Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നിങ്ങളുടെയെല്ലാം സ്നേഹം ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്,'; പിറന്നാൾ ആശംസ നേർന്നവർക്ക് നന്ദി അറിയിച്ച് സണ്ണി ലിയോൺ

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ 39-ാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ആരാധകർ. സാമൂഹ്യമാധ്യമങ്ങളിൽ സണ്ണി ലിയോണിന് പിറന്നാളാശംസകൾ നിരന്തരം വന്നതിനു പിന്നാലെ ആരാധകർക്ക് നന്ദി പറഞ്ഞ് സണ്ണി ലിയോൺ തന്നെ രംഗത്തെത്തി.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് താരം ആരാധകർക്ക് നന്ദി പറഞ്ഞത്.

'എനിക്ക് പിറന്നാളാശംസകൾ നേർന്ന എല്ലാവർക്കും നന്ദി പറയുന്നു. നിങ്ങളുടെയെല്ലാം സ്നേഹം ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്,' സണ്ണി ലിയോൺ പറഞ്ഞു.

ഒപ്പം ബുദ്ധിമുട്ടേറിയ സമയമാണിതെന്നും ഈ സമയത്തെ നിങ്ങൾ പുഞ്ചിരിയോടെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി ലിയോൺ പറഞ്ഞു.

നിലവിൽ കുടുംബവുമൊത്ത് ലോസ് ആഞ്ചസിലാണ്സണ്ണി ലിയോൺ. ട്വിറ്ററിൽ ഹാപ്പി ബർത്ത്ഡേ സണ്ണി ലിയോൺ ട്രെൻഡിംഗായിരിക്കെയാണ് താരത്തിന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP