Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫിഷറീസ് ഡയറക്ടറേറ്റിൽ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച കടക്കാവൂരുകാരി അമ്മ; അച്ഛൻ പ്രഫസറായി റിട്ടയേർഡ് ചെയ്ത ബാലുവും; 25 വർഷത്തെ മാംഗല്യത്തിന് സന്തോഷം നൽകാൻ ഇനി പൊന്നോമനയും; 58കാരി പെൺകുഞ്ഞിന് ജന്മം നൽകിയത് സിസേറിയനിലൂടെ; ലോക് ഡൗൺ കാലത്ത് വീടണയാൻ പറ്റിയില്ലെങ്കിലും ഈ കുടുംബം ഇന്ന് ഹാപ്പി; പ്രായവും ആരോഗ്യവും ഒന്നും വകവയ്ക്കാതെ അമ്മയെന്ന മോഹം ഷീല സാധ്യമാക്കുമ്പോൾ

ഫിഷറീസ് ഡയറക്ടറേറ്റിൽ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച കടക്കാവൂരുകാരി അമ്മ; അച്ഛൻ പ്രഫസറായി റിട്ടയേർഡ് ചെയ്ത ബാലുവും; 25 വർഷത്തെ മാംഗല്യത്തിന് സന്തോഷം നൽകാൻ ഇനി പൊന്നോമനയും; 58കാരി പെൺകുഞ്ഞിന് ജന്മം നൽകിയത് സിസേറിയനിലൂടെ; ലോക് ഡൗൺ കാലത്ത് വീടണയാൻ പറ്റിയില്ലെങ്കിലും ഈ കുടുംബം ഇന്ന് ഹാപ്പി; പ്രായവും ആരോഗ്യവും ഒന്നും വകവയ്ക്കാതെ അമ്മയെന്ന മോഹം ഷീല സാധ്യമാക്കുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ; മാതൃദിനത്തിൽ സന്തോഷം പങ്കിടാൻ പൊന്നോമയ്ക്കൊപ്പം 58 കാരിയും. ഇന്നലെ മൂവാറ്റുപുഴ സബൈൻ ആശുപത്രിയിലാണ് 19 ദിവസം മാത്രം പ്രായമായ ആദ്യത്തെ കൺമണിക്കൊപ്പം ഷീല മാതൃദിന ആഘോഷത്തിൽ പങ്കാളിയായത്.

കാൽനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് ശേഷം ഈശ്വരാനുഗ്രഹത്താൽ സ്വന്തമായ മാതൃത്വം പകർന്നു നൽകുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണെന്ന് ഇവർ വ്യക്തമാക്കി. മധുരപലഹാരങ്ങൾ സമ്മാനിച്ചാണ് ഡോ.സബൈനും സഹപ്രവർത്തകരും ഷീലയെ വരവേറ്റത്.

ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ജോയിന്റെ ഡയറക്ടറായി വിരമിച്ച തിരുവനന്തപുരം കടക്കാവൂർ ലീലാ മന്ദിരത്തിൽ ആർ.ഷീല കഴിഞ്ഞമാസം 21-നാണ് ഇതെ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കോളജ് പ്രഫസറായി വിരമിച്ച കെ.ആർ.ബാലുവാണ് ഭർത്താവ്.

സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.പ്രസവം കഴിഞ്ഞ് 20 ദിവസം ആയെങ്കിലും ലോക്ഡൗൺ മൂലം വീടണയാൻ പറ്റാത്ത ചെറിയ വിഷമമൊഴിച്ചാൽ ദമ്പതികൾ ഹാപ്പി.ഇനി എന്തായാലും ലോക് ഡൗൺപിൻവലിച്ചിട്ടെ നാട്ടിലേയ്ക്കുള്ളു എന്ന് ബാലു വ്യക്തമാക്കി.

നിരവധി ആശുപത്രികളിൽ ചികിത്സകൾ നടത്തിയെങ്കിലും ഒന്നും ഫലപ്രദമായില്ല.നിരാശയൊന്നും ഷീലയെ ബാധിച്ചില്ല.പ്രായവും ആരോഗ്യവും ഒന്നും അമ്മയാകണമെന്ന മോഹത്തിനു ഇവരുടെ മോഹത്തിന് തടസ്സവുമായില്ല.കഴിഞ്ഞ വർഷമാണ് ബന്ധുകൂടിയായ ഡോ.സബൈൻ ശിവദാസിന്റെ അടുക്കൽ ചികിത്സയ്ക്കായി എത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP