Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഫ്ഗാനിസ്ഥാനിൽ ട്രംപിന്റെ സമാധാന ഉടമ്പടി പൊളിയുന്നു; താലിബാനെതിരെ കർശന നടപടികൾ എടുക്കുമെന്ന് അഫ്ഗാൻ പ്രസിഡണ്ട് അഷറഫ് ഘാനി; തീവ്രവാദ ആക്രമണങ്ങൾക്ക് അതേ സ്വരത്തിൽ മറുപടി നൽകുമെന്നും അഫ്ഗാനിസ്ഥാൻ ഭരണകൂടം

അഫ്ഗാനിസ്ഥാനിൽ ട്രംപിന്റെ സമാധാന ഉടമ്പടി പൊളിയുന്നു; താലിബാനെതിരെ കർശന നടപടികൾ എടുക്കുമെന്ന് അഫ്ഗാൻ പ്രസിഡണ്ട് അഷറഫ് ഘാനി; തീവ്രവാദ ആക്രമണങ്ങൾക്ക് അതേ സ്വരത്തിൽ മറുപടി നൽകുമെന്നും അഫ്ഗാനിസ്ഥാൻ ഭരണകൂടം

സ്വന്തം ലേഖകൻ

ഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ട്രംപ് താലിബാനുമായി സമാധാന കരാറിൽ ഏർപ്പെട്ടത്. യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കില്ലെന്നും പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നായിരുന്നു താലിബാൻ ഇതിൽ സമ്മതിച്ചിരുന്നത്. അഫ്ഗാനിസ്ഥാൻ സർക്കാർ ഈ ഉടമ്പടിയിൽ ഒരു കക്ഷി ആയിരുന്നില്ലെങ്കിലും ഇതിലെ വ്യവസ്ഥകൾക്ക് സമ്മതം മൂളിയിരുന്നു.

ഈ ഉടമ്പടിയാണ് ഇപ്പോൾ അഫ്ഗാൻ സർക്കാർ നിരാകരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ട്രംപിനേൽക്കുന്ന ഒരു തിരിച്ചടിയായാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം കാബൂളിലും നാൻഗരാർ പ്രവിശ്യയിലുംനടന്ന തീവ്രവാദി ആക്രമണത്തിന്റെ വെളിച്ചത്തിലാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടതെന്ന് അഫ്ഗാൻ പ്രസിഡണ്ട് വെളിപ്പെടുത്തി. ആക്രമണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും മരണപ്പെട്ടിരുന്നു.

കാബൂളിൽ സ്ത്രീകളുടെ ആശുപത്രിക്ക് നേരെയും നാൻഗരാർ പ്രവിശ്യയിൽ ഒരു ശവസംസ്‌കാര ഘോഷയാത്രയ്ക്ക് നേരെയുമായിരുന്നു ആക്രമണം നടന്നത്. താലിബാൻ തുടർച്ചയായി സമാധാന ഉടമ്പടികൾ ലംഘിക്കുകയാണെന്നും, ഇനി ഒരു അവസരം കൂടി നൽകുമെന്നും പ്രസിഡണ്ട് പറഞ്ഞു. ഇനിയും ഇത്തരത്തിലുള്ള ആക്രമണങ്ങളുമായി മുന്നോട്ട് പോകാനാണ് തീവ്രവാദികളുടെ ഭാവമെങ്കിൽ, കരാർ പാലിക്കുന്ന കാര്യം സർക്കാരിനും പുനരാലോചിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഈ കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ താലിബാൻ, അഫ്ഗാൻ സൈന്യത്തിനും പൊലീസിനും എതിരേയുള്ള ആക്രമണം ശക്തിപ്പെടുത്തിയതായി നേരത്തെ ഐക്യരാഷ്ട്ര സഭയും കുറ്റപ്പെടുത്തിയിരുന്നു. ഇതിൽ നിരവധി സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. സൈന്യത്തെ പിൻവലിച്ചെങ്കിലും, ആവശ്യമെങ്കിൽ അഫ്ഗാൻ സൈന്യത്തിനായി പ്രതിരോധ നടപടികൾ സ്വീകരിക്കുവാൻ അമേരിക്കൻ സൈന്യം മുതിരും എന്നാണ് ഒരു സൈനിക വക്താവിനെ ഉദ്ദരിച്ച് സി എൻ എൻ റിപ്പോർട്ട് ചെയ്തത്.

ഇപ്പോഴും അമേരിക്കയുടെ 8600 ഓളം വരുന്ന സൈനികർ അഫ്ഗാനിസ്ഥാനിൽ തുടരുന്നുണ്ട്. കരാർ പ്രകാരം ജൂലായ് മദ്ധ്യത്തോടെയാണ് അവരെ പിൻവലിക്കേണ്ടത്. എന്നാൽ, താലിബനെതിരെ ഈ സൈന്യം വീണ്ടും ആയുധമെടുക്കുമോ എന്ന കാര്യത്തിൽ ഒരു അഭിപ്രായവും ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

അതിനിടയിൽ, ഈ ആക്രമണങ്ങൾ തങ്ങളല്ല നടത്തിയതെന്ന് അവകാശപ്പെട്ട് താലിബാൻ രംഗത്ത് വന്നിട്ടുണ്ട്. മാത്രമല്ല, അവർ ഈ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. താലിബാൻ ഈ ആക്രമണങ്ങളെ അപലപിച്ചിട്ടുണ്ടെന്നും സമാധാനം തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ സർക്കാരും താലിബനും പക്വമായ തീരുമാനങ്ങൾ എടുക്കണമെന്നും ആയിരുന്നു ഇതേ കുറിച്ചുള്ള സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോമ്പിയോയുടെ അഭിപ്രായം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP