Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖം പൊത്തിപിടിച്ചയാളുടെ വിരലിൽ കടിച്ചപ്പോൾ പിടിവിടുകയും താഴേക്ക് തള്ളിയിടുകയും ചെയ്തു; കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് നെഞ്ചിലും വയറിലും തലയിലും അതി ക്രൂരമായി ചവിട്ടി; ഇടിയുടെ ആഘാതത്തിൽ പല്ല് തെറിച്ചുപോയിട്ടും നിലവിളിച്ചിട്ടും കലിയടങ്ങാതെ സിപിഎം പ്രവർത്തകർ; കുളിക്കടവിൽ വിദ്യാർത്ഥിനികളോട് അശ്ലീലം പറഞ്ഞതിനെ ചോദ്യംചെയ്ത് പിതാവിനെ ഇടിച്ചുപഞ്ചറാക്കിയ കേസിൽ എഫ്‌ഐആറും തിരുത്തി

മുഖം പൊത്തിപിടിച്ചയാളുടെ വിരലിൽ കടിച്ചപ്പോൾ പിടിവിടുകയും താഴേക്ക് തള്ളിയിടുകയും ചെയ്തു; കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് നെഞ്ചിലും വയറിലും തലയിലും അതി ക്രൂരമായി ചവിട്ടി; ഇടിയുടെ ആഘാതത്തിൽ പല്ല് തെറിച്ചുപോയിട്ടും നിലവിളിച്ചിട്ടും കലിയടങ്ങാതെ സിപിഎം പ്രവർത്തകർ; കുളിക്കടവിൽ വിദ്യാർത്ഥിനികളോട് അശ്ലീലം പറഞ്ഞതിനെ ചോദ്യംചെയ്ത് പിതാവിനെ ഇടിച്ചുപഞ്ചറാക്കിയ കേസിൽ എഫ്‌ഐആറും തിരുത്തി

ആർ പീയൂഷ്

മാനന്തവാടി: കുളിക്കടവിൽ കുളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിനികളോട് അശ്ലീലം പറയുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്ത സംഭവം ചോദിക്കാനെത്തിയ പിതാവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചത് അതിക്രൂരമായി. പിതാവ് കാര്യം തിരക്കിയപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ നിനോജ് കൈ ചുരുട്ടി മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻനിരയിലെ ഒരു പല്ല് തെറിച്ചു പോകുകയും രണ്ട് പല്ലുകൾ ഇളകുകയും ചെയ്തു. നിലവിളിച്ചപ്പോൾ മുഖം പൊത്തിപ്പിടിക്കുകയും കഴുത്തിൽ കുത്തി പിടിക്കുകയും ചെയ്തു. മുഖം പൊത്തിപിടിച്ചയാളുടെ വിരലിൽ കടിച്ചപ്പോൾ പിടിവിടുകയും താഴേക്ക് തള്ളിയിടുകയും ചെയ്തു. ഇതോടെ കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് നെഞ്ചിലും വയറിലും തലയിലും അതി ക്രൂരമായി ചവിട്ടുകയുമായിരുന്നു. ഒരു വർഷം മുൻപുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു ഇദ്ദേഹം. നെഞ്ചിൽ നാൽപതോളം തുന്നിക്കെട്ടുണ്ടായിരുന്നു. ഇവരുടെ മർദ്ദനത്തിന് ശേഷം തലയൊക്കെ മരവിച്ച അവസ്ഥയിലാണെന്ന് പിതാവ് പറയുന്നു.

കഴിഞ്ഞ 8ന് വൈകിട്ടാണ് മുതിരേരി പുഴക്കടവിൽ കുളിക്കുകയായിരുന്ന രണ്ട് ജേർണലിസം വിദ്യാർത്ഥിനികളെ സിപിഎം പ്രവർത്തകർ അപമാനിച്ചത്. ഇത് ചോദ്യം ചെയ്ത യുവതിയുടെ പിതാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. തലപ്പുഴ സ്റ്റേഷനിലും മാനന്തവാടി സ്റ്റേഷനിലും പരാതി നൽകിയെങ്കിലും സംഭവം ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിക്കുന്നതായാണ് ആക്ഷേപം. പുഴയുടെ അക്കരെ കൂട്ടം കൂടിയിരുന്ന സംഘം യുവതികളെ അസഭ്യം പറയുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു എന്നുമാണ് പരാതി.

സംഭവത്തിൽ എള്ളുമന്ദം സ്വദേശികളായ വേങ്ങാരംകുന്ന് പുത്തലത്ത് നിനോജ് (40), മൂലപ്പീടിക പാലക്കാളിൽ അനൂപ് (33) മൂലപ്പീടിക ചേനത്തൂട്ട് അനീഷ് (38), മൂലപ്പീടിക ചേനത്തൂട്ട് ബിനീഷ് (41), വേങ്ങാരംകുന്ന് പള്ളിക്കൽ അജീഷ് (40) എന്നിവർക്ക് എതിരെ പൊലീസ് കേസ് എടുത്തു. യുവാക്കളുടെ പ്രവർത്തി ചോദ്യം ചെയ്ത യുവതികളെ സംഘം ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. സ്ഥലത്തെത്തി യുവാക്കളെ ചോദ്യം ചെയ്ത യുവതികളിൽ ഒരാളുടെ പിതാവിനെയാണ് സംഘം വളഞ്ഞിട്ട് മർദ്ദിച്ചത്. മർദ്ദനത്തിൽ പല്ല് പൊഴിഞ്ഞ ഇയാൾ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന മാനന്തവാടി വിൻസെന്റ്ഗിരി ആശുപത്രിയിൽ ചികിത്സ തേടി.

കുളിച്ചു കൊണ്ടിരുന്നപ്പോൾ പുഴക്കടവിൽ നിന്നിരുന്ന സംഘം അശ്ലീല ചുവയോടെ സംസാരിക്കുകയും മൊബൈൽ ഫോണിൽ ചിത്രം പകർത്തുകയുമായിരുന്നു എന്ന് അതിക്രമത്തിനിരയായ പെൺകുട്ടി മറുനാടൻ മലയാളിയോട് പറഞ്ഞു. ചിത്രം പകർത്തിയ നിനോജിനോട് ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അനൂപ് കേട്ടാലറക്കുന്ന വാക്കുകൾ ഉപയോഗിച്ച് അസഭ്യം പറയുകയായിരുന്നു.

ഈ സംഭവം വീട്ടിൽ പിതാവിനെ അറിയിച്ചപ്പോൾ ആരെണെന്ന് നോക്കാനെത്തുകയും അവരുടെ വണ്ടി നമ്പർ എഴുതി എടുക്കുകയും ചെയ്തപ്പോഴാണ് ആക്രമിച്ചത് എന്നും പെൺകുട്ടി പറഞ്ഞു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മൊഴിയെടുത്തെങ്കിലും എഫ്.ഐ.ആർ വന്നപ്പോൾ രണ്ട് പരാതിയായിട്ടാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നറിയുന്നത്. മൊഴിയിൽ പറഞ്ഞിരിക്കുന്ന പലകാര്യങ്ങളും ഇല്ലാ എന്നും അറിഞ്ഞു. എഫ്.ഐ.ആറിൽ നിനോജിന്റെ പ്രയം 35 ൽ നിന്നും കുറച്ച് 25 ആയിട്ടാണ് പൊലീസ് കാണിച്ചിരിക്കുന്നത്. അനൂപിന്റെ പ്രായവും അങ്ങിനെ തന്നെ കുറച്ചു കാണിച്ചിരിക്കുകയാണ്. യഥാർത്ഥ പ്രതികളെ മാറ്റി പകരം ആളെ കോടതിയിൽ കയറ്റാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നു.

രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതിന് ശ്രമം നടത്തുന്നതെന്ന് പരാതിയുയർന്നു. സംഭവത്തിൽ വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. പ്രതിഷേധം ഉയർന്നതോടെയാണ് പൊലീസ് വീട്ടിലെത്തി യുവതികളുടെ മൊഴിയെടുത്തത്. എന്നാൽ, നടപടിയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രതികൾ ഒളിവിലാണെന്നും പൊലീസ് അധികൃതർ പറഞ്ഞ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP