Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രെയിനിൽ നിന്ന് വീണതോടെ മാരകമായ പരിക്കേറ്റത് കഴുത്തിന്​ പിന്നിലും നട്ടെല്ലിനും; പാലക്കാട് സ്വദേശി മുരളീ മണിയൻ കിട്ട സൗദിയിൽ മരിച്ചത് ചികിത്സയിലിരിക്കെ; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുമായി സാമൂഹിക പ്രവർത്തകർ

ക്രെയിനിൽ നിന്ന് വീണതോടെ മാരകമായ പരിക്കേറ്റത് കഴുത്തിന്​ പിന്നിലും നട്ടെല്ലിനും; പാലക്കാട് സ്വദേശി മുരളീ മണിയൻ കിട്ട സൗദിയിൽ മരിച്ചത് ചികിത്സയിലിരിക്കെ; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുമായി സാമൂഹിക പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

ബുറൈദ: സൗദി അറേബ്യയിൽ ജോലിക്കിടെ ​ക്രെയിനിൽ നിന്ന്​ വീണ്​ ഗുരുതര പരിക്കേറ്റ മലയാളി മരിച്ചു. പാലക്കാട് കൊടുവായൂർ പെരുവമ്പ് സ്വദേശി മുരളീ മണിയൻ കിട്ട (50) ആണ്​ മരിച്ചത്​. ബുറൈദയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്വദേശി നടത്തുന്ന അൽറഹുജി ക്രെയിൻ സർവീസിൽ മെക്കാനിക്കായിരുന്നു മുരളീ മണിയൻ.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മുരളീ മണിയൻ അപകടത്തിൽപെടുന്നത്. ജോലി ചെയ്യുന്നതിനിടെ ക്രെയിനിൽ നിന്നും തെന്നി വീണായിരുന്നു അപകടം. കഴുത്തിന്​ പിന്നിലും നട്ടെല്ലിനുമായി മാരകമായ പരിക്കേറ്റിരുന്നു. ബുറൈദ കിങ്​ ഫഹദ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച ശസ്​ത്രക്രിയക്ക്​ വിധേയമാക്കുകയും ചെയ്​തിരുന്നു.

ചൊവ്വാഴ്​ച പുലർച്ചെയാണ്​ മരണം​. എട്ടുവർഷമായി ഇതേ സ്പോൺസറുടെ കീഴിൽ ജോലി ചെയ്യുന്നു. 10 മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു വന്നത്. ഭാര്യ: ഗീത. രേഷ്മ (14) ഏക മകളാണ്. കിങ്​ ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പിലാണ്.നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ബുറൈദ കെ.എം.സി.സി ജീവകാരുണ്യവിഭാഗം ചെയർമാൻ ഫൈസൽ അലത്തൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹി സക്കീർ മാടാല, സാമൂഹിക പ്രവർത്തകനായ സലാം പാറട്ടി, തനിമ പ്രവർത്തകനായ അബ്​ദുറഹ്​മാൻ കൊണ്ടോട്ടി എന്നിവർ രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP