Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാൻസ് തങ്ങൾപ്പൊടിയാക്കി പ്രചാരണം: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ; ഹാൻസ് സുര എന്നു വിളിച്ച മൂരികൾക്കൊക്കെ ഇത്തിരി തങ്ങൾപൊടി തരട്ടെ' എന്ന് ഹാൻസ് പാക്കറ്റിൽ; മോർഫ് ചെയ്തത് പാണക്കാട് ഹൈദരലി തങ്ങളുടെ ഫോട്ടോ; ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത അഖിൽ കൃഷ്ണയെ പൊലീസ് കയ്യോടെ പിടികൂടി

ഹാൻസ് തങ്ങൾപ്പൊടിയാക്കി പ്രചാരണം: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ; ഹാൻസ് സുര എന്നു വിളിച്ച മൂരികൾക്കൊക്കെ ഇത്തിരി തങ്ങൾപൊടി തരട്ടെ' എന്ന് ഹാൻസ് പാക്കറ്റിൽ; മോർഫ് ചെയ്തത് പാണക്കാട് ഹൈദരലി തങ്ങളുടെ ഫോട്ടോ; ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത അഖിൽ കൃഷ്ണയെ പൊലീസ് കയ്യോടെ പിടികൂടി

ജംഷാദ് മലപ്പുറം

മലപ്പുറം: ഹാൻസ് തങ്ങൾപ്പൊടിയാക്കി പ്രചരണം നടത്തിയ ഡിവൈഎഫ്ഐ. പ്രവർത്തകൻ അറസ്റ്റിൽ. ഹാൻസ് സുര എന്നു വിളിച്ച മൂരികൾക്കൊക്കെ ഇത്തിരി തങ്ങൾപൊടി തരട്ടെ' എന്ന് പറഞ്ഞ് ഹാൻസ്പാക്കറ്റിൽ പാണക്കാട് ഹൈദരലി തങ്ങളുടെ ഫോട്ടോ മോർഫ്‌ചെയ്തു കയറ്റി. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത അഖിൽ കൃഷ്ണയെ അവസാനം പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തും വിധം ഫേസ് ബുക്കിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ. നേതാവ് പനങ്ങാട്ടൂർ ചാഞ്ചേരി പറമ്പിലെ കറങ്കാണി പറമ്പിൽ രാഗേഷ് എന്ന ഉണ്ണിക്കുട്ടന്റെ പേരിൽ മുസ്ലിം ലീഗ് നേതാവിന്റെ പരാതിയെ തുടർന്ന് താനൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തുടർന്നാണ് താനൂർ എസ്‌ഐ. നവീൻ ഷാജ് പ്രതിയെ അറസ്റ്റ് ചെയ്തത്. യൂത്ത്ലീഗിന്റെ വൈറ്റ്ഗാർഡിന്റെ റമദാൻ റിലീഫ് വിതരണത്തിന്റെ പോസ്റ്റിൽ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോർഫ് ചെയ്ത് ഹാൻസിന്റെ പാക്കറ്റ് സഹിതമുള്ള ഭക്ഷണ കിറ്റാക്കി ചിത്രീകരിച്ചു സമൂഹത്തിൽ അപമാനിക്കുന്ന തരത്തിലും ഇരു വിഭാഗങ്ങൾ വഴി സ്പർധയുണ്ടാക്കുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടതിനാണ് കേസ് എടുത്തിട്ടുള്ളത്.

കൂടാതെ തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റൊരു കേസും കൂടി നിലവിലുണ്ട്. അഖിൽ കൃഷ്ണ എന്നയാൾക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തും വിധം പോസ്റ്ററുകൾ ഷെയർ ചെയ്ത എല്ലാവരും കേസിൽ പ്രതികളാണന്നും പൊലീസ് അറിയിച്ചു.'ഹാൻസ് സുര എന്നു വിളിച്ച മൂരികൾക്കൊക്കെ ഇത്തിരി തങ്ങൾപൊടി തരട്ടെ' എന്ന് പറഞ്ഞ് ഹാൻസ്പാക്കറ്റിൽ ഹൈദരലി തങ്ങളുടെ ഫോട്ടോ മോർഫ്‌ചെയ്തു കയറ്റിയാണ് അഖിൽ കൃഷ്ണണ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഫേസ് ബുക്കിൽ അഖിൽ കൃഷ്ണ എന്ന അക്കൗണ്ടിൽ നിന്നും ഹാന്റ്സ് പാക്കറ്റിൽ ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിനെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി യു.എ. റസാഖ് നൽകിയ പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. ഇത് പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് തിരൂരങ്ങാടി സിഐ ജോയ് പറഞ്ഞു. പരപ്പനങ്ങാടി മുൻസിപ്പൽ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പരപ്പനങ്ങാടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അവഹേളിക്കുക വഴി സമൂഹത്തിൽ ചേരിതിരിവുണ്ടാക്കി ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാനാണ് ഇയാൾ ഫേസ്‌ബുക്ക് പോസ്റ്റ് വഴി ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. നാടിന്റെ സൗഹാർദ്ധാന്തരീക്ഷം തകർക്കാനും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാനും ശ്രമിച്ച ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP