Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുംബൈയിൽ കോവിഡിന്റെ സമൂഹ വ്യാപന ഘട്ടത്തിലെന്ന് സൂചന; വെല്ലുവിളിയായ നഗരത്തിലെ ജനസാന്ദ്രത; രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നതും ചിലരിലെ രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമാകാത്തതും വിരൽ ചൂണ്ടുന്നത് സമൂഹ വ്യാപനത്തിലേക്ക്; തടുക്കാൻ കഴിയാത്ത വിധത്തിൽ രോഗം പടർന്ന് ധാരാവി; സംസ്ഥാനത്ത് കോവിഡ് ബാധിതർ 23000 കടന്നു; ചെന്നൈയിൽ മൂന്ന് ചാനലുകളിലായി തൊഴിലെടുക്കുന്ന 10 മാധ്യമപ്രവർത്തകർക്കും കോവിഡ്; തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം 8000 കടന്നു

മുംബൈയിൽ കോവിഡിന്റെ സമൂഹ വ്യാപന ഘട്ടത്തിലെന്ന് സൂചന; വെല്ലുവിളിയായ നഗരത്തിലെ ജനസാന്ദ്രത; രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നതും ചിലരിലെ രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമാകാത്തതും വിരൽ ചൂണ്ടുന്നത് സമൂഹ വ്യാപനത്തിലേക്ക്; തടുക്കാൻ കഴിയാത്ത വിധത്തിൽ രോഗം പടർന്ന് ധാരാവി; സംസ്ഥാനത്ത് കോവിഡ് ബാധിതർ 23000 കടന്നു; ചെന്നൈയിൽ മൂന്ന് ചാനലുകളിലായി തൊഴിലെടുക്കുന്ന 10 മാധ്യമപ്രവർത്തകർക്കും കോവിഡ്; തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം 8000 കടന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ/ചെന്നൈ: രാജ്യത്തെ കോവിഡ് വ്യാപനത്തിൽ രണ്ട് സംസ്ഥാനങ്ങളിൽ നിന്നും പുറത്തുവരുന്നത് ആശങ്കപ്പെടുത്തുന്ന വാർത്തകൾ. മഹാരാഷ്ട്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്ന വിധത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത്. മഹാരാഷ്ട്രയിൽ സമൂഹ വ്യാപന ഘട്ടത്തിലേക്ക കടന്നോ എന്ന സംശയവും ശക്തമാകുന്നുണ്ട്. മുംബൈയിൽ അതിവേഗം രോഗം പടർന്നു പിടിക്കുന്നതാണ് ഈ ആശങ്കയ്ക്ക് ഇടയാക്കുന്നത്. മുംബൈയിൽ രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നതും ചിലരിലെ രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമാകാത്തതുമാണ് സമൂഹ വ്യാപന സാധ്യതയിലേക്ക് ആരോഗ്യ പ്രവർത്തകർ വിരൽചൂണ്ടാൻ വ്യക്തമാക്കുന്നത്.

നഗരത്തിലെ ജനസാന്ദ്രതയാണ് പ്രധാന വെല്ലുവിളി. കിലോമീറ്റർ ചുറ്റളവിൽ 20,000 പേരാണ് കഴിയുന്നത്. 40 ശതമാനം ചേരികളിൽ പാർക്കുന്നതും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നു. ധാരാവി, വർളി, ഗോവണ്ടി, കുർള, ബൈഖുള, വഡാല തുടങ്ങിയ പ്രദേശങ്ങളിലെ ചേരികളിലാണ് രോഗവ്യാപനം ശക്തം. ഇവിടങ്ങളിൽ രോഗപ്പകർച്ചയുടെ ഉറവിടം മുംബൈ നഗരസഭ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ നിരക്ക് കുറക്കാൻ കഴിഞ്ഞതായി ഡോ. പ്രദീപ് ആവ്‌ടെ പറഞ്ഞു. എന്നാൽ, നഗരസഭ ആരോഗ്യ വകുപ്പ്, സമൂഹ വ്യാപനത്തിലേക്ക് കടന്നതായി സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. സമൂഹ വ്യാപന ഘട്ടമായതായി ആരും സ്ഥിരീകരിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യ കമീഷണർ അനൂപ് കുമാർ യാദവ് പറഞ്ഞു. ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം നഗരത്തിലെ രോഗബാധിതർ 13,739 ആണ്, മരണം 508ഉം പിന്നിട്ടു.

അതേസമയം ധാരാവിയിൽ കോവിഡ് വ്യാപനത്തിന് തടയിടാനാകാതെ മുംബൈ നഗരസഭ. തിങ്കളാഴ്ച 57 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 916 ആയി. 29 പേരാണ് മരിച്ചത്. ധാരാവി അടച്ചുപൂട്ടിയെങ്കിലും നടപടി പര്യാപ്തമല്ലെന്ന് പ്രദേശം സന്ദർശിച്ച പുതിയ മുംബൈ നഗരസഭ കമീഷണർ ഇഖ്ബാൽ ചഹൽ പറഞ്ഞു. പ്രവീൺ പർദേശിയെ മാറ്റിയാണ് ഇഖ്ബാൽ ചഹലിനെ സർക്കാർ നഗരസഭ കമിഷണറായി നിയമിച്ചത്.

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 23000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1230 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 36 പേർ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് 868 പേർ കോവിഡ് ബാധിച്ച് മരിച്ചതായി തിങ്കളാഴ്ച മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. രോഗംപിടിപെട്ട 4786 പേർക്ക് ഇതുവരെ രോഗംഭേദമായി. മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 14,521 പേർക്ക് രോഗം സ്ഥിരീകരിച്ച മുംബൈയിൽ ഇതുവരെ 528 ജീവനുകൾ നഷ്ടമായി. തിങ്കളാഴ്ച മാത്രം മുംബൈയിൽ 20 പേർ മരിക്കുകയും പുതുതായി 782 പേർക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു.

അതേസമയം തമിഴ്‌നാട്ടിലും കാര്യങ്ങൾ കൈവിട്ടു പോകുകയാണ്. കോവിഡ് ബാധിതരുടെ എണ്ണത്തിനൊപ്പം മരണസംഖ്യയും ഉയരുകയാണ് തമിഴ്‌നാട്ടിൽ. ഒടുവിൽ രോഗം ബാധിച്ച 798 ൽ 538 പേരും ചെന്നൈയിൽ. മൂന്ന് ചാനലുകളിലായി തൊഴിലെടുക്കുന്ന 10 മാധ്യമപ്രവർത്തകർക്കും അഞ്ച് പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. കോയമ്പേട് വന്ന് തിരിച്ചുപോയ ആളുകളെ നിരീക്ഷണത്തിലാക്കി പരിശോധിച്ച് തുടങ്ങിയത് മുതൽ എല്ലാ ദിവസവും 500 ൽ അധികം പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്യുന്നു.

കണക്കുകൾ പരിശോധിച്ചാൽ മഹാരാഷ്ട്രയ്ക്ക് സമാനമായ അവസ്ഥയിലേക്കാണ് തമിഴ്‌നാടിന്റെ പോക്ക്. തമിഴ്‌നാടിന് പുറമേ, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും കോയമ്പേട് ഉറവിടമായി കോവിഡ് പകർന്നു. ആശുപത്രികളിൽ സ്ഥല സൗകര്യം കുറഞ്ഞതോടെ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന രീതിയിലേക്ക് തമിഴ്‌നാട്ടിലെ ചികിത്സാ രീതി മാറ്റി. കേരളവുമായി അതിർത്തി പങ്കിടുന്ന ദിണ്ടിഗലിലും വിരുദ് നഗറിലും കന്യാകുമാരിയിലും ഓരോരുത്തർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

ചെന്നൈയിൽ നാല് പേരും കടലൂർ, കന്യാകുമാരി എന്നിവിടങ്ങളിൽ ഓരോരുത്തരും ചികിത്സയിലിരിക്കെ മരിച്ചു. 32 ഉം 36 ഉം വയസ്സുള്ള സ്ത്രീകളും മരിച്ചു. ആദ്യമായാണ് 40 വയസ്സിന് താഴെ പ്രായമുള്ളവർ തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് മരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി കോവിഡ് ചികിത്സയ്ക്കായി ഒരാൾ പ്ലാസ്മ ദാനം ചെയ്തു. മദ്രാസ് മെഡിക്കൽ കോളേജിലെ പെൺകുട്ടിയാണ് പ്ലാസ്മ ദാനം ചെയ്തത്.

സ്ഥിതി അതീവ ഗുരുതരമായി തുടരുമ്പോഴും തമിഴ്‌നാട്ടിൽ ചായക്കടകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം തുറന്ന് പ്രവർത്തിച്ചു തുടങ്ങി. ആരാധനാലയങ്ങൾ തുറക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി മെയ്‌ 18ലേക്ക് മാറ്റി. മെയ് 15 ന് മുൻപ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും എന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പാസില്ലാതെ തമിഴ്‌നാട്ടിൽ നിന്ന് കർണാടകയിലേക്ക് പോകാൻ ശ്രമിച്ച നൂറ് കണക്കിന് പേരെ കർണാടക പൊലീസ് ഹൊസൂരിൽ തടഞ്ഞ് തിരിച്ചയച്ചു. ആന്ധ്രാപ്രദേശിൽ ഇന്ന് 38 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP