Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈറ്റിലെ സമ്പൂർണ കർഫ്യൂ ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർക്കും തടസമായേക്കും; ഇ-ടിക്കറ്റ് സമ്പാദിച്ചാലും എയർപോർട്ടിലേക്കുള്ള യാത്ര ദുഷ്‌കരമാവും; യാത്രക്കാർ ആശങ്കയിൽ

കുവൈറ്റിലെ സമ്പൂർണ കർഫ്യൂ ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർക്കും തടസമായേക്കും; ഇ-ടിക്കറ്റ് സമ്പാദിച്ചാലും എയർപോർട്ടിലേക്കുള്ള യാത്ര ദുഷ്‌കരമാവും; യാത്രക്കാർ ആശങ്കയിൽ

സ്വന്തം ലേഖകൻ

കുവൈത്തിൽ ഇന്നലെ വൈകുന്നേരം മുതൽ ആരംഭിച്ച സമ്പൂർണ കർഫ്യു ബുധനാഴ്ച (13) കോഴിക്കോട്ടേക്കും, മുംബൈ വഴി അഹമ്മദാബാദിലേക്കുമുള്ള വിമാന യാത്രയ്ക്ക് തടസമായേക്കും. ടിക്കറ്റ് എടുത്താൽ പോലും യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്താനുള്ള സാഹചര്യം ഇല്ലെന്നതാണ് കാരണം. എംബസി തയാറാക്കുന്ന പട്ടികയിൽനിന്ന് വിവരം ലഭിക്കുന്നവരാണ് എയർ ഇന്ത്യ ഓഫിസിൽ നിന്ന് ടിക്കറ്റ് എടുക്കേണ്ടത്. കർഫ്യു ആയതിനാൽ എയർ ഇന്ത്യ ഓഫീസിൽ എത്തി ടിക്കറ്റ് സമ്പാദിക്കുക എന്നത് തന്നെ ക്ലേശകരമാണ്.

ഇ-സംവിധാനം വഴി ടിക്കറ്റ് സമ്പാദിച്ചാലും വിമാനത്താവളത്തിൽ എത്തുക എന്നത് ദുഷ്‌കരവും. പൊലീസ് പരിശോധനയിൽ ടിക്കറ്റ് കാണിച്ചാൽ വിമാനത്താവളത്തിലേക്ക് പോകാമെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സ്വയം വാഹനമോടിച്ച് വിമാനത്താവളത്തിലേക്ക് ആരും പോകില്ല. എല്ലാ യാത്രക്കാർക്കും സ്വന്തം വാഹനവും ഉണ്ടാകില്ല. വിമാനത്താവളത്തിൽ നിന്ന് തിരിച്ചുവരുമ്പോൾ കുടങ്ങുമെന്ന ഭീതിയിൽ വാഹനമുള്ള സുഹൃത്തുക്കളും ദൗത്യം ഏറ്റെടുക്കണമെന്നും ഇല്ല.

എംബസിയുടെ മേൽനോട്ടത്തിൽ വിവിധ കേന്ദ്രങ്ങളിൽനിന്ന് യാത്രക്കാരെ സംഘടിപ്പിച്ച് വിമാനത്താവളത്തിൽ എത്തിക്കുക എന്നതാണ് ഏക മാർഗം. എന്നാൽ അത്തരമൊരു സംവിധാനം ഏർപ്പെടുത്താൻ എംബസിയും തയാറല്ലെന്നാണ് വിവരം. ഫലത്തിൽ ടിക്കറ്റെടുത്താലും വിമാനത്താവളത്തിൽ എത്താൻ സാധിക്കാതെ ആളുകൾക്ക് യാത്ര ഒഴിവാക്കേണ്ടിവരും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ഞായറാഴ്ച മുതലാണ് 20 ദിവസത്തേക്ക് സമ്പൂർണ കർഫ്യു പ്രഖ്യാപിച്ചത്. ഞായറാഴ്ച വൈകിട്ട് 4 മുതൽ പ്രാബല്യത്തിൽ വന്ന സമ്പൂർണ കർഫ്യുവിൽ വൈകിട്ട് 4.30 മുതൽ 6.30 വരെ റസിഡൻഷ്യൽ മേഖലയിൽ സായാഹ്ന നടത്തത്തിന് മാത്രമാണ് അനുമതി.

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ഓൺലൈൻ സംവിധാനത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഞായറാഴ്ച മുതൽ മെയ്‌ 30 വരെ സമ്പൂർണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചത്. നിലവിലുള്ള 16 മണിക്കൂർ കർഫ്യു 24 മണിക്കൂർ ആയി ദീർഘിപ്പിക്കുകയായിരുന്നു. സായാഹ്ന നടത്തത്തിനായി ഇളവ് അനുവദിച്ച 2 മണിക്കൂർ വാഹനവുമായി പുറത്തിറങ്ങരുത്. നിർബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലവും പാലിക്കണം.സർക്കാർ മേഖലയിൽ അത്യാവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കാം. സ്വകാര്യമേഖലയിൽ സമ്പൂർണ അവധിയായിരിക്കും. സഹകരണ സ്ഥാപനങ്ങൾ, ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ, ഫാർമസികൾ എന്നിവിടങ്ങളിൽ നിന്ന് അല്ലാത്ത ഹോം ഡലിവറിയും അനുവദിക്കില്ല. പത്രമാസികകൾ പ്രവർത്തിക്കരുത്. ഓൺലൈനുകൾ ആകാം. അഭിമുഖങ്ങളും ഓൺലൈൻ വഴിയായിരിക്കണം.കർഫ്യു പാസ് സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമായി ചുരുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP