Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലിയും താമസ സ്ഥലവും നഷ്ടപ്പെട്ടു; അന്യനാട്ടിൽ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന മലയാളി നഴ്‌സിന് താങ്ങായി റഷ്യൻ കുടുംബം

ജോലിയും താമസ സ്ഥലവും നഷ്ടപ്പെട്ടു; അന്യനാട്ടിൽ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന മലയാളി നഴ്‌സിന് താങ്ങായി റഷ്യൻ കുടുംബം

സ്വന്തം ലേഖകൻ

തൊടുപുഴ: ജോലിയും താമസ സ്ഥലവും നഷ്ടപ്പെട്ട് അന്യനാട്ടിൽ ഒറ്റപ്പെട്ടു പോയ മലയാളി നഴ്‌സിന് റഷ്യൻ കുടുംബത്തിന്റെ സഹായ ഹസ്തം. റഷ്യയിലെ സൈബിരീയ നോവോസിബിർസിക് എന്ന നഗരത്തിൽ ഒറ്റപ്പെട്ടുപോയ ഇടുക്കി കാമാക്ഷി സ്വദേശി രജീഷ് മോഹനനാണ് നഗരത്തിലെ മറ്റൊരു കുടുംബം അഭയം നൽകിയത്. ജോലിയും താമസ സ്ഥലവും നഷ്ടപ്പെട്ടതോടെ പെരുവഴിയിലായ രജീഷിനെ റഷ്യൻ കുടുംബം തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുക ആയിരുന്നു.

രജീഷിന്റെ വിഷമമറിഞ്ഞ ഇവർ വീടിന്റെ മുകൾഭാഗം താമസിക്കാൻ നൽകി. നഗരത്തിലെ സ്വകാര്യ കമ്പനിയുടെ ആയുർവേദ നഴ്സായിരുന്നു രജീഷ്. കോവിഡ് പടരുന്ന സാഹചര്യത്തിൽ, നേരിട്ട് സമ്പർക്കം വരുന്ന തെറാപ്പികൾ ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് രാജിവെയ്ക്കാൻ കമ്പനി ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച താമസമൊഴിയണമെന്നും ആവശ്യപ്പെട്ടു.

സഹായിക്കാൻ സുഹൃത്തുക്കളോ മലയാളികളോ ഇല്ലാതെ നഗരത്തിൽ രജീഷ് ഒറ്റപ്പെട്ടുപോയി. ഇതറിഞ്ഞ നിർമ്മാണകമ്പനി ഉടമകളായ റഷ്യൻ കുടുംബം സഹായഹസ്തം നീട്ടുകയായിരുന്നു. രജീഷിനെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി. റഷ്യയിലെ ഇന്ത്യൻ എംബസിക്ക് കത്തയച്ചു.

രജീഷിന്റെ കൈയിൽ, തിരിച്ചുവരാനും അത്യാവശ്യം ഭക്ഷണത്തിനുമുള്ള പണം മാത്രമാണുള്ളത്. സൈബീരിയയിൽനിന്ന് മോസ്‌കോയിലെത്തി അവിടെനിന്ന് ആദ്യവിമാനത്തിൽ നാട്ടിലെത്താനാണ് ശ്രമം. ഇന്ത്യൻ എംബസി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രജീഷ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP