Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറുപ്രായത്തിൽ തന്നെ തനിക്ക് വിവാഹത്തോട് താൽപര്യം ഉണ്ടായിരുന്നില്ല; അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ഞാൻ തനിച്ചായത് പോലെയായി; ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഞാൻ സന്തോഷം കണ്ടെത്തുകയാണ്; 47 വയസിലും വിവാഹം കഴിക്കാത്തതിനെ കുറിച്ച് വെളിപ്പെടുത്തി പ്രിയ നടി സിത്താര

ചെറുപ്രായത്തിൽ തന്നെ തനിക്ക് വിവാഹത്തോട് താൽപര്യം ഉണ്ടായിരുന്നില്ല; അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ഞാൻ തനിച്ചായത് പോലെയായി;  ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഞാൻ സന്തോഷം കണ്ടെത്തുകയാണ്; 47 വയസിലും വിവാഹം കഴിക്കാത്തതിനെ കുറിച്ച് വെളിപ്പെടുത്തി പ്രിയ നടി സിത്താര

മറുനാടൻ ഡെസ്‌ക്‌

രു കാലത്ത് തെന്നിന്ത്യയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് സിത്താര. ഗ്രാമീണസൗന്ദര്യത്തിന്റെ മുഖമായിരുന്ന സിത്താര മലയാളത്തിലേയും തമിഴിലേയുമെല്ലാം സൂപ്പർതാരങ്ങളുടെ നായികയായിരുന്നു. എന്നാൽ പാതിയിൽവെച്ച് തന്റെ അഭിനയ യാത്ര അവർ അവസാനിപ്പിക്കുകയായിരുന്നു. സിനിമ ഉപേക്ഷിച്ചിട്ടും വിവാഹം കഴിക്കാൻ സിത്താര തയാറായില്ല. അവിവാഹിതയായി തുടരാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് താരം.

ചെറുപ്രായത്തിൽ തന്നെ തനിക്ക് വിവാഹത്തോട് താൽപര്യം ഉണ്ടായിരുന്നില്ലെന്ന് സിതാര പറയുന്നു. പിന്നീട് ആ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. അച്ഛനുമായി വലിയ അത്മബന്ധമുണ്ടായിരുന്നു അതുകൊണ്ടു തന്നെ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം വിവാഹത്തിനൊന്നും താൽപര്യമുണ്ടായിരുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഞാൻ സന്തോഷം കണ്ടെത്തുകയായിരുന്നു- 47 കാരിയായ സിതാര പറയുന്നു. അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തതും സ്വന്തം തീരുമാനമായിരുന്നുവെന്നും താരം വ്യക്തമാക്കി.

1990 കളിൽ മലയാള സിനിമയിലെ പ്രിയ നായികമാരിൽ ഒരാളായിരുന്നുസിതാര. മഴവിൽക്കാവടി, ചമയം, ജാതകം, ഗുരു തുടങ്ങിയ നിരവധി സിനിമകളിൽ ഇവർ അഭിനയിച്ചു. മലയാളത്തിന് പുറമെ തെലുങ്ക്, കന്നട, തമിഴ് സിനിമകളിലും സിതാര തിളങ്ങി. 2000 ന് ശേഷമാണ് സിതാര സിനിമയിൽ നിന്ന് മാറി നിന്നത്. പിന്നീട് രാജസേനൻ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന സിനിമയിലൂടെ 2009 ൽ മലയാളത്തിൽ തിരിച്ചെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP