Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാവിലെ കിടപ്പുമുറിയുടെ വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് തുറന്ന് നോക്കിയപ്പോൾ കണ്ടത് സരസ്വതി കിടക്കയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ; ഗംഗാധരനെ കട്ടിലിൽ ചാരി ഇരിക്കുന്ന നിലയിലും; 74ഉം 63ഉം വയസ്സ് പ്രയമുള്ള അദ്ധ്യാപക ദമ്പതിമാർ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തത് പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്തതിനാൽ

രാവിലെ കിടപ്പുമുറിയുടെ വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് തുറന്ന് നോക്കിയപ്പോൾ കണ്ടത് സരസ്വതി കിടക്കയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ; ഗംഗാധരനെ കട്ടിലിൽ ചാരി ഇരിക്കുന്ന നിലയിലും; 74ഉം 63ഉം വയസ്സ് പ്രയമുള്ള അദ്ധ്യാപക ദമ്പതിമാർ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തത് പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്തതിനാൽ

ജംഷാദ് മലപ്പുറം

മലപ്പുറം: അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപക ദമ്പതികളിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഭാര്യയായ സരസ്വതി ഇന്നാും ഭർത്താവ് പെരുമ്പടപ്പ് കാഞ്ഞിരമുക്ക് അത്താണി പള്ളിത്താൽ ഗംഗാധരൻ മിനിഞ്ഞാന്നുമാണ് മരിച്ചത്. സരസ്വതി (63) ഇന്ന് രാവിലെ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽവച്ചാണ് മരണപ്പെട്ടത്. ഭർത്താവ് ഗംഗാധരൻ (74) തിങ്കളാഴ്ച മരണപ്പെട്ടിരുന്നു. ഗംഗാധരൻ മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. പ്രിൻസിപ്പലും സരസ്വതി എൽ.പി സ്‌കൂൾ റിട്ട. പ്രധാനദ്ധ്യാപികയുമാണ്. പെരുമ്പടപ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ്‌ രണ്ടിന് രാവിലെ രണ്ട് പേരെയും വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

രാവിലെ മുറി തുറക്കാൻ വൈകിയതിനെ തുടർന്ന് മുറി തുറന്ന് നോക്കിയപ്പോൾ സരസ്വതിയെ കിടക്കയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലും ഗംഗാധരനെ കട്ടിലിൽ ചാരി ഇരിക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമിതമായി ഗുളിക കഴിച്ചതായി കണ്ടെത്തിയത്. ഒരുമിച്ചെടുത്ത തീരുമാനമാണെന്ന ആത്മഹത്യാ കുറിപ്പും മുറിയിൽ നിന്ന് ലഭിച്ചിരുന്നു. പരസഹായമില്ലാതെ ജീവിക്കാനാവില്ല എന്നതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സരസ്വതി പിന്നീട് പൊലീസിന് മൊഴി നൽകിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇവർക്ക് പക്ഷാഘാതം ഉണ്ടാവുകയും ശരീരത്തിന് തളർച്ച നേരിടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സരസ്വതി ഏതാനും ദിവസം തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഫിസിയോതെറാപ്പി ഉൾപ്പടെയുള്ള തുടർ ചികിത്സകളിലൂടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. മകൻ സനീഷ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും മരുമകൾ നിഷ കോട്ടക്കൽ പുതുപ്പറമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP