Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈൻ ക്ലാസിനിടയിൽ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പങ്കുവച്ചും അദ്ധ്യാപികയെ അശ്ലീലം പറഞ്ഞും കൗമാരക്കാർ; അദ്ധ്യാപികയുടേയും പ്രിൻസിപ്പലിന്റേയും പരാതിയിൽ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ഓൺലൈൻ ക്ലാസിനിടയിൽ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ആശ്ലീല വീഡിയോ പങ്കുവച്ച വിദ്യാർത്ഥി പിടിയിൽ. ഉത്തർപ്രദേശിലെ അസംഘട്ടിലെ ഒരു പ്രമുഖ സ്‌കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികളെയാണ് പൊലീസ് പിടികൂടിയത്. വിദ്യാർത്ഥി അദ്ധ്യാപികയ്ക്ക് നേരെ അശ്ലീല പ്രയോഗം നടത്തുക.ും ചെയ്തു. സ്‌കൂൾ പ്രിൻസിപ്പലിന്റെയും അദ്ധ്യാപികയുടെയും പരാതിയിലാണ് പൊലീസ് നടപടി. ഓൺലൈൻ ക്ലാസിനിടെ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യുകയും അദ്ധ്യാപികയ്ക്കെതിരേ അശ്ലീല കമന്റുകളിടുകയും ചെയ്ത വിദ്യാർത്ഥികൾ അറസ്റ്റിൽ. .

സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പിലാണ് പത്താം ക്ലാസ് വിദ്യാർത്ഥികളും ഉണ്ടായിരുന്നത്. 12-ാം ക്ലാസിലെ രണ്ട് പെൺകുട്ടികളുടെ പേര് പറഞ്ഞാണ് ഇവർ അദ്ധ്യാപികയ്ക്ക് സന്ദേശം അയച്ചത്. തുടർന്ന് അദ്ധ്യാപിക ഇവരെ ഗ്രൂപ്പിൽ ചേർക്കുകയും ചെയ്തു. എന്നാൽ ഗ്രൂപ്പിൽ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചതോടെ വിദ്യാർത്ഥികളിലൊരാൾ അശ്ലീല സന്ദേശങ്ങൾ അയച്ചു. തൊട്ടുപിന്നാലെ അശ്ലീല വീഡിയോകളും. ഉടൻതന്നെ ഗ്രൂപ്പ് ഒഴിവാക്കി അദ്ധ്യാപിക പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു.

പന്ത്രണ്ടാം ക്ലാസിലെ പെൺകുട്ടികളാണ് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതെന്നായിരുന്നു സ്‌കൂൾ അധികൃതരുടെ ധാരണ. എന്നാൽ ഇവരുടെ മാതാപിതാക്കളെ ബന്ധപ്പെട്ടപ്പോൾ ഈ രണ്ട് കുട്ടികളും കുടുംബങ്ങളും രണ്ടാഴ്ചയിലേറെയായി സ്ഥലത്തില്ലെന്നും ഈ കുട്ടികൾക്ക് മൊബൈൽ ഫോണില്ലെന്നും അദ്ധ്യാപികയ്ക്ക് സന്ദേശം അയച്ച നമ്പറുകൾ അവരുടേതല്ലെന്നും തെളിഞ്ഞു. ഇതോടെയാണ് സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്.

മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് പേരെ പൊലീസ് പിടികൂടിയത്. സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളിലൊരാളാണ് ഇതുവരെ ഓൺലൈൻ ക്ലാസിൽ ഹാജരാകാതിരുന്ന പെൺകുട്ടികളുടെ പേരുകൾ പറഞ്ഞു തന്നതെന്നാണ് ഇവരുടെ മൊഴി. പിടിയിലായി വിദ്യാർത്ഥികളെ കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP