Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഹാരാഷ്ട്രയിൽ ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത് വരുന്നു; സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുതിർന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ; കോൺഗ്രസ് പാളയത്തിലേക്ക് എന്നും സൂചനകൾ

മഹാരാഷ്ട്രയിൽ ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത് വരുന്നു; സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുതിർന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ; കോൺഗ്രസ് പാളയത്തിലേക്ക് എന്നും സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയിൽ കലാപം മറനീക്കി പുറത്ത് വരുന്നു. തന്നെ ബിജെപി പല ഘട്ടങ്ങളിലും മാറ്റിനിർത്തുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ രം​ഗത്തെത്തി. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. എം.എൽ.സി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽനിന്നും ഖഡ്‌സെയെ മാറ്റിയതുമുതൽ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ രൂക്ഷമായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പാർട്ടിക്കെതിരെ പരസ്യമായി ഖഡ്‌സെ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ബിജെപി സർക്കാരിൽ മന്ത്രിയായിരുന്ന ഖഡ്‌സെ അഴിമതി ആരോപണങ്ങളെത്തുടർന്ന് 2016ൽ രാജിവെക്കുകയായിരുന്നു.

ഖഡ്‌സെ കോൺഗ്രസിലേക്ക് ചുവട് മാറുമോ എന്ന ചർച്ചകളും സജീവമാണ്. തന്റെ രാഷ്ട്രീയ പദ്ധതികൾ എന്തെല്ലാമാണെന്ന് കോവിഡ് പ്രതിസന്ധിക്ക് ശേഷം അറിയിക്കുമെന്ന് ഖഡ്‌സെ പറഞ്ഞത് കോൺഗ്രസ് പാളയത്തിലേക്ക് എന്ന സൂചനകൾ നൽകുന്നുണ്ട്. ഖഡ്‌സെയ്ക്ക് താൽപര്യമുണ്ടെങ്കിൽ കോൺഗ്രസിലേക്ക് വരാമെന്ന് കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ ബാലാ സാഹേബ് തോറാത്ത് നേരത്തേ വ്യക്തമാക്കിയിരുന്നു.

40 വർഷം പാർട്ടിയിൽ സേവനമനുഷ്ടിച്ച എന്നെപ്പോലെയുള്ളവർക്കെതിരെ നടക്കുന്ന ഗൂഢാലോചനയാണ് ഇതെന്നായിരുന്നു സ്ഥാനാർത്ഥി പട്ടികയിൽനിന്നും പുറത്തായതിന് പിന്നാലെ ഖഡ്‌സെ പ്രതികരിച്ചത്. കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ വിയോജിപ്പുള്ള നാലഞ്ച് നേതാക്കളും പാർട്ടിയിൽ ഇപ്പോഴുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ഒഴിവാക്കുന്നത് എന്തിനാണെന്ന് അറിയാൻ ദേവേന്ദ്ര ഫഡ്‌നാവിസിനെയും ചന്ദ്രകാന്ത് പാട്ടീലിനെയും ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP