Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുകവലിക്കുന്നവരോട് കൊറോണ വൈറസിന് താത്പര്യം കുറവാണെന്ന് വീണ്ടും പഠന റിപ്പോർട്ട്; പക്ഷെ പുകവലിക്കാർക്ക് രോഗം പിടിപെട്ടാൽ രക്ഷപ്പെടാൻ സാധ്യത കുറവ്; കൊറോണയും പുകവലിയും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാവുമ്പോൾ

പുകവലിക്കുന്നവരോട് കൊറോണ വൈറസിന് താത്പര്യം കുറവാണെന്ന് വീണ്ടും പഠന റിപ്പോർട്ട്; പക്ഷെ പുകവലിക്കാർക്ക് രോഗം പിടിപെട്ടാൽ രക്ഷപ്പെടാൻ സാധ്യത കുറവ്; കൊറോണയും പുകവലിയും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊറോണയെ കുറിച്ചുള്ള ഗവേഷണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. ദിനംപ്രതി പുതിയ പുതിയ വാർത്തകളാണ് ഈ കൊലയാളിവൈറസിനെ കുറിച്ച് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ നേരത്തെ വന്ന ഒരു വാർത്തയായിരുന്നു പുകവലിക്കാർക്ക് കൊറോണ ബാധ ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണെന്ന്. ഈ വാദത്തിന് പിൻബലമേകുവാൻ പിന്നെയും തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ ഗവേഷകർ അവകാശപ്പെടുന്നത്.

ഇറ്റലിയിൽ നടത്തിയ ഒരു പഠനത്തിൽ, ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്ന 442 കോവിഡ് 19 രോഗികളിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമായിരുന്നു പുകവലിക്കാർ എന്നാണ് റിപ്പോർട്ട്. ഇറ്റാലിയൻ ജനസംഖ്യയുടെ 25% പുകവലിക്കാരായിരിക്കുമ്പോൾ, അഞ്ച് ശതമാനത്തിൽ താഴെ മാത്രം പുകവലിക്കാരേ കോവിഡ് ബാധിതരിൽ ഉള്ളു എന്നത്പുകവലിക്കാർക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്നുതന്നെയാണ് കാണിക്കുന്നത് എന്നാണ് അവരുടെ അഭിപ്രായം.കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ നടന്ന വിവിധ പഠനങ്ങളിലും ഇത്തരമൊരു അനുമാനം ഉരുത്തിരിഞ്ഞു വന്നിരുന്നു.

എന്നാൽ, ഇവർക്ക് രോഗബാധയുണ്ടായാൽ അത് വളരെ വേഗം മൂർദ്ധന്യത്തിലെത്തുകയും മരണം സംഭവിക്കുകയും ചെയ്യുവാനുള്ള സാധ്യത വളരെ കൂടുതലുമാണ്. രോഗബാധിതരായ പുകവലിക്കാരിൽ പകുതിയോളം പേർ മരണത്തെ പുൽകിയപ്പോൾ അല്ലാത്തവരിൽ മരണ ശതമാനം 35 ആയിരുന്നു എന്നും പഠനം തെളിയിക്കുന്നു.രണ്ടാഴ്‌ച്ച മുൻപ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ നടത്തിയ പഠനത്തിലും സമാനമായ റിപ്പോർട്ടാണ് പുറത്ത് വന്നത്. 14.4% പുകവലിക്കാരുള്ള ബ്രിട്ടനിൽ രോഗബാധിതരിൽ അഞ്ച് ശതമാനം മാത്രമാണ് പുകവലിക്കാരുള്ളതായി കണ്ടത്.

കൊറോണയെ തടയുന്നതിൽ സിഗരറ്റുകൾക്കുള്ള വ്യക്തമായ, എന്നാൽ തീർത്തും വിചിത്രമെന്ന് വിശേഷിപ്പിക്കുന്ന സ്വാധീനം കണ്ടുപിടിക്കുവാനുള്ള ശ്രമത്തിലാണ് ഗവേഷകർ. എന്നിരുന്നാലും രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളിൽ പുകവലി ഒഴിവാക്കാൻ അമേരിക്കയിലേയും ബ്രിട്ടനിലേയും ആരോഗ്യ വകുപ്പുകൾ ശൂപാർശചെയ്യുന്നുമുണ്ട്.

പുകവലി കൊറോണയെ ചെറുക്കുന്നതെങ്ങിനെ എന്ന് സംശയാതീതമായി തെളിയിക്കാൻ ആയിട്ടില്ലെങ്കിലും, ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നത് നിക്കോട്ടിൻ മനുഷ്യകോശങ്ങളിലെ ഏയ്സ്-2 റിസ്പ്റ്ററുകളുടെ എണ്ണം കുറയ്ക്കുന്നു എന്നാണ്. ഇതിലൂടെയാണ് വൈറസുകൾ കോശങ്ങളിൽ പ്രവേശികുന്നതും തങ്ങളുടെ ജനിതകഘടന കോശങ്ങളിലേക്ക് പടർത്തുന്നതും. മറ്റൊരു അനുമാനം, പുകവലി മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി കുറയ്ക്കുന്നതിനാൽ, സാർസ് - കോവ്-2 പോലുള്ള വൈറസുകൾ ബാധിക്കുമ്പോൾ ഈ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നില്ല എന്നാണ്.

എന്നാൽ പുകവലിക്കാത്തവരിൽ ഈ വൈറസ് ബാധ, പ്രതിരോധ സംവിധാനത്തിന്റെ പെട്ടെന്നുള്ള അമിത പ്രതികരണത്തിന് ഇടയാക്കുന്നു. വൈറസല്ല, വൈറസിനോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് രോഗം വഷളാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് എന്ന് നേരത്തേ പല ഡോക്ടർമാരും പറഞ്ഞിട്ടുള്ള കാര്യമാണ്.

സാധാരണ ഗതിയിൽ പുകവലിക്കാർ രോഗബാധിതരാകുവാനുള്ള സാധ്യത കൂടുതൽ ആകേണ്ടതാണ്. ശ്വാസനാളത്തിലെ ചെറിയ രോമങ്ങൾ, പുകയിലെ വിഷാംശമുള്ള രാസവസ്തുക്കൾ മൂലം നശിച്ചുപോവുകയും രോഗകാരികൾക്കും മ്യുക്കസിനും അകത്തേക്ക് പ്രവേശിക്കാൻ വഴിയൊരുക്കുകയും ചെയ്യും. ഇത് ശ്വാസകോശത്തിൽ വീക്കത്തിന് കാരണമാവുകയും ശ്വാസതടസം ഉണ്ടാവുകയുംചെയ്യേണ്ടതാണ്. എന്നാൽ പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നത് നേരെ തിരിച്ചാണ്. പുകവലിക്കാർക്ക് രോഗ ബാധ കുറവാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP