന്നാൽ, താൻ ചെയ്തത് മറ്റാരെങ്കിലും അനുകരിക്കാൻ പറ്റുന്നതല്ലെന്നും സാഹചര്യം ആവശ്യപ്പെട്ടതു കൊണ്ടുമാത്രമാണ് അങ്ങനെ ചെയ്തതെന്നും ഡോ. സാഹിദ് ഫേസ്‌ബുക്കിൽ കുറിച്ചു. അപ്പോൾ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ മനസ്സാക്ഷിയോട് എന്ത് മറുപടി പറയും എന്നതാണ് എനിക്ക് തോന്നിയത്. റമസാനിൽ നോമ്പെടുക്കുന്നതിലൂടെ ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത് നിസ്വാർത്ഥതയും മറ്റുള്ളവരെ സഹായിക്കണം എന്നതുമാണല്ലോ..-ഇതാണ് സാഹിദിന് പറയാനുള്ളത്.

ഗുരുതരാവസ്ഥയിലായ രോഗിയെ മജീദ് ആംബുലൻസിൽ എത്തി സന്ദർശിച്ചപ്പോൾ ശ്വാസം വലിക്കാൻ പോലും ബുദ്ധിമുട്ടുകയായിരുന്നു രോഗി. ട്യൂബു വഴി കൃത്രിമ ശ്വാസോച്ഛ്വാസം രോഗിക്ക് നൽകിയിരുന്നു. എന്നാൽ ചില തടസ്സങ്ങളെ തുടർന്ന് രോഗിയുടെ ട്യൂബ് ഊരി വീണ്ടും ഇൻട്യൂബേറ്റ് ചെയ്യാൻ ഡോക്ടർ തീരുമാനിച്ചു. ഈ സമയം ധരിച്ചിരുന്ന ഗോഗിൾസ് മൂലം കാഴ്ച ശരിയാവാഞ്ഞതാണ് സുരക്ഷാ കവചം ഊരാൻ ഡോക്ടറെ പ്രേരിപ്പിച്ചത്. 'ഇൻട്യൂബേറ്റ് ചെയ്യപ്പെട്ട രോഗി മരണ വെപ്രാളത്തിലായതിനാൽ ഞാൻ ഉടൻ തന്നെ വീണ്ടും ഇൻബ്യൂബേറ്റ് ചെയ്യാൻ തീരുമാനിച്ചു. ആംബുലൻസിനുള്ളിൽ ഗോഗിളിലൂടെയുള്ള കാഴ്ച ശരിയാവാത്തതിനാൽ ഗോഗിളുകളും ഫെയ്സ് ഷീൽഡും ഞാൻ നീക്കംചെയ്യുകയായിരുന്നു. വീണ്ടും ഇൻട്യുബേറ്റ് ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകുന്നത് ഒരു പക്ഷെ രോഗിയുടെ മരണത്തിന് കാരണമാവുമായിരുന്നു', ഡോക്ടർ പറയുന്നു.

സാഹിദ് അബദുൾ മജീദ് തന്റെ നോമ്പു തുറക്കാൻ പോലും സമയമില്ലാതെയാണ് ആശുപത്രിയിലേക്ക് പോയതെന്ന് എയിംസ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീനിവാസ് രാജ്കുമാർ പറയുന്നു. 'രോഗിയുടെ ജീവൻ രക്ഷിക്കാനായി സുരക്ഷാ കവചം എടുത്തു മാറ്റാൻ മജീദിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. തന്റെ ചുമതല നിറവേറ്റുന്നതിനായി വൈറസ് ബാധയേൽക്കാൻ ഏറ്റവും സാധ്യതയുള്ള പരിതസ്ഥിതിക്ക് അദ്ദേഹം സ്വയം വിധേയനാകുകയായിരുന്നു'. സഹീദ് അബ്ദുൽ മജീദ് തൊഴിലിനായി സ്വയം സമർപ്പിച്ച അനുകമ്പയുള്ള ഡോക്ടറാണെന്നും രാജ്കുമാർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP