Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം ഘട്ടത്തിൽ ഒമാനിൽ നിന്നുള്ള ആദ്യ വിമാനം തിരുവനന്തപുരത്തേക്ക്; രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ അടിസ്ഥാനമാക്കി മുൻഗണനാ പട്ടിക തയ്യാറാക്കും; അപേക്ഷിച്ചവർ ക്ഷമയോടെ കാത്തിരിക്കണമെന്ന് എംബസി

രണ്ടാം ഘട്ടത്തിൽ ഒമാനിൽ നിന്നുള്ള ആദ്യ വിമാനം തിരുവനന്തപുരത്തേക്ക്; രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ അടിസ്ഥാനമാക്കി മുൻഗണനാ പട്ടിക തയ്യാറാക്കും; അപേക്ഷിച്ചവർ ക്ഷമയോടെ കാത്തിരിക്കണമെന്ന് എംബസി

സ്വന്തം ലേഖകൻ

മസ്‌കത്ത്: പ്രവാസികളെ നാടുകളിലേക്ക് തിരിച്ചെത്തിക്കുന്ന രണ്ടാം ഘട്ടത്തിൽ ഒമാനിൽ നിന്നുള്ള ആദ്യ വിമാന സർവ്വീസ് തിരുവനന്തപുരത്തേക്ക്. മെയ് 17നാണ് മസ്‌കത്തിൽ നിന്നുള്ള സർവീസ് തുടങ്ങുക. 20ന് സലാലയിൽ നിന്ന് കോഴിക്കോടേക്കാണ് അടുത്ത സർവീസ്. 22ന് മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്കും 23ന് കൊച്ചിയിലേക്കും വിമാനങ്ങൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ കേരളത്തിലേക്കുള്ള നാലെണ്ണം അടക്കം മൊത്തം എട്ടു സർവീസുകളാണ് ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് ഉള്ളത്. 18ന് ഹൈദരാബാദ്, 20ന് ബംഗളൂരു, 21ന് ഡൽഹി, 23ന് ബീഹാറിലെ ഗയ എന്നിവിടങ്ങളിലേക്കാണ് മസ്‌കത്തിൽ നിന്നുള്ള മറ്റു സർവീസുകൾ.

എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് യാത്രികരുടെ മുൻഗണനാ പട്ടിക തയ്യാറാക്കുക. മുൻ സർവീസുകളെ പോലെ അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ളവർ, ഗർഭിണികൾ, ബുദ്ധിമുട്ടിലുള്ള തൊഴിലാളികൾ, മുതിർന്ന പൗരന്മാർ, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ കുടുങ്ങികിടക്കുന്നവർ തുടങ്ങിയവർക്കായിരിക്കും മുൻഗണന. തെരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാരെ എംബസി ഇമെയിൽ/ടെലിഫോൺ മുഖേന വിവരമറിയിക്കും.

ഇവർ വിമാന കമ്പനി ഓഫീസിൽ നിന്ന് ടിക്കറ്റ് വാങ്ങുകയാണ് വേണ്ടത്. വലിയ അളവിലുള്ള അപേക്ഷകളാണ് എംബസിയിൽ ലഭിച്ചിട്ടുള്ളത്. എല്ലാ അപേക്ഷകളും ഉടനടി പരിഗണിക്കാൻ സാധിക്കില്ല. അധിക വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്യുന്ന മുറയ്ക്ക് എംബസി അറിയിക്കും. അതുവരെ അപേക്ഷിച്ചവർ ക്ഷമയോടെ കാത്തിരിക്കണമെന്നും എംബസി പത്രകുറിപ്പിൽ അറിയിച്ചു.

സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ മുൻകൂർ അപ്പോയിന്മെന്റ് ഇല്ലാതെ എംബസി സന്ദർശനം ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP