Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്തെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മെയ് 26 മുതൽ പരീക്ഷകൾ തുടങ്ങും; പത്താം ക്ലാസ് പരീക്ഷകൾ ഉച്ച കഴിഞ്ഞും പ്ലസ് ടു പരീക്ഷകൾ രാവിലെയും നടക്കും

സംസ്ഥാനത്തെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മെയ് 26 മുതൽ പരീക്ഷകൾ തുടങ്ങും; പത്താം ക്ലാസ് പരീക്ഷകൾ ഉച്ച കഴിഞ്ഞും പ്ലസ് ടു പരീക്ഷകൾ രാവിലെയും നടക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്നു മാറ്റിവച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള തീയതികൾ പ്രഖ്യാപിച്ചു. മെയ്‌ 26ന് കണക്ക്, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എൽസി പരീക്ഷകളുടെ ക്രമം. ഉച്ചക്കഴിഞ്ഞാണ് പരീക്ഷകൾ. ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ രാവിലെ നടത്തും.

കേരള സർവകലാശാലയുടെ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ ഈ മാസം 21ന് ആരംഭിക്കും. വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദ കോഴ്‌സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷ മെയ്‌ 28ന് തുടങ്ങുമെന്നും സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. എൽ.എൽ.ബി പഞ്ചവത്സര കോഴ്‌സുകളുടെ പരീക്ഷ ജൂൺ 8നും ത്രിവത്സര കോഴ്‌സിന്റേത് 9നും തുടങ്ങും. പതിവ് സെന്ററുകൾക്ക് പുറമെ സബ് സെന്ററുകളും പരീക്ഷാ കേന്ദ്രങ്ങളായി ഉണ്ടാകും. വിദ്യാർത്ഥികളുടെ സൗകര്യമനുസരിച്ച് സബ്‌സെന്ററുകൾ തിരഞ്ഞെടുക്കാം. പൊതുയാത്രാ സൗകര്യങ്ങളില്ലാത്തതിനാലാണ് ഈ ക്രമീകരണം.

എസ്എസ്എൽസി പരീക്ഷ തീയതി

മെയ്‌ 26 കണക്ക് (ഉച്ചയ്ക്കുശേഷം)
മെയ്‌ 27 ഫിസിക്‌സ് (ഉച്ചയ്ക്കുശേഷം)
മെയ്‌28 കെമിസ്ട്രി(ഉച്ചയ്ക്കുശേഷം)

പ്ലസ് വൺ

മെയ്‌ 26 എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (വിഎച്ച്എസ്ഇരാവിലെ)
മെയ്‌27 മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സംസ്‌കൃത സാഹിത്യം (രാവിലെ)
മെയ്‌ 28 ഇക്‌ണോമിക്‌സ്
മെയ്‌29 ഫിസിക്‌സ്, ഫിലോസഫി, ഇംഗ്ലിഷ്, ലിറ്ററേച്ചർ, സോഷ്യോളജി (രാവിലെ)
മെയ്‌30 കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രപോളജി

പ്ലസ് ടു

മെയ്‌ 26 എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (വിഎച്ച്എസ്ഇരാവിലെ)
മെയ്‌27 ബയോളജി, ജ്യോഗ്രഫി, സംസ്‌കൃത ശാസ്ത്രം, എക്കണോമിക്‌സ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലിഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, പാർട്ട് 3 ലാംഗ്വേജസ്
മെയ്‌ 28 ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി, ഇലക്ട്രോണിക് സിസ്റ്റംസ്
മെയ്‌ 29 ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്, കംപ്യൂട്ടർ സയൻസ്
മെയ്‌ 30 കണക്ക്, പൊളിറ്റിക്കൽ സയൻസ്, ജോണലിസം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP