Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിൽ സമ്പൂർണ കർഫ്യൂ; മെയ് 23 മുതൽ 27 വരെ പുറത്തിറങ്ങരുത്; അടച്ചുപൂട്ടി സൗദി അറേബ്യ

സൗദിയിൽ സമ്പൂർണ കർഫ്യൂ; മെയ് 23 മുതൽ 27 വരെ പുറത്തിറങ്ങരുത്; അടച്ചുപൂട്ടി സൗദി അറേബ്യ

സ്വന്തം ലേഖകൻ

സൗദി അറേബ്യയിൽ കർഫ്യൂ ഇളവ് മെയ് 22 വരെ നീട്ടി. അതേസമയം, റമദാൻ 30 (മെയ്‌ 23) മുതൽ ശവ്വാൽ നാല് (മെയ്‌ 27) വരെ രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും സമ്പൂർണ കർഫ്യൂ ആയിരിക്കും. പെരുന്നാൾ അവധി ദിനങ്ങളാണിവ. ഈ ദിനങ്ങളിൽ ജനസമ്പർക്കം കൂടുന്നതുകൊവിഡ് വ്യാപനത്തിനു കാരണാവുമെന്നതിനാലാണ് മെയ് 23 മുതൽ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചത്.

പതിനേഴ് ദിവസത്തേക്കായിരുന്നു നേരത്തെ കർഫ്യൂ ഇളവ് പ്രഖ്യാപിച്ചിരുന്നത്. റമദാൻ മാസം തുടങ്ങിയതോടനുബന്ധിച്ച് ഈ നിയന്ത്രണത്തിൽ അയവു വരുത്തുകയായിരുന്നു. കർഫ്യൂ ഇളവ് നീട്ടിയതോടെ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പുറത്തിറങ്ങാനാവുന്നത് അടക്കമുള്ള രീതികൾ തുടരും. വ്യാഴാഴ്ച മുതൽ റമദാൻ 29 വെള്ളിയാഴ്ച (മെയ്‌ 22) വരെ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ ആളുകൾക്ക് പുറത്തിറങ്ങാം. എന്നാൽ സ്വദേശികളും വിദേശികളും എല്ലാ മുൻകരുതലുകളും സ്വീകരിച്ചായിരിക്കണം പുറത്തിറങ്ങേണ്ടത്.

അതേസമയം, മക്കയിൽ 24 മണിക്കൂർ കർഫ്യൂ തുടരും എന്നാണ് അറിയിപ്പ് നൽകിയിക്കുന്നത്. പൂർണമായും അടച്ചിട്ടതായി പ്രഖ്യാപിച്ച ഏതാനും ഇടങ്ങൾക്കും ഇതു ബാധകമായിരിക്കും.

സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ച് ഇന്നലെ ഒമ്പതു പേരാണ് മരിച്ചു. രണ്ട് സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ്. നാലുപേർ വീതം മക്ക, ജിദ്ദ എന്നിവിടങ്ങളിലും ഒരാൾ വാദി ദവാസിറിലുമാണ് മരിച്ചത്. വാദി ദവാസിറിൽ ഇതാദ്യമായാണ് മരണം രേഖപ്പെടുത്തുന്നത്. 26നും 64നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 264 ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP