Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗർഭകാല അസ്വസ്ഥതയെ തുടർന്നു ആദ്യം എത്തിച്ചത് വർക്കല ചെറുന്നിയൂർ ആരോഗ്യ കേന്ദ്രത്തിൽ; സ്ഥിതി വഷളായപ്പോൾ എത്തിച്ചത് എസ്എടി ആശുപത്രിയിലും; പ്രസവത്തെ തുടർന്നു വന്നത് രക്തത്തിൽ അണുബാധ; പ്രതിദിനം വേണ്ടി വന്നത് 5000 രൂപ വരുന്ന പ്രതിദിന ഇഞ്ചക്ഷനുകളും മരുന്നുകളും; മരണത്തിലേക്ക് ഊർന്നു പോയപ്പോൾ മികച്ച ചികിത്സയും മരുന്നിനുള്ള കാശ് നൽകിയും രക്ഷിച്ചത് എസ്എടി ഡോക്ടർമാർ; ജീവിതത്തിലേക്ക് തിരികെ വന്ന വർക്കല സ്വദേശി ഇന്ദിര അശോകൻ സുമനസുകളുടെ കാരുണ്യം തേടുന്നു

ഗർഭകാല അസ്വസ്ഥതയെ തുടർന്നു ആദ്യം എത്തിച്ചത് വർക്കല ചെറുന്നിയൂർ ആരോഗ്യ കേന്ദ്രത്തിൽ; സ്ഥിതി വഷളായപ്പോൾ എത്തിച്ചത് എസ്എടി ആശുപത്രിയിലും; പ്രസവത്തെ തുടർന്നു വന്നത് രക്തത്തിൽ അണുബാധ; പ്രതിദിനം വേണ്ടി വന്നത് 5000 രൂപ വരുന്ന പ്രതിദിന ഇഞ്ചക്ഷനുകളും മരുന്നുകളും; മരണത്തിലേക്ക് ഊർന്നു പോയപ്പോൾ മികച്ച ചികിത്സയും മരുന്നിനുള്ള കാശ് നൽകിയും രക്ഷിച്ചത് എസ്എടി ഡോക്ടർമാർ; ജീവിതത്തിലേക്ക് തിരികെ വന്ന വർക്കല സ്വദേശി ഇന്ദിര അശോകൻ സുമനസുകളുടെ കാരുണ്യം തേടുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: മരണത്തിന്റെ പടിവാതിൽക്കൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന വർക്കല ചെറുന്നിയൂർ സ്വദേശി ഇന്ദിരാ അശോകൻ സുമനസുകളുടെ കനിവ് തേടുന്നു. പ്രസവത്തെ തുടർന്നു രക്തത്തിൽ അണുബാധ വന്നതോടെയാണ് ജീവിതത്തിനും മരണത്തിനുമിടയിലേക്ക് യുവതി മാറുന്നത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഡോക്ടർമാരുടെ മിടുക്കും അശ്രാന്ത പരിശ്രമവും വഴിയാണ് ഇന്ദിരയ്ക്ക് ജീവിതം തിരികെ ലഭിച്ചത്. രക്തത്തിൽ അണുബാധയെ തുടർന്ന് സ്ഥലകാല ബോധം നഷ്ടമായ അവസ്ഥയിലായിരുന്നു പ്രസവത്തെ തുടർന്നു യുവതി. തുടർ ദിവസങ്ങളിൽ 5000 രൂപയോളം വരുന്ന ഇഞ്ചക്ഷനാണ് ഈ ഘട്ടത്തിൽ ആവശ്യമായി വന്നത്. എസ്എടിയിലെ ഡോക്ടർമാർ തന്നെ സഹകരിച്ചാണ് ആശുപത്രിയും മരുന്നുമായും ബന്ധപ്പെട്ട ഇന്ദിരയുടെ ചെലവ് പൂർണമായും വഹിച്ചത്. ചെലവ് ഡോക്ടർമാർ വഹിക്കുക മാത്രമല്ല ജീവിതത്തിലേക്ക് അവർ രോഗിയെ തിരികെ കൊണ്ടുവരുകയും ചെയ്തു. കഴിഞ്ഞ ഒരു മാസമായി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് ഇന്ദിര.

എസ്എടിയിലെ പിആർഒ ഗോപികയാണ് ഇന്ദിരയുടെ അവസ്ഥ ഡോക്ടർമാരെ അറിയിക്കുന്നത്. ജീവിതത്തിനും മരണത്തിനും ഇടയിൽ തുടരുന്നതിനാൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ സന്തോഷും ഇന്ദിരയെ ചികിത്സിച്ച ഡോക്ടർ ശ്രീകുമാരിയും ആശുപത്രി ലേ സെക്രട്ടറി മൃദുലയും മറ്റു ഡോക്ടർമാരും ചേർന്ന് ഇവരുടെ ആശുപത്രി ചെലവ് നിറവേറ്റുകയായിരുന്നു. കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മരുന്നിനു വേണ്ട മുഴുവൻ തുകയും കണ്ടെത്തിയത്. യുവതിയുടെ അവസ്ഥ അറിഞ്ഞു ഉദാരമതികളും ഈ ഘട്ടത്തിൽ യുവതിയോട് കനിവ് കാട്ടിയിരുന്നു. ഇന്നോ നാളെയോ എസ്എടി ആശുപത്രിയിൽ നിന്ന് ഇന്ദിര ഡിസ്ചാർജ് ആകും. അത്യന്തം ദുർബലമായ അവസ്ഥയിൽ ജീവൻ നിലനിർത്താനും മുന്നോട്ട് പോകാനും ഇന്ദിരയ്ക്ക് സുമനസുകളുടെ കരുണ കൂടിയേ തീരൂ. അതിനാണ് ഈ കുടുംബം സഹായാഭ്യർഥന നടത്തുന്നത്.

ഒട്ടനവധി ശാരീരിക പ്രശ്‌നങ്ങളെ തുടർന്നു അത്യന്തം സങ്കീർണ്ണമായ അവസ്ഥയിലാണ് എസ്എടി ആശുപത്രിയിൽ ഇന്ദിര പ്രവേശിപ്പിക്കപ്പെട്ടത്. ദരിദ്രമായ ചുറ്റുപാടിൽ കഴിഞ്ഞതിനാൽ ഗർഭകാലത്ത് ഒരു സംരക്ഷണവും ഇന്ദിരയ്ക്ക് ലഭിച്ചിരുന്നില്ല. ബുദ്ധിമാന്ദ്യമുള്ളതും ബധിരനും മൂകനുമാണ് ഇന്ദിരയുടെ ഭർത്താവ്. കൂലിപ്പണിയാണ് ജോലി. മൂത്ത കുട്ടിക്ക് പത്ത് വയസ് പ്രായവുമുണ്ട്. ഇതിന്നിടയിലാണ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ദിര വീണ്ടും ഗർഭിണിയാകുന്നത്. ദരിദ്രമായ ചുറ്റുപാടിലാണ് ജീവിതം എന്നതിനാൽ ഒരു ഗർഭകാല സംരക്ഷണവും ഇന്ദിരയ്ക്ക് ലഭിച്ചിരുന്നില്ല. ശാരീരിക പ്രശ്‌നങ്ങളെ തുടർന്നു യുവതിയെ വർക്കല ചെറുന്നിയൂർ  പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചിരുന്നു. അവിടുന്നാണ് പിന്നെ പ്രസവത്തിനും ചികിത്സകൾക്കുമായി എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്.

എസ്എടി ആശുപത്രിയിൽ നില അത്യന്തം വഷളായ അവസ്ഥയിൽ യുവതി തുടർന്നത്. പ്രസവത്തെ തുടർന്നു എന്താണ് യുവതിക്ക് സംഭവിച്ചത് എന്ന് ഡോക്ടർമാർക്കും തീർച്ചയുണ്ടായിരുന്നില്ല. രക്തത്തിൽ യുവതിക്ക് അണുബാധ വന്നിരുന്നു. സ്ഥിതി വഷളായി. കൊറോണ പോലും ഡോക്ടർമാർ സംശയിച്ചു. ശരീരത്തിനു വിറയൽ ബാധിച്ചിരുന്നു. സ്ഥലകാലബോധവും നഷ്ടമായ അവസ്ഥയായിരുന്നു. എന്താണ് യുവതി പറയുന്നത് എന്നും ആർക്കും തീർച്ചയുണ്ടായിരുന്നില്ല. കൊറോണയല്ലെന്നു മനസിലായതോടെ യുവതിയുടെ പരിശോധനകൾ ഡോക്ടർമാർ പൂർത്തിയാക്കി. തുടർന്നാണ് യുവതിക്ക് രക്തത്തിൽ അണുബാധയാണെന്ന് മനസിലായത്. ഇതോടെയാണ് പ്രതിദിനം 5000 രൂപ വരുന്ന ഇഞ്ചക്ഷൻ യുവതിക്ക് വേണ്ടി വന്നത്. കുറിപ്പ് എഴുതി നൽകിയിട്ടും ഇഞ്ചക്ഷൻ ലഭിക്കാത്തതിനെ തുടർന്നാണ് ഇവരുടെ ദയനീയ സ്ഥിതി ആശുപത്രിയിലുള്ളവർക്ക് മനസിലാകുന്നത്.

തുടർന്നു ഡോക്ടർമാരും ആശുപത്രി സുപ്രണ്ടും ചേർന്ന് ഇവരുടെ ചെലവ് വഹിക്കുകയായിരുന്നു. ആശുപത്രി അധികൃതർ തന്നെയാണ് ചികിത്സാ ചെലവ് വഹിച്ചത്. അവർ കുറിപ്പുകൾ എഴുതിയിരുന്നു. പക്ഷെ മരുന്നുകൾ വാങ്ങിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല-ഇന്ദിരയുടെ സഹോദരൻ ചന്ദ്രൻ മറുനാടനോട് പറഞ്ഞു. ഞാൻ ആശുപത്രിയിൽ വന്നതിനെ തുടർന്നു പിന്നെ വീട്ടിലേക്ക് പോയില്ല. സുഹൃത്തുക്കളെ വിളിച്ച് കാശ് ചോദിക്കാനും കഴിഞ്ഞില്ല. കൊറോണ കാരണം എല്ലാവരും പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിലാണ് ആശുപത്രി ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സഹായിക്കുന്നത്. തുടർ ചികിത്സയ്ക്കും പരിചരണത്തിനുമൊന്നും കാശില്ല. വീട് തന്നെ പഞ്ചായത്ത് നൽകിയ സ്ഥലത്ത് കെട്ടിയതാണ്. ഇതിനും കടമുണ്ട്. ഭർത്താവിനു ബധിരതയും മൂകതയുമുണ്ട്. കൂലിപ്പണിയാണ് ജോലി. പ്രശ്‌നങ്ങളാണ്. ഞങ്ങൾക്ക് നിലവിൽ സഹായം അവശ്യമുണ്ട്-ചന്ദ്രൻ പറയുന്നു.

ഇന്ദിരയുടെ കുഞ്ഞിന്റെ ജനന സമയത്തെ ശരീരഭാരം ഒന്നര കിലോഗ്രാം മാത്രമായിരുന്നു. ഇതിനെ തുടർന്നുള്ള പ്രശ്‌നങ്ങൾ കുട്ടി നേരിടുന്നുണ്ട്. കുട്ടിക്ക് പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വൈകുന്നത്. കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ വേട്ടയാടുന്നതിനാൽ യുവതിക്ക് തുടർ ചികിത്സയും പരിചരണവും ആവശ്യമാണ്. ഇന്ദിര സുമനസുകളുടെ കാരുണ്യം തേടുകയാണ്.

ഇന്ദിരയുടെ അക്കൗണ്ട് വിശദാംശങ്ങൾ:

ഇന്ദിര.എൽ. ആദർശ് ഭവൻ, കല്ലുമലകുന്ന്, വെന്നിക്കോട് (പിഒ), ചെറുന്നിയൂർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ട് നമ്പർ: 67339097830, IFSC CODE:SBIN0070347

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP