Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത് കോവിഡ് 19 ഹോട്ട്‌സ്‌പോട്ടിൽ; പകർച്ചവ്യാധി നിയമം പ്രകാരം കേസെടുത്തത് 20 പേർക്കെതിരെ

ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത് കോവിഡ് 19 ഹോട്ട്‌സ്‌പോട്ടിൽ; പകർച്ചവ്യാധി നിയമം പ്രകാരം കേസെടുത്തത് 20 പേർക്കെതിരെ

മറുനാടൻ മലയാളി ബ്യൂറോ

കല്പറ്റ: കോവിഡ് 19 ഹോട്ട്‌സ്‌പോട്ടിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചവർ‌ക്കെതിരെ പൊലീസ് കേസെടുത്തു. വയനാട് നെന്മേനി പഞ്ചായത്തിൽ വിലക്ക് ലംഘിച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നെന്മേനി പഞ്ചായത്തിലെ അമ്മായിപാലത്ത് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച 20 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി നിയമം അടക്കം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഇരുപതോളം പേർ കൂട്ടം ചേർന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നതെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് അധികൃതരുടെ നിർദ്ദേശം. വയോധികർ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവർ അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. കുട്ടികളുടെ കൂട്ടം ചേർന്നുള്ള കളികളും ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. കുട്ടികൾ കൂട്ടം ചേർന്ന് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP