Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡിനെ പേടിച്ച് പുതപ്പും വിരിയും നൽകില്ല; കോച്ചുകൾ മുഴുവൻ എസിയും; വീടുകളിലും വാഹനങ്ങളിലും എസി പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടും എസി സ്‌പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ; ആരാണ് റെയിൽവെയുടെ ഉപദേശകരെന്ന് ഡോ.മുഹമ്മദ് അഷീൽ; ഇത് വലിയ റിസ്‌കെന്നും മുന്നറിയിപ്പ്; ഈ മണ്ടത്തരം ഉടൻ തിരുത്തണമെന്നും ജനാലകൾ തുറന്നുള്ള യാത്രയാണ് സുരക്ഷിതമെന്നും വിദഗ്ദ്ധർ

കോവിഡിനെ പേടിച്ച് പുതപ്പും വിരിയും നൽകില്ല; കോച്ചുകൾ മുഴുവൻ എസിയും; വീടുകളിലും വാഹനങ്ങളിലും എസി പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടും എസി സ്‌പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ; ആരാണ് റെയിൽവെയുടെ ഉപദേശകരെന്ന് ഡോ.മുഹമ്മദ് അഷീൽ; ഇത് വലിയ റിസ്‌കെന്നും മുന്നറിയിപ്പ്; ഈ മണ്ടത്തരം ഉടൻ തിരുത്തണമെന്നും ജനാലകൾ തുറന്നുള്ള യാത്രയാണ് സുരക്ഷിതമെന്നും വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: നിത്യജീവിതത്തിൽ എസിയില്ലാതെ വന്നാൽ അസ്വസ്ഥരാകുന്നവരും സാഹചര്യം മോശമെന്ന് കണ്ടാൽ അത് വേണ്ടെന്ന് പറയും. എന്നാൽ, നല്ല കാശ് കൊടുത്താൽ ആർക്കും ടിക്കറ്റ് കിട്ടുന്ന റെയിൽവെയുടെ രാജധാനി മോഡൽ സ്‌പെഷ്യൽ ട്രെയിനുകൾ ഫുൾ എസിയാണ്. കോവിഡ്കാലത്ത് എസി അപകടമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. വീടുകളിലും വാഹനങ്ങളിലുമൊക്കെ എസി പരമാവധി ഒഴിവാക്കാനാണ് അവരുടെ ഉപദേശം. പ്രോട്ടോക്കോളും അങ്ങനെയാണ്. എസി കോവിഡിന്റെ വ്യാപനം കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

കൊറോണ വൈറസ് വ്യാപനം കുറയ്ക്കാൻ ബ്ലാങ്കറ്റ് നൽകാത്ത റെയിൽവെയാണ് എസിയിട്ട് ആളുകളെ തണുപ്പിക്കുന്നത്. എസി കംപാർട്ട്‌മെന്റിന്റെ റിസ്‌ക് വളരെ വലുതാണെന്നാണ് സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ മുന്നറിയിപ്പ് നൽകി. ട്രെയിനുകൾ എത്തേണ്ടിടത്ത് എത്തുമ്പോഴേക്കു ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ അത് പലർക്കും പകരും. ട്രെയിനിൽ കയറും മുമ്പ് ടെർമൽ സ്‌ക്രീനിങ് മാത്രമാണുള്ളത്. രോഗലക്ഷണങ്ങൾ കാട്ടാത്തവരാണ് അപകടസാധ്യതയുള്ള മറ്റൊരു കൂട്ടർ.ആരോഗ്യ വിദഗ്ദ്ധർ നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും റെയിൽവെക്ക് ആ മഹത്തായ ആശയം നൽകിയത് ആരാണാവോ എന്ന് ചോദിക്കുന്നു ഡോ. മുഹമ്മദ് അഷീൽ. ഇതുപോലൊരു മഹാമാരിയുടെ കാലത്ത് റിസ്‌ക്-ബെനിഫിറ്റ് ഘടകം പരിശോധിക്കുമ്പോൾ എസി വലിയ അപകടം തന്നെയാണ്. അതൊഴിവാക്കുകയാണ് വേണ്ടതെന്നും കേരളത്തിലേക്ക് വരുന്ന ട്രെയിനുകളുടെ കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലും ലൈവിലും പറഞ്ഞു.

പൊതുജനാരോഗ്യ പ്രവർത്തകനായ കെ.പി.അരവിന്ദന്റെ കുറിപ്പ് ഇങ്ങനെ:

എയർ-കണ്ടിഷൻ കോച്ചുകൾ ഒഴിവാക്കുക എന്നാണ് മിക്ക വിദഗ്ദ്ധരും റെയിൽവേയോട് ആവശ്യപ്പെട്ടത്. പകരം മുഴുവൻ ശീതീകരിച്ച എ.സി ട്രെയിനുകൾ ഓടിക്കുക എന്നതാണ് റെയിൽവേ തീരുമാനം.കേരളത്തിലേക്കുള്ള ട്രെയിൻ ആണെങ്കിൽ പരമാവധി കേസുകൾ ഉള്ള ഗുജറാത്ത്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലൂടെ രോഗികളെ വഹിച്ച് രണ്ട് ദിവസം ദീർഘമുള്ള യാത്ര.ഒരാൾക്ക് രോഗം ഉണ്ടെങ്കിൽ പരമാവധി പേരിലേക്ക് പേരിലേക്ക് പരത്തിക്കഴിഞ്ഞാണ് ട്രെയിനുകൾ എത്തുക.

രാജധാനി മോഡലിൽ ചാർജുകൾ ഈടാക്കും. ഇപ്പോൾ ഇന്ത്യൻ റെയിൽവേയുടെ തലപ്പത്തിരിക്കുന്ന ആർത്തി മൂത്ത മാനേജർമാർ ആരോടും ചോദിക്കാതെ എടുത്ത തീരുമാനമാണോ ഇത്, അതോ കേന്ദ്ര മന്ത്രിമാരൊക്കെ അറിഞ്ഞാണോ തീരുമാനം എന്നറിയില്ല. എന്തായാലും ഈ മണ്ടത്തരം ഉടൻ തിരുത്തണം.മാസ്‌കുകൾ ധരിച്ച് ജനാലകൾ തുറന്നുള്ള യാത്രയാണ് സുരക്ഷിതം.

കൊറോണ വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് പുതപ്പ് നൽകില്ലെന്നാണ് റെയിൽവെ അധികൃതർ പറയുന്നത്. കോച്ചുകൾക്കുള്ളിൽ എയർ കണ്ടീഷനിംഗിനായി പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാകും. താപനില സാധാരണയേക്കാൾ അല്പം കൂടുതലായി നിലനിർത്തുകയും ശുദ്ധവായു മാത്രം വിതരണം ചെയ്യുന്നത് ഉറപ്പാക്കുകയും ചെയ്യുമെന്നും അവർ പറയുന്നു. ഏതായാലും സോഷ്യൽ മീഡിയയിൽ റെയിൽവെയുടെ ഈ അപകടം പിടിച്ച പരിപാടി വലിയചർച്ചയായി.

 ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ആഴ്ചയിൽ ആറു സർവീസുകളാണ് ഉണ്ടാകുക. എസി കോച്ചുകളുമായാണ് സ്‌പെഷ്യൽ ട്രെയിൻ ഓടുക. കൊങ്കൺ വഴി സർവീസ് നടത്തുന്ന ട്രെയിൻ കേരളത്തിൽ കോഴിക്കോട്, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ മാത്രമാണ് നിർത്തുക.യാത്രക്കാരുടെ തിരക്ക് കൂടുന്നത് അനുസരിച്ച് നിരക്ക് കൂടുന്ന ഡൈനമിക് പ്രൈസിങ് രീതിയാണ് ട്രെയിൻ നിരക്കിൽ അവലംബിച്ചിട്ടുള്ളത്. പ്രീമിയം ടിക്കറ്റ് നിരക്കാണ് ഈടാക്കുക. ഇതനുസരിച്ച് കേരളത്തിലേക്ക് 3500 മുതൽ 7500 രൂപ വരെ ടിക്കറ്റ് നിരക്കാകും.

ടിക്കറ്റ് റദ്ദാക്കിയാൽ പകുതിപ്പണമാകും ലഭിക്കുക. 24 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കാം. റിസർവേഷൻ ഏഴു ദിവസം മുമ്പു വരെ മാത്രം. ടിക്കറ്റുകൽ ഐആർസിടിസി വെബ്സൈറ്റ് വഴി മാത്രമാകും ലഭിക്കുക. സ്റ്റേഷൻ കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് ലഭിക്കില്ല. തത്കാൽ അടക്കമുള്ള പ്രത്യേക ടിക്കറ്റുകളും ഇല്ല. ഭക്ഷണം അടക്കം പ്രത്യേക സേവനം ലഭിക്കില്ല. ട്രെയിനിൽ പുതപ്പും വിരിയും ലഭിക്കില്ല. പായ്ക്ക് ചെയ്ത ലഘുഭക്ഷണവും വെള്ളവും പണം കൊടുത്ത് വാങ്ങാം. സ്പെഷൽ ട്രെയിനിൽ 24 കോച്ചുകളാണ് ഉണ്ടാകുക. ജനറൽ ബോഗി ഉണ്ടാകില്ല. നാലു ടൂ ടയർ എസി കോച്ചുകളും 20 ത്രീ ടയർ എസി കോച്ചുകളുമുണ്ട്.

എൽഎച്ച്ബി കോച്ചുകളാണെങ്കിൽ 1654 യാത്രക്കാർക്കും ഐസിഎഫ് കോച്ചുകളാണെങ്കിൽ 1444 യാത്രക്കാർക്കും സഞ്ചരിക്കാം. ന്യൂഡൽഹിയിൽ നിന്നും ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലും, തിരുവനന്തപുരത്തു നിന്നും ചൊവ്വ, വ്യാഴം,വെള്ളി ദിവസങ്ങളിലുമാണ് ട്രെയിൻ സർവീസുകൾ. ഡൽഹിയിൽ നിന്ന് രാവിലെ 11.25നും തിരുവനന്തപുരത്ത് നിന്ന് രാത്രി 7.45 നും ട്രെയിനുകൽ പുറപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP