Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിൽ നഷ്ടപ്പെട്ട അനേകം പേർ നാട്ടിലേക്ക് മടങ്ങാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നു; യുഎഇയിൽ നിന്നും മടങ്ങുന്ന ഇന്ത്യക്കാരുടെ വിമാന ടിക്കറ്റ് സ്പോൺസർ ചെയ്യുമെന്ന് മസാല രാജാവ് ധനഞ്ജയ് ദത്തർ

തൊഴിൽ നഷ്ടപ്പെട്ട അനേകം പേർ നാട്ടിലേക്ക് മടങ്ങാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നു; യുഎഇയിൽ നിന്നും മടങ്ങുന്ന ഇന്ത്യക്കാരുടെ വിമാന ടിക്കറ്റ് സ്പോൺസർ ചെയ്യുമെന്ന് മസാല രാജാവ് ധനഞ്ജയ് ദത്തർ

സ്വന്തം ലേഖകൻ

ദുബായ്: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ നിന്നും മടങ്ങുന്ന ഇന്ത്യക്കാരുടെ വിമാന ടിക്കറ്റ് ചെലവ് സ്പോൺസർ ചെയ്യുമെന്ന് അൽ അദിൽ ട്രേഡിങ് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ധനഞ്ജയ് ദത്തർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം യുഎയിൽ നിന്നും മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷനും ടിക്കറ്റ് ബുക്കിങും ആരംഭിച്ചു.

യുഎഇയിൽ നിന്നും മടങ്ങുന്ന ഇന്ത്യക്കാരുടെ കോവിഡ് ടെസ്റ്റിങ് ഫീസും ടിക്കറ്റ് ചെലവും വഹിക്കുമെന്നാണ് ദത്തർ അറിയിച്ചിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും ചെലവ് താങ്ങാൻ ബുദ്ധിമുട്ടന്നവർക്കായി തന്റെ ഭാഗത്തു നിന്നുള്ള വ്യക്തിപരമായ ശ്രമമാണ് ഇതെന്നും ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിലാണ് രാജ്യം ഏർപ്പെട്ടിരിക്കുന്നതെന്നും അടിയന്തരമായ ഈ കുടിയൊപ്പിക്കലിൽ സഹോദരങ്ങളെ സഹായിക്കേണ്ടത് ഉത്തരവാദിത്തമായി കണക്കാക്കുന്നുവെന്നും ദത്തർ പറഞ്ഞു.

തൊഴിൽ നഷ്ടപ്പെട്ടവരാണ് പലരുമെന്നും നാട്ടിലേക്ക് പോകാനുള്ള ഫ്ളൈറ്റ് ടിക്കറ്റിനും കോവിഡ് പരിശോധനയ്ക്കും വകയില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവരെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിപുലുമായി ചർച്ച നടത്തി ഇന്ത്യക്കാരുടെ ചെലവ് വഹിക്കാൻ തയ്യാറെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇത്രയും വലിയൊരു ദൗത്യത്തിൽ ഇതൊരു ചെറിയ സഹായം മാത്രമാണെന്നും കൂടുതൽ ആളുകളെ ഈ പ്രതിസന്ധി നേരിടുന്നതിനുള്ള സഹകരണത്തിലേക്ക് ക്ഷണിക്കുകയാണെന്നും ദത്തർ കൂട്ടിച്ചേർത്തു.

ഡോ.ധനഞ്ജയ് ദത്തറിന്റെ നേതൃത്വത്തിലുള്ള അൽ അദിൽ ട്രേഡിങ് കമ്പനി 9000ത്തിലധികം ഇന്ത്യൻ ഉൽപ്പന്നങ്ങൾ യുഎഇയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലായി ഗ്രൂപ്പിന് 43 സൂപ്പർ സ്റ്റോറുകൾ ഉണ്ട്. രണ്ട് ആധുനിക സ്പൈസ് ഫാക്ടറിയും രണ്ട് പൊടി മില്ലും ഇറക്കുമതി-കയറ്റുമതി കമ്പനിയുമുണ്ട്. യുഎഇ ഭരണാധികാരികൾ ബിസിനസ് രംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് മസാല രാജാവ് എന്ന ബഹുമതിയും ധനഞ്ജയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP