Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും തൃശൂരിലും ഷൊർണ്ണൂരും കോഴിക്കോടും കണ്ണൂരും കാസർഗോഡും കേരളത്തിൽ സ്റ്റോപ്പുകൾ; മംഗളൂരുവും ഉടുപ്പിയും വഡോദ്രയും അടക്കം 18 സ്‌റ്റോപ്പുകൾ; ആദ്യ സർവ്വീസ് ബുധാനാഴ്ച; ചൊവ്വാഴ്ചയും ബുധനാഴ്ചയും ഞായറാഴ്ചയും തിരുവനന്തപുരത്തേക്ക് സർവ്വീസുകൾ; കോവിഡ് കാലത്തെ പ്രത്യേക തീവണ്ടികളുടെ സമയക്രമം പ്രഖ്യാപിച്ച് റെയിൽവേ; തിരുവനന്തപുരത്ത് നിന്ന് ആദ്യ ഡൽഹി യാത്ര വെള്ളിയാഴ്ച; റെയിൽവേ പ്രഖ്യാപിച്ച സമയക്രമം അറിയാം

കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും തൃശൂരിലും ഷൊർണ്ണൂരും കോഴിക്കോടും കണ്ണൂരും കാസർഗോഡും കേരളത്തിൽ സ്റ്റോപ്പുകൾ; മംഗളൂരുവും ഉടുപ്പിയും വഡോദ്രയും അടക്കം 18 സ്‌റ്റോപ്പുകൾ; ആദ്യ സർവ്വീസ് ബുധാനാഴ്ച; ചൊവ്വാഴ്ചയും ബുധനാഴ്ചയും ഞായറാഴ്ചയും തിരുവനന്തപുരത്തേക്ക് സർവ്വീസുകൾ; കോവിഡ് കാലത്തെ പ്രത്യേക തീവണ്ടികളുടെ സമയക്രമം പ്രഖ്യാപിച്ച് റെയിൽവേ; തിരുവനന്തപുരത്ത് നിന്ന് ആദ്യ ഡൽഹി യാത്ര വെള്ളിയാഴ്ച; റെയിൽവേ പ്രഖ്യാപിച്ച സമയക്രമം അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് പ്രത്യേക തീവണ്ടിയുടെ സമയക്രമം റയിൽവേ പ്രഖ്യാപിച്ചു. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ തീവണ്ടി ബുധനാഴ്ചയാണ്. പിന്നീട് എല്ലാ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഞായറാഴ്ചയും സർവ്വീസുകൾ ഉണ്ടാകുമെന്നാണ് റെയിൽവേയുടെ അറിയിപ്പിലുള്ളത്. ഈ തീവണ്ടികൾ തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് മടക്ക സർവ്വീസും നടത്തും. വെള്ളിയാഴ്ചയാകും ആദ്യ സർവ്വീസ്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സർവ്വീസുണ്ടാകുമെന്നാണ് റെയിൽവേയുടെ ചാർട്ട് പറയുന്നത്.

33 സർവ്വീസുകളാണ് റെയിൽവേ പ്രഖ്യാപിക്കുന്നത്. എല്ലാം പ്രത്യേക തീവണ്ടികൾ. എല്ലാം ഡൽഹിയിൽ നിന്നാണ് യാത്ര തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നത്. കുറച്ച് സ്റ്റോപ്പുകൾ മാത്രമേ തീവണ്ടികൾക്ക് അനുവദിച്ചിട്ടുള്ളൂ. കൊല്ലത്തും ആലപ്പുഴയും എറണാകുളത്തും തൃശൂരിലും ഷൊർണ്ണൂരും കോഴിക്കോടും കണ്ണൂരും കാസർഗോഡും തിരുവനന്തപുരത്തേക്ക് വരുന്ന ഡൽഹിയിൽ നിന്നുള്ള തീവണ്ടിയിൽ കേരളത്തിൽ സ്റ്റോപ്പുകൾ ഉണ്ടാകും. മംഗളൂരുവും ഉടുപ്പിയും വഡോദ്രയും അടക്കം 18 സ്‌റ്റോപ്പുകളാണ് തീവണ്ടിക്കുള്ളത്. മടക്കയാത്രയിലും ഇത്രയും സ്റ്റേഷനുകൾ ഉണ്ടാകും. സ്റ്റോപ്പ് കുറവായതിനാൽ അതിവേഗം തീവണ്ടികൾ ലക്ഷ്യസ്ഥാനത്ത് എത്തും. സാമൂഹിക അകലം പാലിച്ചാകും തീവണ്ടിയുടെ ഓട്ടം.

കൊറോണാനന്തര ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ നടപടികൾ ആരംഭിച്ചത്. നിയന്ത്രണങ്ങളിലൂടെ വൈറസിനൊപ്പം ജീവിക്കാൻ രാജ്യവും തയ്യാറെടുക്കുകയാണ്. പരമാവധി വൈറസ് വ്യാപനം തടഞ്ഞ് സുരക്ഷി അകലത്തിലെ ജീവിതമാണ് ഇനി മുമ്പിലുള്ളത്. ഇതിന്റെ ഭാഗമാണ് തീവണ്ടി ഗതാഗതത്തിന്റെ തിരിച്ചു വരവും. കൊറോണാനന്തര കാലത്ത് യാത്രകൾക്ക് ചെലവ് കൂടുമെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ തീവണ്ടി സർവ്വീസുകളും.. ചൊവ്വാഴ്ച മുതൽ 15 സ്പെഷൻ ട്രെയിനുകൾ ഓടിക്കുമെന്നു റെയിൽവേ അറിയിച്ചു. ഈ സർവീസുകൾക്കുള്ള ബുക്കിങ് തിങ്കളാഴ്ച വൈകിട്ട് 4 മുതൽ ആരംഭിക്കുമെന്ന് ഐആർടിസി വ്യക്തമാക്കി. ഓൺലൈൻ വഴി മാത്രമാകും ബുക്കിങ്.

ലോക്ഡൗണിനെ തുടർന്നു മാർച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. 15 ട്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ ഓടിക്കുന്നത് (ആകെ 30 സർവീസുകൾ). ന്യൂഡൽഹിയിൽ നിന്നു അസം, ബംഗാൾ, ബിഹാർ, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, ജമ്മു, ജാർഖണ്ഡ്, കർണാടക, കേരളം(തിരുവനന്തപുരം), മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലേക്കായിരിക്കും ട്രെയിൻ.
മെയ് 12 മുതൽ രാജ്യത്ത് തീവണ്ടി സർവീസുകൾ പുനരാരംഭിക്കാനാണ് ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 15 പ്രത്യേക സർവീസുകളാണ് ഉണ്ടാവുകയെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് നാല് മണിമുതൽ ബുക്കിങ് ആരംഭിക്കും.

പ്രത്യേക തീവണ്ടികൾ എന്ന നിലയിലായിരിക്കും തീവണ്ടികൾ സർവീസ് നടത്തുക. രാജധാനിയുടെ നിരക്കായിരിക്കും ഈടാക്കുക. അതായത് വലിയ നിരക്ക് തന്നെ കൊടുക്കേണ്ടി വരും. തേഡ് എസി നിരക്ക് നൽകി യാത്ര ചെയ്യുന്ന ട്രെയിനുകൾ രാജധാനി എക്സ്‌പ്രസ് ആയിരിക്കുമോ എന്നും വ്യക്തമല്ല. ഏതായാലും കോവിഡിൽ കുടുങ്ങിയവരെ കൂടുതൽ നിരക്ക് ഈടാക്കിയാണ് റെയിൽ ഇഷ്ട സ്ഥലങ്ങളിലേക്ക് മടക്കിയെത്തിക്കുക. ബുക്കിംഗിൽ വിലയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.

ട്രെയിനുകളുടെ സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും. ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ ഡൽഹിയിലെ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളുവെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർ എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ട്രെയിൻ പുറപ്പെടുന്നതിനു മുൻപു പരിശോധന നടത്തും. കോവിഡ് രോഗലക്ഷണമുള്ളവരെ യാത്രയ്ക്ക് അനുവദിക്കില്ല. അങ്ങനെ പുതിയ കാലത്തിന് വേണ്ട എല്ലാ മുൻ കരുതലുകളും റെയിൽവേ ഇറക്കും. തീവണ്ടി പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുമ്പ് യാത്രക്കാർ സ്റ്റേഷനിൽ എത്തേണ്ടിയും വരും. സാമൂഹിക അകലത്തിന്റെ പ്രശ്നങ്ങളുള്ളതു കൊണ്ടാണ് ഓൺലൈനിലേക്ക് കാര്യങ്ങൾ മാറുന്നത്. ടിക്കറ്റും എല്ലാം ഭാവിയിൽ പൂർണ്ണമായും ഓൺലൈനിലാക്കുന്നതും റെയിൽവേയുടെ പരിഗണനയിലുണ്ട്.

കർശനമായ ആരോഗ്യപരിശോധന നടത്തിയ ശേഷമായിരിക്കും തീവണ്ടിയിൽ യാത്രക്കാരെ പ്രവേശിപ്പിക്കുക. യാത്രക്കാർ മാസ്‌ക് ധരിച്ചിരിക്കണം. കൈയിലുള്ള ബാഗുകൾ ഉൾപ്പെടെ പരിശോധിക്കും. കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക. ഈ പരീക്ഷണം വിജയിച്ചാൽ കൂടുതൽ തീവണ്ടികൾ ദിവസവും റെയിൽവേ ഓടിച്ചു തുടങ്ങും. കുറേ കാലത്തേക്ക് ഈ മാതൃക പിന്തുടരേണ്ടി വരുമെന്ന് റെയിൽവേയ്ക്ക് അറിയാം. ജനറൽ കോച്ചുകൾ പൂർണ്ണമായും ഒഴിവാക്കിയാകും സാമൂഹിക അകലത്തിന്റെ ചട്ടക്കൂടുകൾ റെയിൽവേ ഇനി പിന്തുടരുക.

കോച്ചുകളുടെ ലഭ്യത അനുസരിച്ച് കൂടുതൽ സ്പെഷൻ ട്രെയിനുകൾ സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു. മാർച്ചിൽ 20,000ത്തിലധികം കോച്ചുകൾ കോവിഡ് ഐസലേഷൻ വാർഡുകളാക്കി മാറ്റിയിരുന്നു. ആയിരക്കണക്കിന് കോച്ചുകൾ അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്നതിനുള്ള ശ്രമിക് ട്രെയിനുകളിലും ഉപയോഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP