Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചൂളം വിളിച്ച് കുതിച്ച് പാഞ്ഞ് പാസഞ്ചർട്രെയിൻ; ഡൽഹിയിൽ നിന്നും ബിലാസ്‍പൂരിലേക്കുള്ള ആദ്യ ട്രെയിൻ യാത്ര ആരംഭിച്ചത് 1490 യാത്രക്കാരുമായ്; ഡൽഹിയിൽ നിന്നും ഇന്ന് പുറപ്പെടുക ദിബ്രുഗഡിലേക്കും ബെംഗളൂരുവിലേക്കുമുള്ള ട്രെയിനുകൾ; യാത്രക്ക് അനുവദിക്കുക രോ​ഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രം

അമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചൂളം വിളിച്ച് കുതിച്ച് പാഞ്ഞ് പാസഞ്ചർട്രെയിൻ; ഡൽഹിയിൽ നിന്നും ബിലാസ്‍പൂരിലേക്കുള്ള ആദ്യ ട്രെയിൻ യാത്ര ആരംഭിച്ചത് 1490 യാത്രക്കാരുമായ്; ഡൽഹിയിൽ നിന്നും ഇന്ന് പുറപ്പെടുക ദിബ്രുഗഡിലേക്കും ബെംഗളൂരുവിലേക്കുമുള്ള ട്രെയിനുകൾ; യാത്രക്ക് അനുവദിക്കുക രോ​ഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അമ്പത് ദിവസത്തെ ഇടവേളക്ക് ശേഷം പാസഞ്ചർ ട്രെയിൻ ചൂളം വിളിച്ച് കുതിച്ച് പാഞ്ഞു. ഡൽഹിയിൽ നിന്നും ബിലാസ്‍പൂരിലേക്ക് 1490 യാത്രക്കാരുമായാണ് ആദ്യ ട്രെയിൻ യാത്ര ആരംഭിച്ചത്. ഡൽഹിയിൽ നിന്ന് ദിബ്രുഗഡിലേക്കും ബെംഗളൂരുവിലേക്കും രണ്ട് ട്രെയിനുകൾ കൂടി ഇന്ന് പുറപ്പെടും. ടിക്കറ്റ് ലഭിച്ചവർ മണിക്കൂറുകൾ മുമ്പേ എത്തുന്ന കാഴ്ചയായിരുന്നു റെയിൽവെ സ്റ്റേഷനിൽ. ഇവർക്കൊപ്പം ടിക്കറ്റ് കിട്ടാത്തവരും എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് അന്വേഷിച്ചും എത്തുന്നുണ്ട്.

ടിക്കറ്റ് ലഭിച്ചവരെ മാത്രമെ റെയിൽവെ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കു. രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമെ യാത്രക്ക് അനുവദിക്കു. ഏത് സംസ്ഥാനത്തേക്കാണോ പോകുന്നത് അവിടുത്തെ ആരോഗ്യ പ്രോട്ടോക്കോൾ എല്ലാവരും അനുസരിക്കണം. എസി ട്രെയിനുകളായതിനാൽ ഉയർന്ന നിരക്കാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. സാധാരണ എസി ടിക്കറ്റുകൾക്ക് നൽകിയിരുന്നതിനെക്കാൾ കൂടുതൽ നിരക്ക് നൽകേണ്ടിവന്നു എന്ന പരാതികളും ഉണ്ട്. കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ രാവിലെ 11.25നാണ് ഡൽഹിയിൽ നിന്ന് പുറപ്പെടും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കും സർവ്വീസും തുടങ്ങും.

 15 ട്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ ഓടിക്കുന്നത് (ആകെ 30 സർവീസുകൾ). ന്യൂഡൽഹിയിൽ നിന്നു അസം, ബംഗാൾ, ബിഹാർ, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, ജമ്മു, ജാർഖണ്ഡ്, കർണാടക, കേരളം(തിരുവനന്തപുരം), മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലേക്കായിരിക്കും ട്രെയിൻ. കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെയാണ് പുറപ്പെടുക. രാവിലെ 11.25നാണ് ട്രെയിൻ പുറപ്പെടുക. ന്യൂഡൽഹി-തിരുവനന്തപുരം റൂട്ടിൽ കൊങ്കൺ വഴിയാണ് ട്രെയിൻ ഓടുക. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്ത് നിന്ന് ആദ്യ ട്രെയിൻ വെള്ളിയാഴ്ച പുറപ്പെടും. ആലപ്പുഴ വഴിയാണ് ട്രെയിൻ സർവീസ്. ട്രെയിന് കേരളത്തിൽ അവസാന സ്റ്റോപ്പായ തിരുവനന്തപുരത്തിന് പുറമെ രണ്ട് സ്റ്റോപ്പുകൾ മാത്രമാണ് ഉണ്ടാകുക. എറണാകുളം ജങ്ഷൻ, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് കേരളത്തിൽ ട്രെയിൻ നിർത്തുക. മറ്റു സ്റ്റോപ്പുകൾ- മംഗളുരു, മഡ്ഗാവ്, പനവേൽ, വഡോദര, കോട്ട എന്നിവയാണ്.

ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ ‍ഡൽഹിയിലെ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളുവെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർ എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ട്രെയിൻ പുറപ്പെടുന്നതിനു മുൻപു പരിശോധന നടത്തും. കോവിഡ് രോഗലക്ഷണമുള്ളവരെ യാത്രയ്ക്ക് അനുവദിക്കില്ല. കോച്ചുകളുടെ ലഭ്യത അനുസരിച്ച് കൂടുതൽ സ്പെഷൻ ട്രെയിനുകൾ സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു. മാർച്ചിൽ 20,000ത്തിലധികം കോച്ചുകൾ കോവിഡ് ഐസലേഷൻ വാർഡുകളാക്കി മാറ്റിയിരുന്നു. ആയിരക്കണക്കിന് കോച്ചുകൾ അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്നതിനുള്ള ശ്രമിക് ട്രെയിനുകളിലും ഉപയോഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP