Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കറുപ്പിനെ വെറുക്കുന്നവരെ, ഇതാണ് എന്റെ നിറം; കറുത്ത നിറത്തെ കലയിൽ നിന്നും അകറ്റി നിർത്തുന്നവർക്ക് മറുപടിയുമായി അഡ്വ.കുക്കു ദേവകി

കറുപ്പിനെ വെറുക്കുന്നവരെ, ഇതാണ് എന്റെ നിറം; കറുത്ത നിറത്തെ കലയിൽ നിന്നും അകറ്റി നിർത്തുന്നവർക്ക് മറുപടിയുമായി അഡ്വ.കുക്കു ദേവകി

സ്വന്തം ലേഖകൻ

കലാരൂപങ്ങളും സൗന്ദര്യമത്സരവുമെല്ലാം വെളുത്തവരുടെ കുത്തകയായാണ് കാലങ്ങളായി കണക്കാക്കി പോരുന്നത്. മത്സരിക്കുന്ന കുട്ടിയുടെ നിറം അൽപ്പം ഇരുണ്ടതാണെങ്കിൽ ഒരു വേദികളിലും അവർക്ക് ചാൻസ് കിട്ടാറില്ല. നിറത്തിന്റെ പേരിൽ കലയേയും കലാകാരന്മാരേയും മാറ്റി നിർത്തുന്നവർക്ക് കലയിലൂടെ തന്നെ മറുപടി നൽകുകയാണ് അഡ്വക്കറ്റ് കുക്കു ദേവകി. കലയ്ക്ക് ചേർന്ന നിറം വെളുപ്പാണെന്ന ചട്ടക്കൂടുകളെ പൊട്ടിച്ചെറിഞ്ഞു കൊണ്ടാണ് കുക്കു മറുപടി പറയുന്നത്.

തന്റെ നിറം കറുപ്പാണെന്ന് വ്യക്തമാക്കി നർത്തകിയുടെ വേഷത്തിലാണ് കുക്കു എത്തിയിരിക്കുന്നത്. നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട കുട്ടിക്കാല ഓർമകളെ സ്പർശിച്ചു കൊണ്ട് ഹൃദയസ്പർശിയായ കുറിപ്പും കുക്കു പങ്കുവയ്ക്കുന്നത്.

കുറിപ്പ് വായിക്കാം
ഇപ്പോൾ സവർണ്ണ കലയായി പരിഗണിക്കുന്ന ഭരതനാട്യം പോലുള്ള കലകളിൽ കറുത്തവരെ തടിച്ചവരെ എല്ലാം ഒരു തീണ്ടാപ്പാട് അകലെയാണ് നിറുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും തനത് നിറത്തിൽ ഭരതനാട്യവേഷത്തിൽ എത്തുന്നത് ഒരു കുറവു പോലെയാണ്. സംസ്ഥാന സ്‌കൂൾ യുവജനോത്സവങ്ങളിൽ തിരുവനന്തപുരം മുതൽ കാസർകോഡ് വരെ ഒരേ നിറത്തിലുള്ള കുട്ടികളെയാണ് കാണാനാവുക. ഭീമമായ തുക കൊടുത്ത് അത്രമേൽ വെളുപ്പിച്ചെടുക്കുന്ന മുഖങ്ങൾ. തനത് നിറമെന്നത് അവിടെ എന്തോ ഒരു കുറവാണ്. പല ഭരതനാട്യവേദികളിലും എന്റെ നിറം തെറ്റായി ഭവിച്ചിട്ടുണ്ട്. കറുത്ത് പോയതിന് വിഷമം അനുഭവിച്ചത് ഡാൻസ് കളിക്കുമ്പോഴാണ്. എന്തായാലും ഇതിൽ എന്റെ നിറം തന്നെയാണുള്ളത്.. ഞാനെങ്ങനെയോ അതുപോലെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP