Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാത്രക്കാരെ സൗജന്യമായി എത്തിച്ചാൽ മാത്രമേ വന്ദേ ഭാരത് ദൗത്യത്തിന് ഖത്തർ അനുമതി നൽകൂ; യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയുള്ള വിമാന യാത്രയ്ക്ക് ദോഹയിൽ നിന്ന് അനുമതിയുണ്ടാകില്ല; യാത്ര സൗജന്യമല്ലെങ്കിൽ ഇന്ത്യാക്കാരെ ഖത്തർ എയർവേയ്‌സിൽ നാട്ടിലെത്തിക്കാമെന്ന അതിശക്തമായ നിലപാട്; ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ളത് സൗജന്യാ യാത്രാ വിമാനമെന്ന് ഖത്തറിനെ എയർ ഇന്ത്യ തെറ്റിധരിപ്പിച്ചെന്നും റിപ്പോർട്ട്; കേന്ദ്ര സർക്കാർ ഒഴിപ്പിക്കൽ ദൗത്യം ഗൾഫിൽ പ്രതിസന്ധിയാകും

യാത്രക്കാരെ സൗജന്യമായി എത്തിച്ചാൽ മാത്രമേ വന്ദേ ഭാരത് ദൗത്യത്തിന് ഖത്തർ അനുമതി നൽകൂ; യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയുള്ള വിമാന യാത്രയ്ക്ക് ദോഹയിൽ നിന്ന് അനുമതിയുണ്ടാകില്ല; യാത്ര സൗജന്യമല്ലെങ്കിൽ ഇന്ത്യാക്കാരെ ഖത്തർ എയർവേയ്‌സിൽ നാട്ടിലെത്തിക്കാമെന്ന അതിശക്തമായ നിലപാട്; ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ളത് സൗജന്യാ യാത്രാ വിമാനമെന്ന് ഖത്തറിനെ എയർ ഇന്ത്യ തെറ്റിധരിപ്പിച്ചെന്നും റിപ്പോർട്ട്; കേന്ദ്ര സർക്കാർ ഒഴിപ്പിക്കൽ ദൗത്യം ഗൾഫിൽ പ്രതിസന്ധിയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഖത്തറിനെ കേന്ദ്ര സർക്കാർ പറ്റിക്കാൻ ശ്രമിച്ചതാണ് വന്ദേഭാരത ദൗത്യത്തിലെ ദോഹ - തിരുവനന്തപുരം വിമാനം റദ്ദാക്കിയതിന് കാരണമെന്ന് റിപ്പോർട്ട്. യാത്രക്കാരിൽ നിന്ന് പണം വാങ്ങി സർവീസ് നടത്തുന്നതാണ്, ദോഹ , തിരുവനന്തപുരം വിമാനത്തിന് ഖത്തർ അനുമതി നിഷേധിക്കാൻ കാരണമെന്ന് വ്യക്തമാകുന്നതാണ് പുതിയ വിശദീകരണം. എയർ ഇന്ത്യ സാധാരണ സർവീസാണ് നടത്തുന്നത് എങ്കിൽ, യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഖത്തർ എയർവേയ്‌സ് തയ്യാറാണെന്ന് വ്യോമയാന മന്ത്രാലയത്തെ ഖത്തർ അറിയിച്ചതായാണ് സൂചന.

യാത്രക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുന്നതാണ് വന്ദേ ഭാരത് മിഷനെന്നാണ് ഖത്തർ കരുതിയിരുന്നത്. ഈ സാഹചര്യത്തിലാണ് ആദ്യം ഇന്ത്യൻ വിമാനത്തിന് അനുമതി നൽകിയത്. എന്നാൽ സൗജന്യ യാത്രയല്ലെന്ന് മനസ്സിലായതോടെ ഖത്തർ നിലപാട് കടുപ്പിച്ചു. എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് തെറ്റിധാരണയുണ്ടായി എന്നാണ് ഖത്തറിന്റെ വിലയിരുത്തൽ. സൗജന്യ വിമാനമെന്ന രീതിയിൽ എയർപോർട്ടിൽ വിവിധ ഇളവുകളും എയർ ഇന്ത്യയ്ക്ക് നൽകാൻ ഖത്തർ തീരുമാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ചൊവ്വാഴ്ചത്തെ വിമാന സർവീസും മാറ്റി.

തങ്ങളുടെ പൗരന്മാരുടെ കൊണ്ടുപോകാൻ എല്ലാ രാജ്യങ്ങൾക്കും അനുമതിയുണ്ട്. സാധാരണ ഇത്തരം വിമാന സർവീസുകളുടെ കൂലി അതത് രാജ്യമാണ് ഏറ്റെടുക്കാറ്. എന്നാൽ എയർ ഇന്ത്യ സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ഈടാക്കിയത് ഖത്തറിനെ ചൊടിപ്പിച്ചു. അത്തരത്തിൽ സർവീസ് നടത്താൻ ഖക്തർ എയർവേസും തയ്യാറെമെന്ന് നിലപാടറിയിച്ചു. ഇതോടെയാണ് പ്രശ്‌നം സങ്കീർണ്ണമായത്. എന്നാൽ ഖത്തറിന്റെ നിലപാടിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

ഖത്തറിൽ നിന്ന് എയർ ഇന്ത്യ 750 ദിർഹമാണ് ഈടാക്കുന്നത്. 15000 രൂപയോളം വരുമിത്. ഖത്തറിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് സമാന നീക്കം ഉണ്ടാകുന്നുണ്ട്. കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് ദോഹയിലെത്തി തിരികെ യാത്രക്കാരെ തിരുവനന്തപുരത്തേക്ക് എത്തിക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് കത 373 ആണ് റദ്ദാക്കിയത്. ഉച്ചയ്ക്ക് 1 മണിക്ക് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. ദോഹയിൽ നിന്ന് വരേണ്ടിയിരുന്ന രണ്ടാം വിമാനമാണ്. ഇന്ത്യൻ സമയം വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്നതായിരുന്നു.

96 സ്ത്രീകളും 20 കുട്ടികളും 85 പുരുഷന്മാരുമാണ് വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നത്. തിരുവനന്തപുരത്തേക്ക് 48 പേർ, കൊല്ലത്ത് നിന്ന് 46 പേർ, പത്തനംതിട്ടയിൽ നിന്ന് 24 പേർ അങ്ങനെ ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, വയനാട്, കാസർകോട് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവരുണ്ടായിരുന്നു. ഇതിൽ 15 പേർ ഗർഭിണികളായിരുന്നു. അറുപത് വയസ്സിന് മുകളിലുള്ള 25 പേരും ഉണ്ടായിരുന്നു. ഒപ്പം തമിഴ്‌നാട്ടിൽ നിന്ന് 19 പേരും, മെഡിക്കൽ ആവശ്യങ്ങൾക്കായി എത്തേണ്ടിയിരുന്ന കർണാടകത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഓരോരുത്തരും ഉണ്ടായിരുന്നു.

അടിയന്തരമായി എത്തിക്കേണ്ടിയിരുന്നവരുടെ പട്ടികയിൽ നിന്ന് തന്നെയാണ് ഇവരെയെല്ലാവരെയും തെരഞ്ഞെടുത്തത്. ഇവരെല്ലാവരും യാത്രയ്ക്ക് തയ്യാറായി നാല് മണിക്കൂർ മുന്നേ തന്നെ വിമാനത്താവളത്തിൽ എത്തുകയും ചെയ്തിരുന്നതാണ്. പെട്ടെന്നാണ് ഖത്തർ നിലപാട് മാറ്റിയത്. ഇതോടെ ദോഹയിൽ നിന്നുള്ള വന്ദേ ഭാരത് ദൗത്യം പ്രതിസന്ധിയിലാവുകയാണ്.

തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിനായി 181 യാത്രക്കാർ ദോഹ വിമാനത്താവളത്തിൽ കാത്തുനിന്നത് മൂന്നര മണിക്കൂറോളം ആണ്. പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് വിമാനം റദ്ദാക്കൽ വാർത്ത എത്തിയത്. ദോഹയിൽനിന്നു പ്രാദേശിക സമയം 3.30നാണു പുറപ്പെടേണ്ടിയിരുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ 11.30 മുതൽ തന്നെ യാത്രക്കാർ എത്തിത്തുടങ്ങി. നാട്ടിൽനിന്നു വിമാനത്തിന് പുറപ്പെടാൻ കഴിയാത്തതിനാൽ ഇവരെ ചെക്ക് ഇൻ ചെയ്യാൻ അനുവദിച്ചില്ല. മൂന്നു മണിയോടെയാണ് സർവീസ് റദ്ദാക്കിയതായി എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചത്. അതേസമയം, സാങ്കേതിക പ്രശ്നം എന്നല്ലാതെ ഇന്ത്യൻ എംബസി വൈകിട്ടു വരെ കൂടുതൽ പ്രതികരിച്ചിട്ടില്ല.

ഗർഭിണികൾ, കൈക്കുഞ്ഞുങ്ങൾ, അടിയന്തര ചികിത്സ വേണ്ടവർ, മുതിർന്ന പൗരന്മാർ, ജോലി നഷ്ടപ്പെട്ടവർ എന്നിവരുൾപ്പെടെയുള്ള യാത്രക്കാർ മണിക്കൂറുകൾ വിമാനത്താവളത്തിൽ കാത്തിരുന്നിട്ടും ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഇന്ത്യൻ എംബസിയോ എപ്പെക്‌സ് സംഘടനകളോ ഏർപ്പെടുത്തിയില്ല. ഉദ്യോഗസ്ഥരോ സംഘടനാ ഭാരവാഹികളോ വിമാനത്താവളത്തിൽ എത്താത്തതും പ്രതിഷേധമുണ്ടാക്കി. ഗർഭിണികൾക്കു യാത്ര ചെയ്യാനുള്ള ആരോഗ്യമുണ്ടെന്നു ഗൈനക്കോളജിസ്റ്റിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇതിന്റെ കാലാവധി 3 ദിവസമാണ്. വിമാനം റദ്ദാക്കിയ സാഹചര്യത്തിൽ വീണ്ടും സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരും. ഒരാഴ്ച കൂടി മാത്രം വിമാന യാത്രയ്ക്ക് അനുമതിയുള്ള ഗർഭിണികൾ ഓരോ ദിവസം കഴിയുമ്പോഴും ആശങ്കയിലാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP