Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇരുപത് വർഷമായി ഇരു കാലുകളും തളർന്ന് കിടപ്പിൽ; ജീവിതച്ചെലവ് കണ്ടെത്തിയിരുന്നത് കുടയും പേപ്പർ പേനയും നിർമ്മിച്ച്; കച്ചവട സീസണായ അദ്ധ്യയന വർഷരംഭം മുന്നിൽ കണ്ട് 1000 പേപ്പർ പേനയും 100 കുടയും നിർമ്മിച്ചു; ലോക്ക് ഡൗൺ കാരണം എല്ലാ അവതാളത്തിലായപ്പോൾ സതീഷിന് ജീവിതമാർഗ്ഗം വഴിമുട്ടി

ഇരുപത് വർഷമായി ഇരു കാലുകളും തളർന്ന് കിടപ്പിൽ; ജീവിതച്ചെലവ് കണ്ടെത്തിയിരുന്നത് കുടയും പേപ്പർ പേനയും നിർമ്മിച്ച്; കച്ചവട സീസണായ അദ്ധ്യയന വർഷരംഭം മുന്നിൽ കണ്ട് 1000 പേപ്പർ പേനയും 100 കുടയും നിർമ്മിച്ചു; ലോക്ക് ഡൗൺ കാരണം എല്ലാ അവതാളത്തിലായപ്പോൾ സതീഷിന് ജീവിതമാർഗ്ഗം വഴിമുട്ടി

ജാസിം മൊയ്തീൻ

കോഴിക്കോട്: കഴിഞ്ഞ ഇരുപത് വർഷക്കാലമായി ഇരുകാലുകളും തളർന്ന് കിടപ്പിലാണ് പെരുമണ്ണ മുണ്ടുപാലം സ്വദേശി സതീഷ്. കുടയും പേപ്പർ പേനയും നിർമ്മിച്ച് വിൽപന നടത്തിയാണ് സതീഷ് തന്റെ മരുന്നിനും ജീവിതച്ചെലവുകൾക്കുമുള്ള വരുമാനം കണ്ടെത്തിയിരുന്നത്. എന്നാൽ ഈ ലോക്ഡൗൺ കാലം സതീഷിന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചിരിക്കുകയാണ്.

വേനലവധിക്കാലത്താണ് സതീഷിന് ഏറ്റവും കൂടുതൽ കച്ചവടം നടന്നിരുന്നത്. സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി നിരവധി പേരാണ് സതീഷിന്റെ പക്കൽ നിന്ന് കുടയും പേപ്പർ പേനകളും വാങ്ങിയിരുന്നത്. ഇത് മുന്നിൽ കണ്ട് സതീഷ് ഇത്തവണയും തന്നാലാവുന്ന വിധത്തിലുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. ഈ വർഷം നൂറ് കുടകളും ആയിരം പേനകളും നിർമ്മിച്ച് വിൽക്കാനായിരുന്നു പദ്ധതി. ഇതിനു വേണ്ട അസംസ്‌കൃത വസ്തുക്കളും ലോക്ഡൗണിന് മുമ്പ് തന്നെ സതീഷ് വാങ്ങിവെച്ചിരുന്നു. 100 കുടകളും 900 പേനകളും സതീഷ് നിർമ്മിക്കുകയും ചെയ്തിരുന്നു.

സാധാരണ നിലയിൽ ഏപ്രിൽ മാസം പകുതിയാകുമ്പോഴേക്കും പകുതി കുടകളുടെയെങ്കിലും വിൽപന നടക്കാറുണ്ട്. എന്നാൽ ഇത്തവണ അതെല്ലാം വെറുതെയായിരിക്കുകയാണ്. ലോക്ഡൗൺ അനിശ്ചിതമായി നീണ്ടതോടെ സതീഷിന്റെ വരുമാനവും നിലച്ചു. ഈ സമയമായിട്ടും ഒരു കുടയുടെ വിൽപന പോലും നടന്നില്ലെന്ന് സതീഷ് പറയുന്നു. പ്രമുഖ കമ്പനികളോട് കരുത്തിലും ഗുണമേന്മയിലും കിടപിടിക്കുന്ന തരത്തിലുള്ള കുടകൾ തന്നെയാണ് സതീഷ് നിർമ്മിക്കുന്നത്. 300 രൂപയാണ് ഒരു കുടയുടെ വില. പേപ്പർ പേനയുടേത് 10 രൂപയും.

23ാം വയസ്സിലാണ് സതീഷ് തെങ്ങിൽ നിന്ന് വീണ് ഇരു കാലുകളും തളർന്ന് കിടപ്പിലായത് .ഇപ്പോൾ 43 വയസ്സുണ്ട് സതീഷിന്. കിടപ്പിലായതു മുതൽ മലമുകളിലുള്ള സ്വന്തം വീട്ടിൽ എത്താൻ കഴിയാത്തതുകൊണ്ട് അമ്മാവന്റെ വീട്ടിലാണ് താമസം. എരഞ്ഞിക്കൽ മീത്തൽ കുമാരൻ, കൗസു ദമ്പതികളുടെ മകനാണ് സതീഷ്. അമ്മാവന്റെ വീടിന് സമീപം നാട്ടുകാരുടെ സഹായത്തോടെ സതീഷിന് വീട് നിർമ്മിക്കുന്നുണ്ട്. സ്‌കൂളുകൾ തുറക്കുന്നത് വൈകുമെങ്കിലും മഴക്കാലം മുന്നിൽ കണ്ട് കുട ആവശ്യമുള്ളവർ സതീഷിൽ നിന്നും വാങ്ങിയാൽ അത് അദ്ദേഹത്തിന് വലിയ സഹായകമാകും. സതീഷിന്റെ ഫോൺ നമ്പർ: 9847293034

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP