Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിൽ രാജ്യത്തിന്റെ പല നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ സ്വന്തം വീട്ടിലെത്തിക്കാൻ ഇനി വന്ദേ ഭാരത് ആഭ്യന്തര വിമാന സർവ്വീസും; ഈ മാസം 19 മുതൽ അടുത്തമാസം രണ്ടുവരെയാണ് ആദ്യഘട്ട സർവീസുകൾ; കൊച്ചിക്ക് അനുവദിച്ചിട്ടുള്ളത് 12 സർവ്വീസുകൾ; തിരിച്ചെത്തിക്കലിന്റെ വേഗം കൂട്ടാൻ ഉറച്ച് കേന്ദ്ര സർക്കാർ; ആഭ്യന്തര വിമാന യാത്രയിലും നിരക്ക് നൽകേണ്ടത് യാത്രക്കാർ തന്നെ

കോവിഡിൽ രാജ്യത്തിന്റെ പല നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ സ്വന്തം വീട്ടിലെത്തിക്കാൻ ഇനി വന്ദേ ഭാരത് ആഭ്യന്തര വിമാന സർവ്വീസും; ഈ മാസം 19 മുതൽ അടുത്തമാസം രണ്ടുവരെയാണ് ആദ്യഘട്ട സർവീസുകൾ; കൊച്ചിക്ക് അനുവദിച്ചിട്ടുള്ളത് 12 സർവ്വീസുകൾ; തിരിച്ചെത്തിക്കലിന്റെ വേഗം കൂട്ടാൻ ഉറച്ച് കേന്ദ്ര സർക്കാർ; ആഭ്യന്തര വിമാന യാത്രയിലും നിരക്ക് നൽകേണ്ടത് യാത്രക്കാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡിൽ രാജ്യത്തെ പല നഗരങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാനസർവീസ് നടത്തുന്നു. ഈ മാസം 19 മുതൽ അടുത്തമാസം രണ്ടുവരെയാണ് ആദ്യഘട്ട സർവീസ്. വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണിത്. കൊച്ചിയിൽനിന്ന് 12 സർവീസുകളുണ്ടാകും.

വിവിധ നഗരങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായി റെയിൽവേ കഴിഞ്ഞ ദിവസം പ്രത്യേക തീവണ്ടി സർവീസ് ആരംഭിച്ചിരുന്നു. ഇതേ പാതയിലാണ് വിമാന സർവ്വീസും. സൗജന്യ യാത്ര ആർക്കും ഉണ്ടാകില്ല. ഇതോടെ രാജ്യത്ത് കുടുങ്ങിയവർക്കെല്ലാം സ്വന്തം നാട്ടിൽ എത്താനുകുമെന്നാണ് പ്രതീക്ഷ. കർശന മാർഗ്ഗ നിർദ്ദേശവുമായാകും സർവ്വീസുകൾ. ഇതിന് ശേഷമാകും സാധാരണ ആഭ്യന്തര വിമാന സർവ്വീസ് രാജ്യത്ത് തുടങ്ങുകയെന്നും സൂചനയുണ്ട്.

കൊച്ചിക്ക് പുറമേ ഡൽഹി (173 സർവീസുകൾ), മുംബൈ (40), ഹൈദരാബാദ് (23), അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സർവീസ്. ഡൽഹിയിൽ നിന്ന് കൊച്ചി, ജയ്പുർ, ബെംഗളൂരു, ഹൈദരാബാദ്, അമൃത്സർ, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലഖ്‌നൗ എന്നിവിടങ്ങളിലേക്ക് വിമാനമുണ്ടാകും. മുംബൈയിൽനിന്ന് വിശാഖപട്ടണം, കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്കും കൊച്ചിയിൽനിന്ന് ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്കുമാണ് സർവീസ്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ ഇതിനുള്ള നടപടികളാരംഭിക്കുമെന്ന് എയർ ഇന്ത്യാ പറയുന്നു. യാത്രയ്ക്കുള്ള മാനദണ്ഡങ്ങൾ വ്യോമയാന മന്ത്രാലയം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. കോവിഡാനന്തര വിമാന യാത്രയ്ക്കായി പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. 80 വയസിന് മുകളിലുള്ളവർക്ക് വിമാന യാത്ര അനുവദിക്കില്ലെന്ന നിർദ്ദേശം പോലും അതിലുണ്ട്. എന്നാൽ കുടുങ്ങി കടക്കുന്നവരെ ഒഴിപ്പിക്കാനുള്ള വന്ദേ ഭാരത് വിമാന സർവ്വീസിൽ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നത് ശരിയല്ലെന്ന വാദവും സജീവമാണ്.

നിലവിൽ ഡൽഹിയിൽ നിന്ന് പ്രത്യേക തീവണ്ടികൾ രാജ്യത്തിന്റെ പലഭാഗത്തേക്കും ഓടുന്നുണ്ട്. ഇതിനൊപ്പം അതിവേഗതയിൽ ആളുകളെ സ്വന്തം നാട്ടിലെത്തിക്കാനാണ് ആകാശ മാർഗ്ഗത്തിന്റെ സാധ്യതയും പരമാവധി ഉപയോഗിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP