Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

51.5 കിലോ തൂക്കവും 97 സെന്റീമീറ്റർ നീളവും; അഞ്ചലിലെ ജോൺകുട്ടിയുടെ വീട്ടിൽ വിളഞ്ഞത് റെക്കോർഡ് ചക്ക

51.5 കിലോ തൂക്കവും 97 സെന്റീമീറ്റർ നീളവും; അഞ്ചലിലെ ജോൺകുട്ടിയുടെ വീട്ടിൽ വിളഞ്ഞത് റെക്കോർഡ് ചക്ക

സ്വന്തം ലേഖകൻ

കൊല്ലം: 51.5 കിലോ തൂക്കവും 97 സെന്റീമീറ്റർ നീളവുമുള്ള ചക്ക ഗിന്നസ് റെക്കോർഡിലേക്ക്. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് ലോകത്തെ ഏറ്റവും തൂക്കവും നീളവുമുള്ള തേൻവരിക്കച്ചക്ക വിളഞ്ഞത്. ഇടമുളക്കൽ പഞ്ചായത്തിലെ നെടുവിള പുത്തൻവീട്ടിൽ ജോൺകുട്ടിയുടെ പുരയിടത്തിലാണ് റെക്കോഡ് ചക്ക ഉണ്ടായത്.

42.72 കിലോ തൂക്കവും 57.15 സെന്റീമീറ്റർ നീളവുമുള്ള പുണെയിൽനിന്നുള്ള ചക്കയ്ക്കായിരുന്നു ഇതുവരെ ഗിന്നസ് റെക്കോഡ്. 2016-ലാണ് പുണെയിലെ ചക്കയുണ്ടായത്. ഇതിനെയാണ് ജോൺകുട്ടിയുടെ വീട്ടിലെ ചക്ക കടത്തി വെട്ടിയത്.

അസാധാരണ വലുപ്പമുള്ള ചക്ക ജോൺകുട്ടി ബന്ധുക്കളുടെ സഹായത്തോടെ കയറിൽക്കെട്ടി ഇറക്കി. തൂക്കിനോക്കിയപ്പോഴാണ് 51.5 കിലോഗ്രാമുണ്ടെന്ന് മനസ്സിലായത്. തുടർന്ന് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ് അധികൃതരെ അറിയിച്ചു.

വരുംദിവസങ്ങളിൽ ചക്കയളക്കാൻ ഗിന്നസ് റെക്കോഡ്‌സ് അധികൃതർ എത്തുമെന്ന് ജോൺകുട്ടി പറഞ്ഞു. വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ജീവനക്കാരനാണ് ജോൺകുട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP