Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദേശ തൊഴിലാളികളെ പുറത്താക്കാൻ സൗദിയിൽ പുതിയ തൊഴിൽ രീതി; സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരം നൽകും; ശമ്പളം നൽകുക മണിക്കൂർ വ്യവസ്ഥയിൽ

വിദേശ തൊഴിലാളികളെ പുറത്താക്കാൻ സൗദിയിൽ പുതിയ തൊഴിൽ രീതി; സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരം നൽകും; ശമ്പളം നൽകുക മണിക്കൂർ വ്യവസ്ഥയിൽ

സ്വന്തം ലേഖകൻ

ജിദ്ദ: സൗദിയിൽ പുതിയ തൊഴിൽ രീതി നടപ്പിലാക്കുന്നു. വിദേശികളെ ഒഴിവാക്കി കൊണ്ട് സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരമൊരുക്കാനും അവരുടെ വരുമാനം കൂട്ടുവാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ രീതി. മാത്രമല്ല, മണിക്കൂർ വ്യവസ്ഥയിലായിരിക്കും ശമ്പളം നൽകുക. ഇതിനായി 'ഫ്‌ളക്‌സിബിൾ വർക്ക്' എന്ന പുതിയ തൊഴിൽ രീതിക്കാണ് തുടക്കമായത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതിനു തുടക്കമിട്ടത്.

സ്വകാര്യ മേഖലയിൽ സ്വദേശികളും തൊഴിൽ അന്വേഷകരുമായ പുരുഷന്മാരും സ്ത്രീകളുമായവരെ ലക്ഷ്യമിട്ടാണ് ഇത് ആരംഭിച്ചിരിക്കുന്നത്. ജോലിക്ക് മണിക്കൂർ വ്യവസ്ഥയിൽ വേതനം നൽകുന്നതിലൂടെ സ്വദേശികളായ തൊഴിലന്വേഷകർക്ക് സാഹചര്യങ്ങൾക്ക് അനുയോജ്യമായ കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്താനും വരുമാനം വർധിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

തൊഴിലുടമയുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ മാനവ വിഭവശേഷി മന്ത്രാലയം സംരക്ഷിക്കും. സ്വകാര്യമേഖലക്ക് അടിയന്തരവും താൽകാലികവും സീസണലായും സ്വദേശി തൊഴിലാളികളെ ലഭ്യമാക്കാൻ കൂടിയാണ് ഇങ്ങനെയൊരു സംവിധാനം ആരംഭിച്ചിരിക്കുന്നത്. തൊഴിലന്വേഷകർക്ക് പുതിയ ജോലികൾ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

സൗകര്യപ്രദമായ ജോലി കണ്ടെത്താനുള്ള സാധ്യതകൾ വർധിക്കും. ക്രമേണ സ്ഥിരം ജോലിക്കാരനാക്കാൻ പ്രാപ്തരാക്കും. കഴിവുകളും വൈദഗ്ധ്യവും വർധിപ്പിക്കും. നിയമലംഘകരായ വിദേശ തൊഴിലാളികളൂടെ അനുപാതം കുറക്കാൻ സഹായിക്കും. 90 ദിവസത്തിനകം ഇതിനായുള്ള പോർട്ടൽ ആരംഭിക്കും. നിലവിലെ പ്രതിസന്ധിയെ മറികടന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സഹായിക്കാൻ പുതിയ തൊഴിൽ രീതി സഹായമാകുമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽരാജിഹി പറഞ്ഞു.

വിഷൻ 2030 ലക്ഷ്യമിട്ട് കൂടിയാണിത്. തൊഴിലില്ലായ്മ കുറക്കാനും ഇതുപകരിക്കും. സ്വദേശികൾക്ക് സ്വകാര്യ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകാൻ മന്ത്രാലയം നേരത്തെ പല പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. അതിനോട് ചേർത്തുവെക്കാൻ കഴിയുന്നതാണിതെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP