Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇനിയുള്ള കാലം വീട്ടിലിരുന്ന് ജോലി ചെയ്യണോ; ആ​ഗ്രഹമുണ്ടെങ്കിൽ സ്ഥിരമായി വർക് ഫ്രം ഹോം ആകാമെന്ന് ട്വിറ്റർ

ഇനിയുള്ള കാലം വീട്ടിലിരുന്ന് ജോലി ചെയ്യണോ; ആ​ഗ്രഹമുണ്ടെങ്കിൽ സ്ഥിരമായി വർക് ഫ്രം ഹോം ആകാമെന്ന് ട്വിറ്റർ

മറുനാടൻ ഡെസ്‌ക്‌

സാൻഫ്രാൻസിസ്കോ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്ഥിരമായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് അനുവാദം കൊടുത്ത് ട്വിറ്റർ. സെപ്റ്റംബറിന് മുമ്പ് ഓഫീസുകൾ തുറക്കാൻ സാധ്യതയില്ലെന്നാണ് ട്വിറ്റർ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ അവസാനിച്ചതിനുശേഷവും പല ജീവനക്കാർക്കും വീട്ടിൽ നിന്ന് സ്ഥിരമായി ജോലി ചെയ്യാമെന്നും ട്വിറ്റർ അറിയിച്ചു. ഗൂഗിളും ഫേസ്‌ബുക്കും മിക്ക ജീവനക്കാർക്കും വർഷാവസാനം വരെ ടെലിവർക്ക് അനുവദിക്കുമെന്ന് വാർത്ത അടുത്തിടെ വന്നിരുന്നു.

ലോക്ക് ഡൗൺ പ്രതിസന്ധിയെത്തുടർന്ന് മാർച്ചിൽ ആദ്യമായി ടെലിവർക്കിലേക്ക് മാറിയ കമ്പനികളിലൊന്നാണ് സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള ട്വിറ്റർ. ആ നയം അനിശ്ചിതമായി തുടരുമെന്നാണ് ഇപ്പോൾ കമ്പനി പറയുന്നത്.വികേന്ദ്രീകരണത്തിന് പ്രാധാന്യം നൽകുകയും എവിടെ നിന്നും പ്രവർത്തിക്കാൻ പ്രാപ്തിയുള്ള തൊഴിൽ രീതി പിന്തുടരുകയും ചെയ്യുന്നതിലൂടെ ഞങ്ങൾക്ക് ഈ ഘട്ടത്തോട് എളുപ്പം പൊരുത്തപ്പെടാനായെന്ന് ട്വിറ്റർ വക്താവ് പറഞ്ഞു.

'ഈ രീതിയിൽ ജോലി ചെയ്യാനാകുമെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾ തെളിയിച്ചതാണ്. ഞങ്ങളുടെ ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പ്രാപ്തരാണെങ്കിൽ അവർ എന്നെന്നേക്കുമായി ഇത് തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഞങ്ങൾ നടപ്പാക്കും.' ഓഫീസുകൾ സെപ്റ്റംബറിനു മുന്നേ തുറക്കില്ലെന്നും വീണ്ടും തുറക്കുന്നത് ശ്രദ്ധാപൂർവ്വവമായിരിക്കുമെന്നും അത് നിലവിലെ രീതിയനുസരിച്ചായിരിക്കില്ലെന്നും ട്വിറ്റർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP