Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോക് ഡൗണോടെ ഇഷ്ടിക കളത്തിലെ പണി പോയി; വീട്ടിലേക്ക് വിളിച്ച് മടങ്ങി വരണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അമ്മ ഉപദേശിച്ചത് ദാരിദ്രവും തൊഴിലില്ലായ്മയും മനസ്സിലാക്കി കോടനാട്ട് തുടരാൻ; തിരിച്ചു പോകാനുള്ള ആദ്യ വണ്ടിയിൽ ടിക്കറ്റും കിട്ടാതെ വന്നതോടെ നിരാശ കൂടി; താമസിക്കുന്നിടത്തെ ജാതി മരത്തിൽ തൂങ്ങി മരിച്ചത് ബംഗാളുകാരൻ; ആസിഫ് ഇക്‌ബാലിന്റെ ആത്മഹത്യയിൽ ദുരൂഹതയില്ലെന്ന് പൊലീസും; അതിഥി തൊഴിലാളിയുടെ മരണം കുറിച്ചലക്കോട് നൊമ്പരമാകുമ്പോൾ

ലോക് ഡൗണോടെ ഇഷ്ടിക കളത്തിലെ പണി പോയി; വീട്ടിലേക്ക് വിളിച്ച് മടങ്ങി വരണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അമ്മ ഉപദേശിച്ചത് ദാരിദ്രവും തൊഴിലില്ലായ്മയും മനസ്സിലാക്കി കോടനാട്ട് തുടരാൻ; തിരിച്ചു പോകാനുള്ള ആദ്യ വണ്ടിയിൽ ടിക്കറ്റും കിട്ടാതെ വന്നതോടെ നിരാശ കൂടി; താമസിക്കുന്നിടത്തെ ജാതി മരത്തിൽ തൂങ്ങി മരിച്ചത് ബംഗാളുകാരൻ; ആസിഫ് ഇക്‌ബാലിന്റെ ആത്മഹത്യയിൽ ദുരൂഹതയില്ലെന്ന് പൊലീസും; അതിഥി തൊഴിലാളിയുടെ മരണം കുറിച്ചലക്കോട് നൊമ്പരമാകുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: വീട്ടിലേയ്ക്ക് മടങ്ങാൻ താൽപര്യമറിയിച്ച് പലതവണ മാതാവിനെ വിളിച്ചിട്ടും അനുകൂല സമീപനമുണ്ടാവാതിരുന്നതിനെ തുടർന്നുള്ള മനോവിഷമമായിരിക്കാം അതിഥിതൊഴിലാളി ആസിഫ് ഇക്‌ബാൽ(24) ആത്മഹത്യചെയ്യാൻ കാരണമെന്ന് പൊലീസ്.

5 മാസത്തോളമായി എണാകുളം കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറിച്ചലക്കോട് ഇഷ്ടിക കളത്തിലെ ജോലിക്കാരനായിരുന്നു ഇയാൾ. താമസസ്ഥലത്തിനടുത്തെ പുരയിടത്തിലെ ജാതിയിൽ തുങ്ങിമരിച്ച നിലിയിലാണ് രണ്ട് ദിവസം മുമ്പ് ഇയാളുടെ ജഡം കാണപ്പെട്ടത്. ആസിഫ് ഉൾപ്പെടെ 32 പേർ ഇഷ്ടികകളത്തിൽ ജോലി ചെയ്തിരുന്നു. എല്ലാവരും മൂർഷിദാബാദ് സ്വദേശികൾ. ഇവരിൽ ആസിഫിന്റെ ബന്ധുക്കളായ രണ്ടുപേരുമുണ്ട്. ലോക് ഡൗൺ തുടങ്ങിയതുമുതൽ ഇഷ്ടികകളത്തിൽ കട്ടകളുടെ നിർമ്മാണം നിർത്തിവച്ചിരുന്നു.

തുടർന്ന് തൊഴിലാകൾക്ക് കളം നടത്തിപ്പുകാരൻ ആവശ്യമായ എല്ലാ സൗകര്യങ്ങളുമേർപ്പെടുത്തി താമസിപ്പിച്ചുവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പണിയില്ലാതായതുമുതൽ ആസിഫ് വല്ലാതെ അസ്വസ്ഥനായിരുന്നെന്നും അടിക്കടി വീട്ടിലേയ്ക്ക് വിളിച്ച് താൻ മടങ്ങുകയാണെന്ന് മാതാവിനെ അറിയിക്കുമായിരുന്നെന്നും ഇയാളുടെ ബന്ധുക്കൾ അറിയിച്ചതായി പൊലീസ് വെളിപ്പെടുത്തി. ഈയവസരത്തിൽ വീട്ടിലെ ദുരവസ്ഥയും നാട്ടിലെ തൊഴിലില്ലായമയും മറ്റും ചൂണ്ടിക്കാട്ടി ആസിഫിനോട് ജോലി സ്ഥത്തുതന്നെ തുടരാൻ മാതാവ് ആവശ്യപ്പെടാറുണ്ടെന്നും ഇത് ഇയാളുടെ മനോവിഷമം വർദ്ധിക്കാൻ കാരണമായിരിക്കാമെന്നുമാണ് പൊലീസ് നിഗമനം.

ആസിഫിന്റെ വിഷമം തിരിച്ചറിഞ്ഞറിഞ്ഞ ബന്ധുക്കളിലാരെങ്കിലും ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ നാട്ടിലെത്തിക്കാമെന്ന് ഇയാൾക്ക് ഉറപ്പുനൽകിയിരിക്കാമെന്നും ഇത് നടക്കാതെ വന്നപ്പോൾ മാനസിക സമ്മർദ്ദം താങ്ങാനാവാതെ ഇയാൾ ആത്മഹത്യയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലന്നും പൊലീസ് വിലയിരുത്തുന്നു. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പൊലീസ് നിഗമനം.

എറണാകുളത്ത് കോടനാടാണ് സംഭവം. കുറിച്ചിലക്കോട് ഇഷ്ടിക കളത്തിലാണ് ആസിഫ് ജോലി ചെയ്തിരുന്നത്. നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിനാൽ ആസിഫിന് അസ്വസ്ഥതയുണ്ടായിരുന്നുവെന്ന് ആസിഫിന്റെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും പറഞ്ഞു. ആസിഫ് വിഷാദ രോഗിയാണെന്ന് കേരളത്തിലെ പൊലീസും പറയുന്നു. മുർഷിദാബാദ് ജില്ലയിലെ സിറോപ്പാറ ഗ്രാമവാസിയാണ് ആസിഫ് ഇക്‌ബാൽ. നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിനെക്കുറിച്ച് ആശങ്കാകുലനായിരുന്നു. കുറച്ചുദിവസമായി അദ്ദേഹം അസ്വസ്ഥനായിരുന്നു. പക്ഷേ, ജീവനെടുക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല, ''സരിഫുൾ ഇസ്ലാം പറഞ്ഞു, അതേ ചൂളയിൽ ജോലിചെയ്യുകയും മുർഷിദാബാദിലെ അതേ ഗ്രാമത്തിൽ നിന്നുള്ളയാളാണ് സരിഫുൾ ഇസ്ലാം.

അടച്ചിടലിന് ശേഷം ആസിഫിന് ജോലിയുണ്ടായിരുന്നില്ലെന്ന് കോടനാട് പൊലീസൂം പറയുന്നു. മെയ് ആറിന് ട്രെയിനിൽ പശ്ചിമ ബംഗാളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പട്ടികയിൽ പേരുകൾ ഇല്ലായിരുന്നു. ''ഞങ്ങളുടെ എല്ലാ വിശദാംശങ്ങളും ഡിഎം ഓഫീസിലുണ്ട്. എന്നിരുന്നാലും വീട്ടിലേക്ക് ട്രെയിൻ ഓടിക്കാൻ ടിക്കറ്റ് നൽകിയ യാത്രക്കാരുടെ പട്ടികയിൽ ഞങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല. പശ്ചിമ ബംഗാളിലേക്ക് മറ്റൊരു ട്രെയിൻ ഒരുക്കിയാൽ ഞങ്ങൾ വീണ്ടും ഭാഗ്യം പരീക്ഷിക്കും,''-ആസിഫിന്റെ സുഹൃത്തുക്കൾ പറയുന്നത് ഇങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP