Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജർമ്മനിയിൽ കൊറോണ വൈറസിന് പുതിയ കേന്ദ്രങ്ങൾ; ഇളവുകൾ പിൻവലിക്കുവാൻ തീരുമാനം; സ്‌കൂളുകൾ ഘട്ടംഘട്ടമായി തുറക്കും

ജർമ്മനിയിൽ കൊറോണ വൈറസിന് പുതിയ കേന്ദ്രങ്ങൾ; ഇളവുകൾ പിൻവലിക്കുവാൻ തീരുമാനം; സ്‌കൂളുകൾ ഘട്ടംഘട്ടമായി തുറക്കും

സ്വന്തം ലേഖകൻ

ബർലിൻ: ജർമനിയിലെ വിവിധ സ്ഥലങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നൽകിയ ചില ഇളവുകൾ പിൻവലിക്കുവാൻ തീരുമാനിച്ചു. പുതിയ സ്ഥലങ്ങളിൽ കൊറോണാ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തിലാണ് ഉളവ് പിൻവലിക്കുവാനുള്ള തീരുമാനം എടുത്തത്. അതേസമയം, മെയ്‌ 11 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുമെന്നു ചാൻസലർ അംഗല മെർക്കൽ പ്രഖ്യാപിച്ചു. പുതിയ മരണങ്ങളുടെ എണ്ണം 100ൽ താഴെയാണെങ്കിലും രോഗപകർച്ചയുടെ തോത് 1.1 അനുപാതത്തിലേക്ക് ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇളവ് റദ്ദാക്കിയ ഒരു സ്ഥലം നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലെ കോസ്‌ഫെൽഡ് ജില്ലയാണ്. രാജ്യത്തെ ഏറ്റവും ജനസംഖ്യയേറിയ സ്റ്റേറ്റായ ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു അറവുശാലയിലെ 150 തൊഴിലാളികൾക്കാണ് ഒരുമിച്ച് രോഗം സ്ഥിരീകരിച്ചത്. അതേസമയം, സ്‌കൂളുകളും ഡേ കെയർ സെന്ററുകളും ഘട്ടം ഘട്ടമായി തുറക്കാനുള്ള തീരുമാനമാണ് ഭരണകൂടം ഇപ്പോ്ൾ കൈക്കൊണ്ടിരിക്കുന്നത്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകുന്ന കാര്യത്തിൽ പതിനാറ് സ്റ്റേറ്റുകൾക്കും സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാൻ ഫെഡറൽ ഗവൺമെന്റ് അനുമതി നൽകിയിട്ടുണ്ട്. കമ്പനികൾ നിലനിൽക്കുന്ന രണ്ടു ഗ്രാമങ്ങളും രണ്ടു കമ്പനികളും താത്കാലികമായി അടച്ചു. നോർത്ത് റൈൻ വെസ്റ്റ്ഫാലിയയെ കൂടാതെ ഷെൽസ്വിഗ് -ഹോൾസ്റ്റീനിലും അറവ് ശാലയിലെ ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ രണ്ടു സ്റ്റേറ്റുകളിലും ഈ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ പേർക്കും ടെസ്റ്റ് നടത്തുമെന്നും അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP