Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിലെത്താൻ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വിമാന ടിക്കറ്റുകൾ നൽകും

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിലെത്താൻ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വിമാന ടിക്കറ്റുകൾ നൽകും

സ്വന്തം ലേഖകൻ

ദോഹ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ ആഹ്വാന പ്രകാരം ജി സി സി യൂത്ത് കെയർ പ്രഖ്യാപിച്ച ടിക്കറ്റുകളിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ആദ്യ ഘട്ടമായി 50 ടിക്കറ്റുകൾ നൽകും. എംബസി യാത്രാനുമതി നൽകിയവരിൽ നിന്ന് തെരെഞ്ഞെടുക്കുന്ന ടിക്കറ്റ് സ്വന്തമായി എടുക്കാൻ കഴിയാത്തതിന്റെ പേരിൽ നാടണയാൻ പ്രയാസപ്പെടുന്ന തികച്ചു അർഹരായവർക്കാണു ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ടിക്കറ്റുകൾ നൽകുക. ജോലി നഷ്ടപ്പെട്ട താഴ്ന്ന വരുമാനക്കാർ, പ്രയാസമനുഭവിക്കുന്ന ഗാർഹിക ജോലിക്കാരായ വനിതകൾ, കോവിഡ് രോഗ വിമുക്തി നേടിയ താഴ്ന്ന വരുമാനക്കാർ തുടങ്ങിയ വളരെ പ്രയാസപ്പെടുന്ന പാവപ്പെട്ടവരെയാണു ഈ പദ്ധതിയുടെ ഭാഗമായി ടിക്കറ്റുകൾ നൽകാൻ പരിഗണിക്കുക.

കോവിഡ് കാരണം പ്രയാസപ്പെടുന്ന പ്രവാസികളുടെ ദുരിതപൂർണ്ണമായ ജീവിതത്തിൽ സാന്ത്വനമേകാൻ ഇൻകാസ് ഖത്തർ തുടക്കം മുതൽ സജീവമായി ഇടപെടുന്നു. ലോക്ക് ഡൗൺ നിമിത്തം പ്രയാസത്തിലായ സനായിയയിലെ ലോക്ക് ഡൗൺ ഏരിയയിൽ ഉള്ളവർക്ക് ഭക്ഷണമെത്തിച്ചു കൊടുക്കുന്നത് ലോക്ക് ഡൗൺ തുടങ്ങിയ അന്ന് മുതൽ ഇൻകാസിന്റെ വളണ്ടിയർമാരുടെ നേതൃത്വത്തിൽ മുടക്കമില്ലാതെ തുടരുന്നു.

ഈ കാലയളവിനുള്ളിൽ 4000 ത്തിൽ പരം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാൻ കഴിഞ്ഞു. ദിനം പ്രതി വർദ്ധിച്ചു വരുന്ന ആവശ്യക്കാരുടെ അഭ്യർത്ഥന അനുസരിച്ച് കിറ്റുകളുടെ വിതരണം പുരോഗമിക്കുകയും ചെയ്യുന്നു. പ്രവാസികളുടെ പ്രയാസങ്ങൾ ദുരീകരിക്കുന്ന രീതിയിൽ അവർക്കാവശ്യമായ എല്ലാ വിധ സഹായ സഹകരണങ്ങളും തുടക്കം മുതൽ ചെയ്തു വരുന്നു. പ്രവാസികളുടെ നാട്ടിലെ ആശ്രിതർക്ക് പണമെത്തിക്കുന്ന വായ്പ പദ്ധതി പ്രകാരം വരുമാനം നിലച്ച, അർഹരായ പ്രവാസികളുടെ കുടുംബത്തിനു താങ്ങായി പ്രവർത്തിക്കുന്നു. കൂടാതെ, നാട്ടിൽ പ്രയാസമനുഭവിക്കുന്ന പല കുടുംബങ്ങൾക്കുമുള്ള ഭക്ഷണ കിറ്റുകളുടെ വിതരണം നടക്കുന്നു. കോവിഡിന്റെ പ്രയാസത്തിനിടയിൽ റമദാൻ കൂടി വന്നതിനാൽ വരുമാനം നിലച്ചവർക്കുള്ള ഇഫ്താർ കിറ്റുകൾ വിതരണം സജീവമായി നടക്കുന്നു. നാട്ടിലുള്ള നേതാക്കളുടെ ഹെൽപ് ഡെസ്‌കുകളിൽ വരുന്ന സഹായ അഭ്യർത്ഥനയ്ക്കനുസരിച്ചുള്ള സഹായങ്ങൾ കൂടി ഇൻകാസ് ഖത്തർ പ്രാധാന്യത്തോടെ ചെയ്തു വരുന്നു. കൂടാതെ, അർഹരായവർക്ക് മെഡിസിനുകൾ ആവശ്യത്തിനനുസരിച്ച് എത്തിച്ചു കൊടുക്കുന്ന മെഡി ബാങ്ക് ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു.

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ജി സി സി യൂത്ത് കെയറിന്റെ ഭാഗമായി പ്രഖ്യാപിച്ച ടിക്കറ്റുകളിൽ ഇൻകാസ് തിരുവനന്തപുരം ജില്ല കമ്മിറ്റി വാഗ്ദാനം ചെയ്ത ആദ്യ ടിക്കറ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല, മുഹമ്മദ് ഹാജയ്ക്ക് കൈമാറി ഉൽഘാടനം ചെയ്തു. ഖത്തറിൽ നിന്ന് നാട്ടിലേക്ക് ബാപ്പയുടെ മൃതദേഹം അനുഗമിക്കാൻ പോകുകയും നാട്ടിൽ നിന്ന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും വിസ കാലാവധി കഴിയുന്നതിന്റെ ഭാഗമായി ഖത്തറിലേക്ക് തിരിച്ച് വരാൻ നിർബന്ധിതനായ വ്യക്തിയാണു മുഹമ്മദ് ഖാജയുടെ. ചോർന്നൊലിക്കുന്ന വീട്ടിലാണു മുഹമ്മദ് ഖാജ താമസിക്കുന്നതെന്ന് മനസ്സിലാക്കിയ തിരുവനന്തപുരം ജില്ല ഇൻകാസ് കമ്മിറ്റി അദ്ദേഹത്തിനു വീട് കൂടി നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു.

കാർത്തികേയൻ ഫൗണ്ടേഷന്റെ പേരിൽ ശബരിനാഥൻ എം എൽ എ വാഗ്ദാനം ചെയ്ത ടിക്കറ്റുകളിൽ ഒന്നു ഖത്തറിൽ നിന്ന് മടങ്ങുന്ന സജാദിനു ചടങ്ങിൽ വെച്ച് കൈമാറി. തിരുവനന്തപുരം ജില്ല ഇൻകാസ് പ്രസിഡണ്ട് ജയപാൽ, ജനറൽ സെക്രട്ടറി മുനീർ, ട്രഷറർ സന്തോഷ്, സെൻട്രൽ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ഷിബു, ജില്ല എക്‌സിക്യൂട്ടീവ് അംഗം സഖീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പാവപ്പെട്ട പ്രവാസികൾക്കായി സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച വിമാന ടിക്കറ്റിൽ നിരവധി വ്യക്തികളും, കമ്മിറ്റികളും വാഗ്ദാനവുമായി മുന്നോട്ട് വരുന്നു. എല്ലാ രീതിയിലും പ്രയാസമനുഭവിക്കുന്ന പ്രവാസ കുടുംബത്തിന്റെ സുഖ ദുഃഖങ്ങളി പങ്ക് ചേർന്ന് കൊണ്ട് പ്രസ്ഥാനത്തിനു ചെയ്യാൻ കഴിയുന്ന പരമാവധി സഹായങ്ങൾ ചെയ്യാൻ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രതിഞ്ജ ബദ്ധമാണെന്ന് സമീർ ഏറാമല അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP