Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊവിഡ് പ്രതിരോധ മരുന്നെന്ന പേരിൽ ഹോമിയോ മരുന്ന് നൽകി ബിജെപി പ്രവർത്തകർ; വീടുകൾ സന്ദർശിച്ച് വിതരണം ചെയ്തത് സംഘടിതരായ് എത്തിയും; സംഭവം പുറത്തറിഞ്ഞത് പ്രതിഷേധവുമായി എഐവൈഎഫ് പ്രവർത്തകർ എത്തിയതോടെ; കൊവിഡ് പ്രതിരോധ മരുന്നായല്ല നൽകിയതെന്നും വാങ്ങിയത് ക്ലബ്ബിന്റെ പേരിലെന്നും മെഡിക്കൽ ഓഫീസറും

കൊവിഡ് പ്രതിരോധ മരുന്നെന്ന പേരിൽ ഹോമിയോ മരുന്ന് നൽകി ബിജെപി പ്രവർത്തകർ; വീടുകൾ സന്ദർശിച്ച് വിതരണം ചെയ്തത് സംഘടിതരായ് എത്തിയും; സംഭവം പുറത്തറിഞ്ഞത് പ്രതിഷേധവുമായി എഐവൈഎഫ് പ്രവർത്തകർ എത്തിയതോടെ; കൊവിഡ് പ്രതിരോധ മരുന്നായല്ല നൽകിയതെന്നും വാങ്ങിയത് ക്ലബ്ബിന്റെ പേരിലെന്നും മെഡിക്കൽ ഓഫീസറും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ ബിജെപി പ്രവർത്തകർ ഹോമിയോ മരുന്ന് വിതരണം ചെയ്തത് വിവാദമാകുന്നു. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലാണ് സംഭവം. സർക്കാർ ഹോമിയോ ആശുപത്രിയിൽ നിന്നും സംഘടിപ്പിച്ച ആഴ്സനിക് ആൽബ30 എന്ന മരുന്നാണ് പ്രദേശത്തെ ബിജെപി പ്രവർത്തകർ കൊവിഡ് പ്രതിരോധ മരുന്ന് എന്ന രീതിയിൽ സംഘടിതമായെത്തി വീടുകളിൽ വിതരണം ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ എഐവൈഎഫ് പ്രവർത്തകർ സർക്കാർ ഹോമിയോ ആശുപത്രിയിൽ പോയി അന്വേഷിച്ചതോടെയാണ് സംഭവം വെളിച്ചത്ത് വന്നത്. ആശുപത്രിയിൽ നിന്നും വിതരണം ചെയ്യുന്ന പ്രതിരോധ ​ഗുളിക ക്ലബ്ബിന്റെ പേരിൽ വാങ്ങി ബിജെപി പ്രവർത്തകർ വീടുകളിൽ കയറിയിറങ്ങി കൊവിഡ് പ്രതിരോധ മരുന്നെന്ന രീതിയിൽ വിതരണം ചെയ്യുകയായിരുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിജെപി പ്രവർത്തകർ നടത്തിയ രാഷ്ട്രീയ നാടകം നടത്തുകയായിരുന്നു എന്ന് എഐവൈഎഫ് പ്രവർത്തകർ ആരോപിക്കുന്നു. കൊവിഡ് പ്രതിരോധ മരുന്നെന്ന നിലയിൽ നൽകുന്ന ഹോമിയോ മരുന്ന് കഴിച്ച ശേഷം ആളുകൾ രോ​ഗം വരില്ലെന്ന ധാരണയിൽ മുൻകരുതലുകൾ ലംഘിക്കാൻ ഇടയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മഹാമാരിയുടെ മറവിൽ രാഷ്ട്രീയ നാടകം നടത്തുന്നത് വലിയ സാമൂഹിക വിപത്തിന് വഴിയൊരുക്കുമെന്നും ഇവർ പറയുന്നു.

അതേസമയം, ആഴ്സനിക് ആൽബ30 ആശുപത്രിയിൽ നിന്നും വിതരണം ചെയ്തതുകൊവിഡ് പ്രതിരോധ മരുന്ന് എന്ന നിലയിലല്ല എന്ന് മെഡിക്കൽ ഓഫീസർ ഡോ. പ്രീത വ്യക്തമാക്കുന്നു. സാധാരണ നിലയിൽ ഹോമിയോ വിഭാ​ഗം വിതരണം ചെയ്യുന്ന മരുന്നാണ് ആഴ്സനിക് ആൽബ30. മനുഷ്യന്റെ പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനുള്ള ഔഷധമാണ് ഇത്. പ്രദേശത്തെ വിവിധ സാംസ്കാരിക സംഘടനകൾ ഈ മരുന്ന് അപേക്ഷ നൽകി പൊതു‍ജനങ്ങൽക്ക് വിതരണം ചെയ്യുന്നുണ്ട്. അത്തരത്തിൽ ഒരു ക്ലബ്ബിന്റെ പേരിലാണ് ഈ സംഘവും മരുന്നിന് അപേക്ഷ നൽകിയത്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഹോമിയോ മരുന്ന് വിതരണം നടക്കുന്നുണ്ടെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.

അതേസമയം, ആരോ​ഗ്യ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിലും സർക്കാർ ഓണറേറിയം കൈപ്പറ്റുന്ന ആശാ വർക്കർമാരെ ഇത്തരത്തിൽ ഹോമിയോ മരുന്ന് വിതരണത്തിന് നിയോ​ഗിക്കാത്തതും വിമർശനത്തിന് വഴിയൊരുക്കുന്നുണ്ട്. ആരോ​ഗ്യ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകൾക്ക് എങ്ങനെ സുരക്ഷിതമായും ശുചിത്വത്തോടെയും നൽകാൻ കഴിയും എന്ന ചോദ്യവും സാമൂഹിക പ്രവർത്തകർ ഉയർത്തുന്നു. ആരോ​ഗ്യ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണ് ഈ മരുന്ന് വീടുകളിൽ എത്തിച്ച് നൽകിയത്. സാമൂഹികമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശത്താണ് കൊവിഡ് പ്രതിരോധ മരുന്ന് എന്ന നിലയിൽ ബിജെപി പ്രവർത്തകർ ഹോമിയോ മരുന്ന് നൽകിയത്. കശുവണ്ടി തൊഴിലാളികളും കർഷക തൊഴിലാളികളും അടങ്ങുന്ന ഒരു സമൂഹത്തിൽ ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന നിലയിൽ മരുന്ന് നൽകുന്നത് വലിയ വിപത്തിന് വഴിയൊരുക്കും. മരുന്ന് കഴിക്കുന്നവർ സ്വാഭാവികമായും തങ്ങൾക്ക് രോ​ഗം വരില്ലെന്ന ധാരണയിൽ സമൂഹത്തിൽ ഇടപഴകും. സാമൂഹിക അകലം പാലിക്കാതിരിക്കാൻ ഇത് കാരണമാകും. എഐവൈഫ് മേഖലാ പ്രസിഡന്റ് അനന്ദുവും സെക്രട്ടറി രമേഷും ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് - 19 ചികിത്സയ്ക്ക് ഹോമിയോപ്പതി, യുനാനി സമ്പ്രദായങ്ങൾ പരിഗണിക്കണമെന്ന ആവശ്യം തത്കാലം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 'കൊറോണ പുതിയ വൈറസാണ്. അതിനാൽ പരീക്ഷണങ്ങൾ സാദ്ധ്യമല്ല. വിദഗ്ദ്ധർ വാക്‌സിൻ കണ്ടുപിടിക്കട്ടെ. അതുവരെ കാത്തിരിക്കൂ' എന്ന് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഡോ. സി.ആർ.ശിവരാമനാണ് കൊവിഡ്ചികിത്സയ്‌ക്ക് ഹോമിയോ, യുനാനി മരുന്ന് പരീക്ഷണങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര ആയുഷ് മന്ത്രാലയം ഇറക്കിയ വിജ്ഞാപനം അനുസരിച്ച് കൊവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതി ഉൾപ്പെടെയുള്ള വൈദ്യശാസ്ത്ര രീതികൾ പരിഗണിക്കണമെന്നായിരുന്നു ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP