Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസികളെ സ്വീകരിച്ച പോലെ അന്യ സംസ്ഥാനത്തുള്ളവരേയും നമ്മൾ സ്വീകരിക്കേണ്ടതുണ്ട്; ഇവരെ നാട്ടിലെത്തിക്കാൻ എന്താണ് യഥാർഥ പ്രശ്നമെന്ന് സർക്കാർ വ്യക്തമാക്കണം; രണ്ട് ലക്ഷം പേർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കിയെന്ന് അവകാശപ്പെടുന്ന സംസ്ഥാന സർക്കാറിന് ഇവിടെ ആയിരം പേർക്ക് പോലും ക്വാറന്റീൻ ഒരുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എംകെ മുനീർ

പ്രവാസികളെ സ്വീകരിച്ച പോലെ അന്യ സംസ്ഥാനത്തുള്ളവരേയും നമ്മൾ സ്വീകരിക്കേണ്ടതുണ്ട്; ഇവരെ നാട്ടിലെത്തിക്കാൻ എന്താണ് യഥാർഥ പ്രശ്നമെന്ന് സർക്കാർ വ്യക്തമാക്കണം; രണ്ട് ലക്ഷം പേർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കിയെന്ന് അവകാശപ്പെടുന്ന സംസ്ഥാന സർക്കാറിന് ഇവിടെ ആയിരം പേർക്ക് പോലും ക്വാറന്റീൻ ഒരുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എംകെ മുനീർ

സ്വന്തം ലേഖകൻ

കോഴിക്കോട്: രണ്ട് ലക്ഷം പേർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കിയെന്ന് അവകാശപ്പെടുന്ന സംസ്ഥാന സർക്കാറിന് ഇവിടെ ആയിരം പേർക്ക് പോലും ക്വാറന്റീൻ ഒരുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ.

സംസ്ഥാനം ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളെല്ലാം മിക്കതും ഫുള്ളായി. ഇതോടെ അന്യ സംസ്ഥാനത്ത് നിന്ന് വരുന്നവർക്കടക്കം കൃത്യമായി ക്വാറന്റീൻ ഒരുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കളക്ടറേറ്റുകൾക്ക് മുന്നിൽ മുസ്ലിം ലീഗ് നടത്തിയ സമരത്തിന് കോഴിക്കോട് നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളെ സ്വീകരിച്ച പോലെ അന്യ സംസ്ഥാനത്തുള്ളവരേയും നമ്മൾ സ്വീകരിക്കേണ്ടതുണ്ട്. ഇവരെ നാട്ടിലെത്തിക്കാൻ എന്താണ് യഥാർഥ പ്രശ്നമെന്ന് സർക്കാർ വ്യക്തമാക്കണം. ക്വാറന്റീൻ സൗകര്യം സജ്ജമാണെന്ന് അവകാശപ്പെടുന്നവർ ഇവരെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീനിൽ കൊണ്ടുപോവാൻ തയ്യാറാവണം. അവരെ ടെസ്റ്റ് നടത്താനും ഫലം നെഗറ്റീവോ പോസിറ്റീവോ ആണെന്ന് കണ്ടെത്താനും സൗകര്യമില്ലേ. ഇക്കാര്യങ്ങളെല്ലാം ചോദിക്കുമ്പോൾ മുഖം തിരിക്കുന്ന നടപടി ശരിയല്ലെന്നും മുനീർ പറഞ്ഞു.

വിവിധ സംസ്ഥാനത്ത് നിന്ന് കെ.എം.സി.സിയുടെയടക്കം നേതൃത്വത്തിൽ വാഹനങ്ങളും ഭക്ഷണവും എല്ലാം ഒരുക്കാൻ തയ്യാറാണ്. പക്ഷെ അനുമതി ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വാശി പിടിക്കരുതെന്നും മുനീർ പറഞ്ഞു. ദൂര സംസ്ഥാനത്തുള്ള തൊഴിലാളികൾ, വിദ്യാർത്ഥികൾ, ഗർഭിണികൾ എന്നിവർക്കൊന്നും ഇതുവരെ പാസ് ലഭിച്ചിട്ടില്ല. പലരും തെരുവിൽ നിൽക്കുകയാണ്.

നോർക്കയിൽ ബന്ധപ്പെടാനാണ് പറയുന്നതെങ്കിലും അവിടെ ബന്ധപ്പെടാൻ കഴിയുന്നില്ല. മുമ്പ് കർണാടക അതിർത്തി പൂട്ടിയപ്പോൾ മനുഷ്യത്വരഹിതമെന്ന് പറഞ്ഞ് സംസാരിച്ചയാളാണ് മുഖ്യമന്ത്രി. അതേ മുഖ്യമന്ത്രി തന്നെ ഇപ്പോൾ സ്വന്തം അതിർത്തി അടച്ചിടാൻ ആവശ്യപ്പെടുകയാണെന്നും മുനീർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP