Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് പോരാട്ടത്തിൽ ഏർപ്പെട്ട ആതുര സേവകർക്ക് ആദരവ് അർപ്പിച്ചു കൊണ്ട് സോപ്പ് കൊണ്ട് ശിൽപം തീർത്തു; ലോക്ക്ഡൗൺ കാലത്തെ തന്റെ പ്രതിഭയെ കൊത്തിമിനുക്കി യുവഅദ്ധ്യാപകൻ ബിനീഷ്; ബിനീഷിന്റെ ശിൽപ്പ ചാതുരിയിൽ വിരിഞ്ഞത് ദേവീ-ദേവ സങ്കൽപ്പങ്ങൾ, മഹാത്മജി, അമൃതാനന്ദമയീ, കവി കുഞ്ഞുണ്ണി മാഷ് തുടങ്ങിയ പ്രമുഖരുടെ ശിൽപ്പങ്ങൾ

കോവിഡ് പോരാട്ടത്തിൽ ഏർപ്പെട്ട ആതുര സേവകർക്ക് ആദരവ് അർപ്പിച്ചു കൊണ്ട് സോപ്പ് കൊണ്ട് ശിൽപം തീർത്തു; ലോക്ക്ഡൗൺ കാലത്തെ തന്റെ പ്രതിഭയെ കൊത്തിമിനുക്കി യുവഅദ്ധ്യാപകൻ ബിനീഷ്; ബിനീഷിന്റെ ശിൽപ്പ ചാതുരിയിൽ വിരിഞ്ഞത് ദേവീ-ദേവ സങ്കൽപ്പങ്ങൾ, മഹാത്മജി, അമൃതാനന്ദമയീ, കവി കുഞ്ഞുണ്ണി മാഷ് തുടങ്ങിയ പ്രമുഖരുടെ ശിൽപ്പങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് പോരാട്ടത്തിൽ ഏർപ്പെട്ട ആതുര സേവകർക്ക് ആദരവ് അർപ്പിച്ചു കൊണ്ട് സോപ്പ് കൊണ്ട് ശിൽപം തീർത്തു. ഡൗൺ കാലത്തെ തന്റെ പ്രതിഭയെ കൊത്തിമിനുക്കി യുവ അദ്ധ്വാപകൻ ബിനീഷ്. ദേവീ ദേവസങ്കല്പങ്ങൾ, മഹാത്മജി, അമൃതാനന്ദമയീദേവി, കവി കുഞ്ഞുണ്ണി മാഷ് തുടങ്ങിയ വ്യക്തിത്വങ്ങൾ, ചെറുതും വലുതുമായ വാഹനങ്ങൾ ഇവയെല്ലാം ശില്പചാതുരിയിൽ ഇടം നേടിക്കഴിഞ്ഞു.

പെരിന്തൽമണ്ണ് എടയറ്റൂർ സ്വദേശി മുട്ടിക്കടവത്ത് ബിനീഷാണ് ഡൗൺ കാലത്ത് തന്റെ പ്രതിഭയെ കൊത്തിമിനുക്കുന്നത്. മഹാമാരിയുടെ താണ്ഡവത്തിൽ ഭയത്തിലും ആശങ്കയിലും തള്ളി നീക്കുന്നവർക്കിടയിൽ വ്യത്യസ്തമാകുകയാണ് ഈ അദ്ധ്യാപകൻ. ചെറുപ്പം മുതൽ ചിരട്ടയിലും മരത്തിലും ചോക്കിലും ഇദ്ദേഹം തീർത്ത ശില്പങ്ങൾ നിരവധിയാണ്. പിന്നീട് ഗൗരവമായി ഇതിനെ സമീപിച്ചപ്പോൾ ദാരുശില്പകലയിൽ തിരുവനന്തപുരം അമൃതകലാക്ഷേത്രയിൽനിന്നും ഡിപ്ലോമ നേടി. ഇവിടുത്തെ ആദ്യ ബാച്ചിലെ ഏറ്റവും മികച്ച ശില്പിക്കുള്ള പുരസ്‌കാരവുമായാണ് അവിടെ നിന്നും പടിയിറങ്ങിയത്. മില്ലീമീറ്റർ മുതൽ മീറ്ററുകൾ ഉയരമുള്ള ശില്പങ്ങൾ വരെ പിറവിയെടുത്തു.

അതു കൊണ്ട് തന്നെ ഈ ലോക് ഡൗൺ കാലം ബിനീഷ് പൊളിച്ചടുക്കുകയായിരുന്നു. കോവിഡ് പോരാട്ടത്തിൽ ഏർപ്പെട്ട ആതുര സേവകർക്ക് ആദരവ് അർപ്പിച്ചു കൊണ്ട് സോപ്പ് കൊണ്ട് തീർത്ത ശില്പവും ഇതിൽപ്പെടുന്നു. ദേവീ ദേവസങ്കല്പങ്ങൾ, രാഷ്ട്രപിതാവ് മഹാത്മജി, അമൃതാനന്ദമയീദേവി, കവി കുഞ്ഞുണ്ണി മാഷ് തുടങ്ങിയ വ്യക്തിത്വങ്ങൾ, ചെറുതും വലുതുമായ വാഹനങ്ങൾ ഇവയെല്ലാം ശില്പചാതുരിയിൽ ഇടം നേടിയിട്ടുണ്ട്. ഭഗവാൻ ശ്രീകൃഷ്ണന്റെ വിശ്വരൂപദർശനം ശില്പം തീർക്കുക എന്നത് ഇദ്ദേഹത്തിന്റെ സ്വപ്നമാണ്ശില്പകലയിൽ മാത്രമൊതുങ്ങുന്നതല്ല ബിനീഷിന്റെ കലാജീവിതം.

കവിയും, തിരക്കഥാകൃത്തും, സംവിധായകനുമായി നിരവധിഗാനങ്ങൾ, ഷോർട്ട് ഫിലിമുകൾ, ലഘു നാടകങ്ങൾ തുടങ്ങി കലാരംഗത്തെ ഒരു ബഹുമുഖ പ്രതിഭ എന്നതിലും ഉപരിയായി മികച്ച ഒരു സംഘാടകൻ കൂടിയാണ് ഇദ്ദേഹം. ബാലഗോകുലത്തിന്റെ മലപ്പുറം ജില്ലാ സമിതി അംഗവുമാണ്. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം ഇപ്പോൾ താത്കാലിക നിയമനത്തിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.ഭാര്യ അശ്വതിയും മകൾ ദീക്ഷിതയും കലാ പ്രവർത്തനത്തിന് പിന്തുണ നൽകുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP