Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വവ്വാലുകളെ വിൽക്കാത്ത വുഹാൻ മാർക്കറ്റിൽ നിന്ന് എങ്ങനെ കൊറോണ ജനിക്കും ? ഒക്ടോബറിൽ ഞൊടിയിടയിൽ വുഹാൻ വൈറോളജി ലാബ് അടച്ചത് എന്തിന് ? പ്രതികരിച്ച ഡോക്ടർമാരെ നിശബ്ദരാക്കിയത് എന്തിന് ? വുഹാൻ ലാബിൽ നിന്നും രക്ഷപ്പെട്ട വൈറസ് എന്ന നിഗമനത്തിൽ ഉറച്ച് ശാസ്ത്ര ലോകം; ചൈന വമ്പൻ പ്രതിരോധത്തിൽ

വവ്വാലുകളെ വിൽക്കാത്ത വുഹാൻ മാർക്കറ്റിൽ നിന്ന് എങ്ങനെ കൊറോണ ജനിക്കും ? ഒക്ടോബറിൽ ഞൊടിയിടയിൽ വുഹാൻ വൈറോളജി ലാബ് അടച്ചത് എന്തിന് ? പ്രതികരിച്ച ഡോക്ടർമാരെ നിശബ്ദരാക്കിയത് എന്തിന് ? വുഹാൻ ലാബിൽ നിന്നും രക്ഷപ്പെട്ട വൈറസ് എന്ന നിഗമനത്തിൽ ഉറച്ച് ശാസ്ത്ര ലോകം; ചൈന വമ്പൻ പ്രതിരോധത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയുടെ പ്രഭവകേന്ദ്രത്തെ കുറിച്ചുള്ള വിവാദങ്ങൾക്ക് ഇനിയും വിരാമമായിട്ടില്ല. രോഗവ്യാപനത്തിന്റെ ആദ്യനാളുകൾ മുതൽ ലോകം വിരൽചൂണ്ടുന്നത് ചൈനയുടെ നേർക്കാണ്. ആരോപണങ്ങളെല്ലാം നിഷേധിച്ച ചൈന പക്ഷെ ഈ വൈറസിന്റെ ഉത്തരവാദിത്തം അമേരിക്കയുടെ മേൽ ചാരാൻ ശ്രമിച്ചു എങ്കിലും അത് വിജയിച്ചില്ല. ഇപ്പോൾ, ചൈനാക്കര്യങ്ങളിൽ വിദഗ്ദൻ കൂടിയായ ഒരു ആസ്ട്രേലിയൻ എഴുത്തുകാരൻ കൂടുതൽ തെളിവുകൾ നിരത്തി പറയുന്നു, കൊറോണ രക്ഷപ്പെട്ടത് വുഹാനിലെ വൈറോളജി ലാബിൽ നിന്നു തന്നെയാണെന്ന്.

തെക്കൻ ചൈനയിലെ സമുദ്രോല്പന്ന വിപണിയിൽ നിന്നുമാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്ന വാദത്തിൽ കഴമ്പില്ലെന്നാണ് പ്രൊഫസർ ക്ലൈവ് ഹാമിൽട്ടൺ പറയുന്നത്. കോവിഡ് 19 രോഗബാധ ആദ്യമായി സ്ഥിരീകരിച്ചവർക്ക് വുഹാനിലെ ഈ വിപണിയുമായി യാതോരു ബന്ധവുമില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ഡിസംബർ അവസാനത്തോടെ ഇത് വുഹാൻ മാർക്കറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ടു എന്നത് തികച്ചും അസംബന്ധമാണ്. ഈ വൈറസ് ചോർന്നത് വുഹാൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിൽ നിന്നു തന്നെയാണ്. ഈ നിഗമനം ആദ്യം വന്നത് ചൈനീസ് ശാസ്ത്ര്ജ്ഞന്മാരിൽ നിന്നു തന്നെയായിരുന്നു. ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട ഈ വിവരം ഏറെ താമസിയാതെ അപ്രത്യക്ഷമാവുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ആദ്യത്തെ കോവിഡ് രോഗി എന്ന് സംശയിക്കുന്ന, വൈറോളനി ഇൻസ്റ്റിറ്റിയുട്ടിലെ വനിതാ ജീവനക്കാരിയെ എല്ലാവരും തിരഞ്ഞെങ്കിലും അവരെ കണ്ടുപിടിക്കാനായിട്ടില്ല എന്നത് സംശയമുണർത്തുന്നു. വവ്വാലിൽനിന്നും ഈ വൈറസ്, മനുഷ്യർ ഭക്ഷണമായി ഉപയോഗിക്കുന്ന ഏതെങ്കിലും വന്യജീവിയിലേക്ക് കടന്നിരിക്കാമെന്നും, അങ്ങിനെയുള്ള വന്യജീവിയിലൂടെ ഇത് മനുഷ്യരിലേക്ക് പകർന്നിരിക്കാം എന്നുമായിരുന്നു ശാസ്ത്രജ്ഞർ ആദ്യം വിചാരിച്ചത്. അതുകൊണ്ട് തന്നെയായിരുന്നു രോഗത്തിന്റെ പ്രഭവസ്ഥാനമായി വുഹാൻ മാർക്കറ്റ് കരുതപ്പെട്ടത്.

വവ്വാലുകളിലെ കൊറോണ വൈറസുകളെ കുറിച്ച പഠനം നടത്തുന്ന ലാബിൽ നിന്നും അധികം ദൂരെയല്ല വുഹാനിലെ വന്യജീവി മാർക്കറ്റ്. കൊറോണയുടെ ഉദ്ഭവത്തിന്റെ കാരണങ്ങൾ എന്നപേരിൽ വുഹാൻ യൂണീവേഴ്സിറ്റിയിലെ ബൊട്ടാവോ സിയാവോ, ലീ സിയാവോ എന്നീ രണ്ട് ശാസ്ത്രകാരന്മാർ എഴുതിയ കുറിപ്പിൽ പറയുന്നത്, ഈ ലാബിലെ ഏതെങ്കിലും ജീവനക്കാരനിലേക്ക് ഈ വൈറസ് പടർന്നിരിക്കാമെന്നും അവിടെനിന്ന് ഇത് പുറംലോകത്ത് എത്തിച്ചേർന്നിരിക്കാം എന്നുമാണ്.

വൈറസുകൾ വഹിക്കുന്നു എന്ന് കരുതപ്പെടുന്ന വവ്വാലുകളുടെ ആവാസകേന്ദ്രം വുഹാനിൽ നിന്നും 900 കി. മീ അകലെയാണ്. മാത്രമല്ല, വവ്വാലുകൾ വുഹാനിലെ ഒരു ഭക്ഷ്യവസ്തുവല്ല അതിനാൽ തന്നെ വുഹാൻ ചന്തയിൽ വവ്വാലുകൾ വിൽക്കപ്പെടുന്നുമില്ല. ഈ കുറിപ്പിൽ ശാസ്ത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടയിൽ, സാർസ്-കോവ് 2 വൈറസ് സ്വയമേവ പ്രകീർണ്ണനം സംഭവിച്ച് ഉണ്ടായതല്ലെന്നും, കൃത്രിമമായി നിർമ്മിക്കപ്പെട്ടതാണെന്നും കൂടുതുല തെളിവുകൾ ഉദ്ദരിച്ച് ചൂണ്ടിക്കാണിക്കുകയാണ് അമേരിക്കൻ പാത്തോളജിസ്റ്റ് ക്രിസ് മാർട്ടെൻസൺ. ഈ വൈറസിന്റെ ആർ എൻ എ കോഡിംഗിൽ ഉള്ള ന്യുക്ലിയോടൈഡുകളുടെ ക്രമീകരണം സംശയമുളവാക്കുന്നതാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഈ വൈറസുമായി അടുത്തോ അകന്നോ ബന്ധം പുലർത്തുന്ന മറ്റൊരിനം വൈറസിലും ഇത്തരത്തിലുള്ള ക്രമീകരണം കാണപ്പെടുന്നില്ല.തന്നെയുമല്ല, ഈ ന്യുക്ലിയോടൈഡ് കാണപ്പെടുന്നത് ആർ എൻ എ യിലെ ഫ്യുറിൻ ക്ലീവേജ് സൈറ്റ് എന്ന് വിളിക്കുന്ന പ്രദേശത്താണ്. മറ്റൊരു വൈറസിനും ഇത്തരത്തിൽ ഒരു സൈറ്റ് ഇല്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇതിനിടയിൽ, സെൽഫോൺ ഡാറ്റ കേന്ദ്രീകരിച്ചിട്ടുള്ള അന്വേഷണത്തിൽ തെളീഞ്ഞതെ ഇക്കഴിഞ്ഞ ഒക്ടോനർ 7 മുതൽ ഒക്ടോബർ 24 വരെ വുഹാനിലെ ലാബ് അടഞ്ഞുകിടക്കുകയായിരുന്നു എന്നാണ്. ഈ സമയത്തായിരിക്കാംഇത് സംഭവിച്ചിട്ടുണ്ടാവുക എന്നാണ് കരുതപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP