Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പച്ചഉണ്ണിയുള്ള മുട്ടകൾ ഹിറ്റായതോടെ ലീഗ് ബന്ധം അന്വേഷിച്ച് നാട്ടുകാർ; ഒതുക്കുങ്ങൽ സ്വദേശി ശിഹാബിന്റെ കോഴികൾ ഇടുന്ന പച്ച മുട്ട ഒന്നിന് 150 മുതൽ 1000 രൂപയ്ക്കു വരെ വിൽപന; പച്ചനിറത്തിന്റെ രഹസ്യ തേടി മണ്ണുത്തി വെറ്റിനറി കേളേജിൽ നിന്നും അനേഷണ സംഘം; മുട്ടയുടെ സാമ്പിളുമായി പോയെങ്കിലും ചിലപ്പോൾ കോഴി തന്നെ വേണ്ടി വന്നേക്കുമെന്ന് ഗവേഷക സംഘം

പച്ചഉണ്ണിയുള്ള മുട്ടകൾ ഹിറ്റായതോടെ ലീഗ് ബന്ധം അന്വേഷിച്ച് നാട്ടുകാർ; ഒതുക്കുങ്ങൽ സ്വദേശി ശിഹാബിന്റെ കോഴികൾ ഇടുന്ന പച്ച മുട്ട ഒന്നിന് 150 മുതൽ 1000 രൂപയ്ക്കു വരെ വിൽപന; പച്ചനിറത്തിന്റെ രഹസ്യ തേടി മണ്ണുത്തി വെറ്റിനറി കേളേജിൽ നിന്നും  അനേഷണ സംഘം; മുട്ടയുടെ സാമ്പിളുമായി പോയെങ്കിലും ചിലപ്പോൾ കോഴി തന്നെ വേണ്ടി വന്നേക്കുമെന്ന് ഗവേഷക സംഘം

ജംഷാദ് മലപ്പുറം


മലപ്പുറം: കോഴികളിലുണ്ടാകുന്ന ജനിതകമാറ്റം മുട്ടയുടെ തോടിൽ മാത്രമാണ് മാറ്റമുണ്ടാകുക. മലപ്പുറത്തെ പച്ചക്കോഴിമുട്ടയുടെ രഹസ്യം കണ്ടെത്താൻ മണ്ണുത്തി വെറ്റിനറി കോളേജിൽനിന്നും അനേഷണ സംഘമെത്തി.മുട്ടയുടെ സാമ്പിളുമായാണ് സംഘം മടങ്ങി. ഒരാഴ്ചത്തേക്ക് നൽകി നൽകിയ തീറ്റ കഴിച്ചിട്ടും പച്ചമുട്ടയിട്ടാൽ തുടരനേഷണത്തിന് കോഴികളെ കൊണ്ടുപോകും. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി എ.കെ ശിഹാബിന്റെ കോഴികളുടെ പച്ച നിറത്തിലുള്ള മുട്ടകളുടെ രഹസ്യം കണ്ടെത്താനായാണ് അനേഷണ സംഘമെത്തിയത്.

മണ്ണുത്തി വെറ്റിനറി കേളേജ് പ്രൊഫസർമാരായ ഡോ.വിനോദ് ചാക്കോ, ഡേ.എസ്.ശങ്കര ലിംഗം, ഡോ.എസ്. ഹരികൃഷ്ണൻ എന്നിവരും ഒതുക്കുങ്ങൽ മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ഡോ.മായാ തമ്പി , മൃഗ സംരക്ഷണ വിഭാഗം അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ബി.സുരേഷ് എന്നിവരാണ് സന്ദർശനം നടത്തിയത്. മണ്ണുത്തി കേളേജ് വി സി. എം.ആർ. ശശീന്ദ്രനാദിന്റെ നിർദ്ദേശപ്രകാരമായിരുന്നു സന്ദർശനം. കോഴികളിലുണ്ടാകുന്ന ജനിതകമാറ്റം മുട്ടയുടെ തോടിൽ മാത്രമാണ് മാറ്റമുണ്ടാകുക. കോഴികളുടെ ഭക്ഷണത്തിൽ വരുന്ന മാറ്റമാണ് ഉള്ളിൽ മാറ്റത്തിനു കാരണമാകുന്നതെന്നാണ് അനേഷണ സംഘം പറഞ്ഞത്. ആറു കോഴികളെ മാറ്റിപാർപ്പിച്ചു അവക്കു ഒരാഴ്ചത്തേക്ക് നൽകാനുള്ള തീറ്റ നൽകുകയുംചെയ്തു. ഒരാഴ്ച തന്നിരിക്കുന്ന തീറ്റ നൽകിട്ടും പച്ചമുട്ട ഇടുകയാണെങ്കിൽ തുടരനേഷണത്തിന് കോഴികളെ കൊണ്ടു പോകാമെന്നും അവർ പറഞ്ഞു. മുട്ടയുടെ സാമ്പിളുമായാണ് സംഘം മടങ്ങിയത്.

മലപ്പുറത്തെ പച്ച മുട്ടഒന്നിന് 150മുതൽ 1000 രുപക്കുവരെയാണ് വിൽപന നടത്തുന്നത്. ഏഴു മാസങ്ങൾക്കു മുമ്പാണ് തന്റെ കോഴികളുടെ മുട്ടയിൽ ശിഹാബ് ഇത്തരമൊരു മാറ്റം കണ്ടുതുടങ്ങിയത്. അതോടെ പല തലത്തിലുള്ള കോഴികളുടെ കൂട്ടത്തിൽ നിന്നും പച്ചമുട്ടയിടുന്നവരെ മാറ്റി പാർപ്പിച്ചു. തുടർന്നു ഇത്തരം മുട്ട വിരിഞ്ഞുണ്ടാകുന്ന കോഴികളും പച്ചമുട്ടകൾ തന്നെ ഇട്ടതോടെ യാണ് നാട്ടുകാർക്കു കൗതുകമായത്. അതോടൊപ്പം തന്നെ വിരിയുന്ന കുഞ്ഞുങ്ങളും മുട്ടയിടുന്ന പച്ച ഉണ്ണിയോടെ എന്നറിഞ്ഞതോടെ മുട്ടക്കും കോഴിക്കുഞ്ഞുങ്ങൾക്കും ആവശ്യക്കാരേറി . മുട്ട ഒന്നിന് 150 രൂപ മുതൽ 1000 രുപ ക്കു വരെ വിറ്റിരുന്നതായി ശിഹാബ് പറഞ്ഞു.

ഇപ്പോഴും മുട്ടക്കു നിരവധി ആവശ്യക്കാരുണ്ട്. പച്ചമുട്ടക്ക് സാധാരണ മുട്ടയിലേറെ പോഷക ഗുണങ്ങളുണ്ടോ എന്നു തനിക്കറിയില്ലെന്നും നാട്ടുകാർ മുട്ട വിരിയിക്കാനായാണ് കൊണ്ട് പോകുന്നതെന്ന് ശിഹാബ് പറഞ്ഞു. പല തരത്തിലുള്ള കോഴികളെ ഒരുമിച്ചായിരുന്നു ശിഹാബ് വളർത്തിയിരുന്നത്. ഇവർ പരസ്പരമുള്ള കൂടി ചേരലിലാകാം ഇത്തരമൊരു മുട്ടയും കോഴികളും ഉണ്ടാകാൻ വഴിവെച്ചതെന്നാണ് ശിഹാബ് കരുതുന്നത്. ഇപ്പോൾ ശിഹാബിന്റെ വീട്ടിൽ പച്ച മുട്ടയിടുന്ന ഏഴു കോഴികളുണ്ട്.

ഇനി തൽകാലം രണ്ടുമാസത്തേക്ക് പച്ചമുട്ടകൾ നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും ഇതിനോടകം എല്ലാം ആളുകൾ ബുക്ക്‌ചെയ്തിട്ടുണ്ടെന്നും എ.കെ ശിഹാബുദ്ധീൻ പറയുന്നു. സാധാരണ കോഴി മുട്ടകളുടെ ഉണ്ണികൾ മഞ്ഞ നിറമാണെന്നതിനാൽ തന്നെ ആദ്യം പച്ച നിറംകണ്ടപ്പോൾ കേടായതാണോ മറ്റോ സംശയിച്ചുവെങ്കിലും പിന്നീടാണ് ഇത് ജനിതകമാറ്റത്തിലൂടെയോ മറ്റേ സംഭവിച്ചതാകാമെന്ന് മനസ്സിലാക്കിയത്. ഏതായും നിലവിൽ പച്ചമുട്ട താരമായിരിക്കുകയാണ് മലപ്പുറത്ത്. മുമ്പ് തെരഞ്ഞെടുപ്പ് കാലങ്ങളിൽ മുസ്ലിംലീഗ് വിജയിച്ചാൽ പച്ചലെഡു വ്യാപകമായി വിതരണം ചെയ്തിരുന്ന സ്ഥലമാണ് മലപ്പുറം. ഇവിടെ തന്നെ പച്ച ഉണ്ണികളുള്ള മുട്ടയുണ്ടായതിന്റെ വ്യത്യസ്തതയും നാട്ടുകാരിൽ സംസാര വിഷയമായി മാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP