Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറുനാടൻ മലയാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിലെ സർക്കാർ അനാസ്ഥ: ലീഗ് ജനപ്രതിനിധികൾ പ്രതിഷേധ സമരം നടത്തി

മറുനാടൻ മലയാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിലെ സർക്കാർ അനാസ്ഥ: ലീഗ് ജനപ്രതിനിധികൾ പ്രതിഷേധ സമരം നടത്തി

സ്വന്തം ലേഖകൻ

തലപ്പാടി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്ന മറുനാടൻ മലയാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിൽ കേരള സർക്കാർ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ ജില്ലയിലെ മുസ്ലിം ലീഗ് ജനപ്രതിനിധികൾ മഞ്ചേശ്വരം തലപ്പാടിയിലെ കേരള -കർണ്ണാടക അതിർത്തിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ ട്രൈൻ, ബസ് അടക്കമുള്ള വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തി എത്രയും വേഗം കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി സർക്കാർ പ്രസ്ഥാനകൾ നിർത്തി ക്രിയാത്മകമകമായ നടപടികൾ കൈകൊള്ളണമെന്ന് സമരം ആവശ്യപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങൾ അവരുടെ നാട്ടുകാരെ കേരളത്തിൽ നിന്ന് ട്രൈനിലും മറ്റു കൊണ്ട് പോവുമ്പോൾ മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ ദുരിതത്തിലാണ്. അതിഥി തൊഴിലാളിക്കള അവരവരുടെ സർക്കാർ കൊണ്ട് പോവുമ്പോൾ അവരെ യാത്രയയക്കാൻ റെയിൽവേ സ്റ്റേഷനിൽ പോയി പാർട്ടി ക്ലാസ്സും കേരള സർക്കാരിന്റെ മഹാത്മ്യം പറയുന്ന സമയത്ത് നമ്മുടെ നാട്ടുക്കാർ അയൽ സംസ്ഥാനത്ത് ദുരിതം അനുഭവിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് കേരള സർക്കാർ, അതിഥി തൊഴിലാളികൾ ഇവിടെന്നുള്ള തിരിച്ചു പോക്കാരംഭിച്ച് ആഴ്ചകൾ മ്പോഴും മലയാളികളെ ഇങ്ങോട്ടെക്കെത്തിക്കുവാനുള്ള ട്രൈനുകൾ വൈകുകയാണ്.അയൽ സംസ്ഥാനത്തുള്ളവർ സ്വന്തമായി വാഹന സൗകര്യം ഏർപ്പാടാക്കി വരണമെന്ന് പറയുന്ന സർക്കാർ ഇവിടെ നിന്ന് തൊഴിലിനും പഠനത്തിനും പോവുമ്പോൾ സ്വന്തം വാഹനവുമായിട്ടല്ല പോവുന്നതല്ലെന്ന യാഥാർത്യം മനപ്പൂർവ്വം വിസ്മരിക്കുകയാണ്.

അവിടങ്ങളിൽ നിന്ന് കേരളത്തിലെത്താൻ കഴുത്തറപ്പൻ ടാക്‌സി ചാർജ്ജാണ് സ്വകാര്യ ടാക്‌സിക്കാര് ഈടാക്കുന്നത്. ഭക്ഷണം പോലും കഴിക്കാർ ബുദ്ധിമുട്ടുന്ന ജോലിയും കൂലിയും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവർക്ക് ഈ ഭീമൻ യാത്ര ചെലവ് താങ്ങാവുന്നതിലും അപ്പുറമാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു. മഹാരാഷ്ട്രയിലുള്ളവരുടെ സ്ഥിതി ഏറെ പരിതാപകരമാണെന്നും എന്ത് അസുഖം ബാധിച്ചാൽ പോലും നമ്മുടെ മലയാളികളെ ചികിത്സിക്കാൻ അവിടങ്ങളിലെ ഹോസ്പിറ്റലുകൾ തയ്യാറാവാത്ത അവസ്ഥയാണുള്ളതെന്നും അസുഖം മൂലം ചികിത്സ ലഭ്യമാക്കാൻ അവിടെത്തെ ഹോസ്പിറ്റൽ തയ്യാറാവാത്തതിനാൽ കാസറഗോഡ് ജില്ലക്കാരനായ സന്നദ്ധ പ്രവർത്തകൻ മരിച്ച് പോയ സംഭവവും സമരം ചൂണ്ടിക്കാട്ടി.

അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി കേരള സർക്കാർ തയ്യാറാക്കിയ കോവിഡ് ജാഗ്രത എന്ന സൈറ്റിലും നിരവധി പ്രശ്‌നങ്ങളാണുള്ളത് ഗ്രൂപ്പായി രജിസ്റ്റർ ചെയ്യുമ്പോൾ പകുതി പേർക്ക് അനുമതി കൊടുക്കുകയും മറ്റുള്ളവർക്ക് അപ്രൂവൽ ലഭിക്കാതിരിക്കുകയും മിക്ക സമയങ്ങളിലും സൈറ്റ് പ്രവർത്തനം നിർത്തിവെക്കുന്ന തടക്കമുള്ള ബുദ്ധിമുട്ടുകൾ കുടുങ്ങി കിടക്കുന്ന മലയാളികളെ വല്ലാതെ മനോവിഷമത്തിലാന്നുവെന്നും ഇത്തരം പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിച്ച് മറുനാടൻ മലയാളികളെ നാട്ടിലേക്ക് തിരിചെത്തിക്കണമെന്നും ഇനിയും മറുനാടൻ മലയാളികളെ കൊണ്ട് വരുന്ന കാര്യത്തിൽ സർക്കാർ അലംഭാവം തുടർന്നാൽ തുടർന്നും ശക്തമായ പ്രക്ഷോഭത്തിന്ന് നേതൃത്വം നൽകുമെന്നും ജനപ്രതിനിധികൾ മുന്നറിയിപ്പു നൽകി. മറുനാടുകളിലുള്ളവർ തിരിച്ചെത്തിയാൽ കോവിഡ് കേസുകൾ ഇവിടെ കൂടുകയും സംസ്ഥാനത്തിന്റെ പ്രതിഛായയെ അത് ബാധിക്കുമെന്ന ഭയമാണോ സർക്കാരിനുള്ളത് എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സമരം ആരോപിച്ചു. അങ്ങെനെയാണേൽ സ്വന്തം ജനങ്ങളെ അയൽ നാടുകളിൽ കുരുതിക്ക് കൊടുത്തുള്ള ഒരു പ്രതിഛായയും മലയാള മണ്ണിനാവശ്യമില്ലെന്നും നേതാക്കൾ പറഞ്ഞു.

മഞ്ചേശ്വരം എംഎ‍ൽഎ എം.സി ഖമറുദ്ധീന്റെ അദ്ധ്യക്ഷതയിൽ എൻ.എ നെല്ലിക്കുന്ന് എംഎ‍ൽഎയുടെ സ്വാഗതത്തോടെ കാസറഗോഡ് എംപി രാജ് മോഹൻ ഉണ്ണിത്താൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി എന്നിവർ പ്രസംഗിച്ചു. കെ.എം അബ്ദുൽ ഖാദർ,അബ്ദുല്ല ഗുഡ ഗിരി, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ മുഖ്ത്താർ മഞ്ചേശ്വരം, ബി.എം മുസ്തഫ, ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ഉദ്യാവർ, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ സഅദ് അംഗടിമുഗർ, സിദ്ധീക് മഞ്ചേശ്വരം തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP