Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

80 ശതമാനം വരെ ശമ്പളം ലഭിക്കുന്ന ഫർലോ നിയമം ഒക്ടോബർ വരെ നീട്ടി ചാൻസലർ; പാതി ശമ്പളം നൽകേണ്ടത് തൊഴിലുടമ; കൊറോണയുടെ പേരിൽ സിക്ക് വിളിച്ച് വീട്ടിൽ ഇരുന്നാലും ശമ്പളം കിട്ടുന്ന കാലം ആഘോഷിച്ച് ബ്രിട്ടൻ; ബ്രിട്ടീഷ് ജനതയ്ക്ക് ലോക്ക്ഡൗൺ ലോട്ടറിയാകുന്നത് ഇങ്ങനെ  

80 ശതമാനം വരെ ശമ്പളം ലഭിക്കുന്ന ഫർലോ നിയമം ഒക്ടോബർ വരെ നീട്ടി ചാൻസലർ; പാതി ശമ്പളം നൽകേണ്ടത് തൊഴിലുടമ; കൊറോണയുടെ പേരിൽ സിക്ക് വിളിച്ച് വീട്ടിൽ ഇരുന്നാലും ശമ്പളം കിട്ടുന്ന കാലം ആഘോഷിച്ച് ബ്രിട്ടൻ; ബ്രിട്ടീഷ് ജനതയ്ക്ക് ലോക്ക്ഡൗൺ ലോട്ടറിയാകുന്നത് ഇങ്ങനെ   

സ്വന്തം ലേഖകൻ

കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് യുകെയിൽ തൊഴിലിന് പോകാൻ സാധിക്കാത്തവരെ സഹായിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഫർലോ സ്‌കീം ഒക്ടോബർ വരെ നീട്ടാൻ ചാൻസലർ ഋഷി സുനക് തീരുമാനിച്ചു. മാർച്ച് 20ന് ആരംഭിച്ചിരുന്ന ഈ സ്‌കീം പ്രകാരം തൊഴിലാളിയുടെ ശമ്പളത്തിന്റെ 80 ശതമാനം വരെ സർക്കാർ നൽകുന്നുണ്ട്. മാസത്തിൽ പരമാവധി 2500 പൗണ്ട് വരെയാണ് ഒരാൾക്ക് ഫർലോ സ്‌കീമിലൂടെ ഒരു തൊഴിലാളിക്ക് ലഭിക്കുന്നത്.ഈ 80 ശതമാനത്തിൽ പകുതി ശമ്പളം നൽകേണ്ടത് തൊഴിലുമുടകളായിരിക്കുമെന്നതാണ് പ്രത്യേകത. കൊറോണയുടെ പേരിൽ സിക്ക് വിളിച്ച് വീട്ടിൽ ഇരുന്നാലും ശമ്പളം കിട്ടുന്ന കാലം ആഘോഷിച്ച് ബ്രിട്ടൻ മുന്നോട്ട് പോവുകയാണ്. ബ്രിട്ടീഷ് ജനതയ്ക്ക് ലോക്ക്ഡൗൺ ലോട്ടറിയാകുന്നത് ഇങ്ങനെയാണ്.

ഇതിനെ തുടർന്ന് കൊറോണ ലോക്ക്ഡൗൺ കാരണം തങ്ങളുടെ സ്ഥാപനങ്ങൾ അടച്ചിട്ടാലും തൊഴിലാളികൾക്ക് പകുതിയോളം ശമ്പളം ഒക്ടോബർ വരെ നൽകാൻ തൊഴിലുടമകൾ നിർബന്ധിതരായിരിക്കുകയാണ്. മാസീവ് ജോബ് എക്സ്റ്റൻഷൻ സ്‌കീം ഒക്ടോബർ വരെ നീട്ടാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത് അവർക്ക് കടുത്ത തിരിച്ചടിയാണേകിയിരിക്കുന്നത്. ഇത്തരത്തിൽ വരുന്ന ചെലവ് കുത്തനെ ഉയരുമെങ്കിലും ഈ സ്‌കീം ഓട്ടം സീസൺ വരെ ദീർഘിപ്പിക്കുന്നുവെന്ന നിർണായകമായ പ്രഖ്യാപനം ചാൻസലർ ഋഷി സുനക് ഇന്നലെയാണ് ഔദ്യോഗികമായി നടത്തിയിരിക്കുന്നത്.

ഓഗസ്റ്റ് മുതൽ മിക്ക തൊഴിലാളികൾക്ക് പാർട്ട്ടൈം ആയി തങ്ങളുടെ ജോലിയിലേക്ക് തിരിച്ചെത്താൻ സാധിച്ചേക്കുമെന്നും ഇന്നലെ ഉച്ചക്ക് ശേഷം ചാൻസലർ എംപിമാരെ അറിയിച്ചു.ഇത്തരത്തിൽ വരുന്ന അധിക ചെലവ് എത്തരത്തിൽ വിഭജിക്കണമെന്ന കാര്യത്തിൽ ട്രഷറി ഉറവിടങ്ങൾ ഇന്നലെ വ്യക്തത വരുത്തിയിട്ടില്ല. ഈ ചെലവിന്റെ 50 ശതമാനത്തിലധികം ഗവൺമെന്റ് വഹിക്കുമെന്ന് ട്രഷറി നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള ചെലവിനുള്ള പണം കണ്ടെത്താൻ തൊഴിലുടമകൾക്ക് എമർജൻസി ബിസിനസ് ലോണുകൾ അടക്കമുള്ള മറ്റ് ഉറവിടങ്ങളെ ഉപയോഗിക്കാമെന്നും ട്രഷറി നിർദേശിക്കുന്നു. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഈ മാസം അവസാനമാകുമ്പോഴേക്കും പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്.

ഫർലോ സ്‌കീം ഖജനാവിന് വൻ ഭാരമുണ്ടാക്കുന്നതിനാൽ ഫർലോ സ്‌കീം പ്രകാരം നൽകുന്ന തുക 80 ശതമാനത്തിൽ നിന്നും 60 ശതമാനമാക്കി വെട്ടിച്ചുരുക്കുമെന്ന് ചാൻസലർ നേരത്തെ സൂചന നൽകിയിരുന്നുവെങ്കിലും ജൂലൈ അവസാനം വരെ നിലവിലുള്ള രീതിയിൽ വ്യത്യാസമൊന്നും വരില്ലെന്നാണ് ചാൻസലർ ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ തുടർന്ന് ഭൂരിഭാഗം തൊഴിലാളികളും ജോലിയിലേക്ക് പാർട്ട്ടൈമായി തിരിച്ചെത്തുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ഈ സ്‌കീമിനൽ ' മഹത്തായ ഫ്ലെക്സിബിലിറ്റി' ഉണ്ടാകുമെന്നും ചാൻസലർ അറിയിക്കുന്നു.

ഈ സ്‌കീമിന് വേണ്ടുന്ന വൻ തുക കണക്കാക്കുമ്പോൾ ഇത് ഖജനാവിന് വൻ ഭാരമുണ്ടാക്കുന്നുവെന്നും അതിനാൽ ഈ സ്‌കീം അധികകാലം തുടരാൻ സാധിക്കില്ലെന്നും ചാൻസലർ നേരത്തെ മുന്നറിയിപ്പേകിയിരുന്നു. എന്നാൽ കൊറോണ രാജ്യത്തെ തൊഴിലുകൾക്ക് വൻ ഭീഷണിയുയർത്തിയ സാഹചര്യത്തിൽ ഈ സ്‌കീമിലൂടെ തൊഴിൽസേനയെ സംരക്ഷിക്കുകയെന്നത് അനിവാര്യമായിത്തീർന്ന സാഹചര്യത്തിലാണ് ഇത് ദീർഘിപ്പിക്കാൻ നിർബന്ധിമായിരിക്കുന്നതെന്നാണ് ചാൻസലർ പറയുന്നത്. ഓഗസ്റ്റ് വരെ ഈ സ്‌കീം കൊണ്ടു പോകുന്നതിന് തന്നെ 60 ബില്യൺ പൗണ്ട് വേണ്ടി വരുമെന്നാണ് എക്സ്പർട്ടുകൾ മുന്നറിയിപ്പേകുന്നത്.

എന്നാൽ ഇത് ഒക്ടോബർ വരെ നീട്ടിയിരിക്കുന്നതിനാൽ ഇതിന് വേണ്ടുന്ന തുക ഇതിലുമെത്രയോ അധികമായിരിക്കുമെന്നും അവർ പ്രവചിക്കുന്നു. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഇതിൽ നിന്നും ലഭിക്കുന്ന പിന്തുണ തുടരുമോയെന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല. നിലവിൽ 50,000 പൗണ്ട് ലാഭമുണ്ടാക്കുന്നവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അധികം വൈകാതെ 30,000 പൗണ്ട് വരുമാനമുള്ളവരെയും ഇതിൽ നിന്നും ഒഴിവാക്കിയേക്കുമെന്നുള്ള സൂചനകളും പ്രചരിക്കുന്നുണ്ട്.

ജോലിയിലേക്ക് തിരിച്ച് വരാൻ തയ്യാറാവാതെ ചുമ്മാ ശമ്പളം വാങ്ങി അടിച്ച് പൊളിക്കുന്ന തൊഴിലാളികളേറുന്നു; അവരെ തൊഴിലെടുക്കാൻ നിർബന്ധിക്കാൻ പാടുപെടുന്ന സ്ഥാപനങ്ങളും

കൊറോണ വൈറസിനെ പിടിച്ച് കെട്ടുന്നതിനുള്ള നിയന്ത്രണങ്ങൾ കാരണം തൊഴിലിന് പോകാൻ സാധിക്കാതിരുന്നിട്ടും ഫർലോ സ്‌കീമിലൂടെ ശമ്പളം ലഭിക്കുന്ന സാഹചര്യത്തെ നന്നായി ആസ്വദിച്ച് അടിച്ച് പൊളിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം പെരുകി വരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കാൻ സർക്കാർ തയ്യാറായിത്തുടങ്ങുന്ന വേളയിലും പാർട്ട്ടൈം ആയിട്ട് പോലും ജോലിക്ക് പോകാൻ നിരവധി തൊഴിലാളികൾ മടി കാണിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ഇവരെ തൊഴിലിലേക്ക് മടക്കിക്കൊണ്ട് വരാൻ സ്ഥാപനങ്ങൾ കടുത്ത വെല്ലുവിളികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

കൊറോണ ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളാലും കാരണം തൊഴിലിന് പോകാൻ സാധിക്കാതിരിക്കുന്ന 7.5മില്യൺ തൊഴിലാളികളിൽ നല്ലൊരു വിഭാഗത്തിന് തങ്ങളുടെ തൊഴിലുടകളിൽ നിന്നും ശമ്പളം ലഭിക്കുന്നതിനാൽ നിലവിൽ ജോലി പോയ അവസ്ഥയൊന്നും അനുഭവപ്പെടുന്നില്ല. എന്നാൽ ലോക്ക്ഡൗണിൽ ഇളവുകളുണ്ടാകാൻ തുടങ്ങുന്ന പശ്ചാത്തലത്തിലും ഇവർ ഫർലോ സ്‌കീമിന്റെ സുരക്ഷിതത്വത്തിൽ നിന്നും തിരിച്ച് ജോലിയിലേക്ക് വരാനുള്ള സന്നദ്ധ പ്രകടിപ്പിക്കാത്തത് തൊഴിലുടകളിൽ കടുത്ത ആശങ്കയും അനിശ്ചിതത്വവുമാണുണ്ടാക്കിയിരിക്കുന്നത്.

ഇവരെ തൊഴിലിലേക്ക് തിരിച്ച് കൊണ്ടു വരുന്നതിൽ തങ്ങൾ കടുത്ത വെല്ലുവിളിയാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്നാണ് എച്ച്ആർ2ഡേയുടെ എംഡിയായ നിക്കി ജോലെ വെളിപ്പെടുത്തുന്നത്.നിലവിൽ ലോക്ക്ഡൗണാണെങ്കിലും നല്ല കാലാവസ്ഥയും സ്‌കൂളുകൾ അടച്ചതും കൊറോണ ഭീഷണിയും കാരണം വീട്ടിൽ സുരക്ഷിതത്വത്തോടെ ഇരുന്ന് അടിച്ച് പൊളിക്കുന്നതിനായി ഫർലോ സ്‌കീമിൽ തന്നെ തുടരുന്നവർ ഏറുന്നുവെന്നും നിക്കി എടുത്ത് കാട്ടുന്നു.

പുതിയ ലോക്ക്ഡൗൺ ഇളവുകൾ ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കാത്തവരെല്ലാം ജോലിയിലേക്ക് തിരിച്ചെത്തണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആവശ്യപ്പെട്ടിരുന്നു. നിലവിലെ കൊറോണ പ്രതിസന്ധിയുടെ സാഹചര്യത്തിൽ തൊഴിലാളികൾക്ക് മൂന്നാഴ്ച മുതൽ മൂന്ന് മാസം വരെ ഫർലോ സ്‌കീമിൽ തുടരാൻ അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഇന്നലത്തെ ചാൻസലറുടെ പ്രഖ്യാപനത്തോടെ ഒക്ടോബർ വരെ ഈ സ്‌കീമിൽ തുടർന്ന് ജോലിയെടുക്കാതെ സുഖിക്കാനുള്ള അവസരമാണ് തൊഴിലാളികൾക്ക് കൈവന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP