Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഠനകാര്യത്തിൽ മിടുക്കി, സൽസ്വഭാവിയും; തയ്യാറെടുത്തതുകൊറോണ കാരണം മാറ്റിവെച്ച പ്ലസ് ടു പരീക്ഷയ്ക്ക്; കുളിക്കാനായി ഇന്നലെ രാവിലെ ബാത്ത്‌റൂമിൽ കയറിയ ആര്യ പുറത്തിറങ്ങിയില്ല; വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് പ്രതികരണമില്ലാത്തപ്പോൾ വാതിൽ തുറന്നപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന നിലയിലും; പ്രതീക്ഷയായ മകൾ ജീവനൊടുക്കിയതിന്റെ വേദനയിൽ വീട്ടുകാർ; വെള്ളറടയെ നടുക്കി പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം

പഠനകാര്യത്തിൽ മിടുക്കി, സൽസ്വഭാവിയും; തയ്യാറെടുത്തതുകൊറോണ കാരണം മാറ്റിവെച്ച പ്ലസ് ടു പരീക്ഷയ്ക്ക്; കുളിക്കാനായി ഇന്നലെ രാവിലെ ബാത്ത്‌റൂമിൽ കയറിയ ആര്യ പുറത്തിറങ്ങിയില്ല; വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് പ്രതികരണമില്ലാത്തപ്പോൾ വാതിൽ തുറന്നപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന നിലയിലും; പ്രതീക്ഷയായ മകൾ ജീവനൊടുക്കിയതിന്റെ വേദനയിൽ വീട്ടുകാർ; വെള്ളറടയെ നടുക്കി പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം

എം മനോജ് കുമാർ

വെള്ളറട: പ്ലസ് ടു വിദ്യാർത്ഥിനി ആര്യാ ദേവി (17) യുടെ മരണം വെള്ളറടയെ നടുക്കി. കൊറോണയെ തുടർന്നു മാറ്റിവെച്ച പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിന്നിടെ തന്നെയാണ് ആര്യ ആത്മഹത്യയിൽ അഭയം തേടിയത്. വെള്ളറട ചെമ്പൂർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു ആര്യ. എന്താണ് ആര്യയുടെ മരണത്തിനു പിന്നിലെന്ന് വീട്ടുകാർക്കോ നാട്ടുകാർക്കോ അറിയില്ല.

ഇന്നലെ രാവിലെയാണ് വീടിനു സമീപത്തെ കുളിമുറിയിൽ ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പഠിക്കാൻ മിടുക്കിയായിരുന്നു ആര്യ. കൊറോണ കാരണം മാറ്റിവെച്ച പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പഠിത്തം തുടരുകയായിരുന്നു. ഇതിന്നിടയിൽ തന്നെയാണ് എന്തൊക്കെയോ കാരണങ്ങൾ ഒളിച്ചുവെച്ച് ആര്യ ആത്മഹത്യ ചെയ്തത്. നാട്ടുകാരുമായി നല്ല ബന്ധം ആര്യ നിലനിർത്തിയിരുന്നു. സത്സ്വഭാവിയായ ആര്യയുടെ മരണം അതുകൊണ്ട് തന്നെ നാട്ടുകാരെ നടുക്കി.

പ്രതീക്ഷയായ മകൾ ജീവനൊടുക്കിയതിന്റെ വേദനയിലാണ് വീട്ടുകാർ. ആത്മഹത്യയ്ക്ക് ഒരു കാരണവും ഇവർക്ക് ചൂണ്ടിക്കാണിക്കാനുമില്ല. ഒരു പരാതിയും ആര്യ പറഞ്ഞിരുന്നില്ല. ആത്മഹത്യ ചെയ്യുമെന്നോ ആ രീതിയിലുള്ള എന്തെങ്കിലും സൂചനകളോ ആര്യ നൽകിയിരുന്നുമില്ല. അതിനാൽ തന്നെ വീട്ടുകാരുടെ മനസ്സിൽ ആ രീതിയിൽ ഒരു ചിന്തയും വന്നില്ല. ആത്മഹത്യയ്ക്ക് പിന്നിൽ ഒരു കാരണവുമില്ലെന്നു തന്നെയാണ് വീട്ടുകാർ പൊലീസിനോടും പറഞ്ഞത്.

ബാത്ത്‌റൂമിൽ നിന്നും വെള്ളം തുടർച്ചയായി പോകുന്ന ശബ്ദം കേട്ട് സഹോദരൻ എത്തി വാതിൽ തുറന്നു നോക്കുമ്പോഴാണ് ആര്യയെ തൂങ്ങിയ നിലയിൽ കാണുന്നത്. രാവിലെ തന്നെ ബാത്ത്‌റൂമിൽ കയറി ആര്യ കതകടച്ചിരുന്നു. വെള്ളം ഒഴുകി പോകുന്ന ശബ്ദം കേട്ടിട്ട് വിളിച്ചിട്ടും പ്രതികരണം കിട്ടാത്തത് കാരണമാണ് വാതിൽ തുറന്നു സഹോദരൻ അകത്ത് കയറിയത്. അപ്പോഴേക്കും മരിച്ചിരുന്നു.

ആര്യുയുടെ മരണത്തിൽ സംശയങ്ങൾ ഒന്നും അവശേഷിക്കുന്നില്ല. പ്രാഥമിക അന്വേഷണത്തിൽ മരണം ആത്മഹത്യ തന്നെയാണ്. ആത്മഹത്യാ കുറിപ്പ് ഒന്നും കണ്ടുകിട്ടിയിട്ടുമില്ല- വെള്ളറട പൊലീസ് മറുനാടനോട് പറഞ്ഞു. ആത്മഹത്യയ്ക്ക് പിറകിൽ കാരണമൊന്നും ഉള്ളതായി വീട്ടുകാർ പറഞ്ഞില്ല. എന്തിനാണ് ആര്യ ആത്മഹത്യ ചെയ്‌തെന്നു അറിയില്ല. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. ഡാലും മുഖം ബിന്ദു നിവാസിൽ സുരേഷ്-ബിന്ദു ദമ്പതികളുടെ മകളാണ് ആര്യാദേവി. ശംഭുവും ശിവകാമിയുമാണ് ആര്യാദേവിയുടെ സഹോദരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP