Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണയെ തളച്ചില്ലെങ്കിൽ അഞ്ചു കൊല്ലം കൊണ്ട് പട്ടിണി കിടന്നും മറ്റ് രോഗങ്ങൾ വന്നും ബ്രിട്ടനിൽ മാത്രം ഏഴ് ലക്ഷം പേർ മരിക്കും; രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ചവരേക്കാൾ ഏറെ പേർ മരിക്കാൻ തയ്യാറാകേണ്ടി വരുന്ന കൊറോണാന്തര കാലത്തെ കുറിച്ച് ഒരു പഠനറിപ്പോർട്ട്

കൊറോണയെ തളച്ചില്ലെങ്കിൽ അഞ്ചു കൊല്ലം കൊണ്ട് പട്ടിണി കിടന്നും മറ്റ് രോഗങ്ങൾ വന്നും ബ്രിട്ടനിൽ മാത്രം ഏഴ് ലക്ഷം പേർ മരിക്കും; രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ചവരേക്കാൾ ഏറെ പേർ മരിക്കാൻ തയ്യാറാകേണ്ടി വരുന്ന കൊറോണാന്തര കാലത്തെ കുറിച്ച് ഒരു പഠനറിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ്-19 കാരണം നിലവിൽ യുകെയിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 283,852 പേരാണ് മരിച്ചിരിക്കുന്നത്. ഇപ്പോഴും അനുദിനം നൂറ് കണക്കിന് പേർ മരിച്ച് കൊണ്ടിരിക്കുന്നുമുണ്ട്. കൊറോണയെ ഉടൻ തളച്ചില്ലെങ്കിൽ ഈ മഹാമാരി കാരണം പ്രത്യക്ഷമായും പരോക്ഷമായും അഞ്ച് കൊല്ലം കൊണ്ട് ബ്രിട്ടനിൽ മാത്രം മരിക്കുന്നവരുടെ എണ്ണം ഏതാണ്ട് ഏഴ് ലക്ഷം പേർ മരിക്കുമെന്ന് പുതിയൊരു പഠനം മുന്നറിയിപ്പേകുന്നു.അതായത് രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ചവരേക്കാൾ ഏറെ പേർ മരിക്കാൻ തയ്യാറാകേണ്ടി വരുന്ന കൊറോണാന്തര കാലത്തെ കുറിച്ച് ഒരു പഠനറിപ്പോർട്ടാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

കൊറോണ വൈറസ് കാരണവും അതിനെ തുരത്താനുള്ള ലോക്ക് ഡൗൺ മാനദണ്ഡങ്ങളും എല്ലാം കൂടി കൃത്യമായി പറഞ്ഞാൽ 6,75,000 പേരുടെ ജീവൻ അഞ്ച് വർഷം കൊണ്ട് കവർന്നേക്കാമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോളിലെ പ്രഫസറായ ഫിലിപ്പ് തോമസിന്റെ നേതൃത്ത്വത്തിൽ നടത്തിയ പുതിയൊരു പഠനം മുന്നറിയിപ്പേകുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെയും സാധാരണക്കാരുടെയും എണ്ണമായ 5,25,000ത്തേക്കാൾ വലിയ മരണസംഖ്യയായിരിക്കുമിതെന്നം പുതിയ പഠനം മുന്നറയിപ്പേകുന്നു.കൊറാണാനന്തര വർഷങ്ങളിലെത്തുന്ന കടുത്ത ദാരിദ്ര്യം കൊറോണയേക്കാൾ കൂടുതൽ പേരുടെ ജീവനെടുക്കുമെന്നാണ് പഠനം നടത്തി വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്.

ബ്രിട്ടീഷുകാർക്ക് മറ്റ് നിരവധി രാജ്യക്കാരേക്കാൾ ആയുസും ആരോഗ്യവും കൂടാൻ കാരണം ഈ രാജ്യം സമ്പന്ന രാജ്യമായതിനാലാണെന്നും കൊറോണ കാരണം ഇവിടുത്തെ സാമ്പത്തിക രംഗം താറുമാറാകുന്നതോടെ ജനത്തിന്റെ ആയുസ്സും ആരോഗ്യവും ഇല്ലാതായി ഏറെ പേർ മരിക്കാനിടയാവുമെന്നുമാണ് പുതിയ പഠനം സമർത്ഥിക്കുന്നത്. വൈറസിനെ പൂർണമായി തുടച്ച് നീക്കാൻ രാജ്യത്ത് അഞ്ച് വർഷത്തോളം ഏറിയും കുറഞ്ഞും ഏർപ്പെടുത്തേണ്ടി വരുമെന്നും ഇക്കാലത്തിനിടെ രാജ്യം കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തുമെന്നും അക്കാരണത്താലുള്ള മരണങ്ങൾ പെരുകുമെന്നുമാണ് പഠനസംഘം ആവർത്തിക്കുന്നത്.

സെമി-ലോക്ക്ഡൗൺ അവസ്ഥകൾ കാരണം അഞ്ച് വർഷങ്ങൾക്കിടെ ഒന്നരലക്ഷം പേരെങ്കിലും ബ്രിട്ടനിൽ മരിക്കുമെന്നാണ് സയന്റിഫിക് ജേർണൽ നാനോടെക്നോളജി പെർസെപ്ഷൻസിൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന ഈ പഠനം മുന്നറിയിപ്പേകുന്നത്. കൊറോണയുടെ പ്രത്യാഘാതം കാരണം രാജ്യത്തെ സമ്പദ് വ്യവസ്ഥ 2024 വരെ കരകയറില്ലെന്നും ഇതിനെ തുടർന്ന് ദാരിദ്ര്യവും മോശപ്പെട്ട ഹെൽത്ത് കെയറും സുരക്ഷാ മാനദണ്ഡങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്താൻ സാധിക്കായ്മയും കാരണം പതിനായിരക്കണക്കിന് പേർ മരിക്കുമെന്നും പുതയ പഠനം മുന്നറിയിപ്പേകുന്നു.

സ്റ്റേറ്റ് അറ്റ് ഹോം ഓർഡറുകൾ, അത്യാവശ്യമല്ലാത്ത എല്ലാ ബിസിനസുകളും അടച്ച്പൂട്ടൽ തുടങ്ങിയ മാർഗങ്ങൾ യൂറോപ്പിൽ കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ ഏറെ ഫലം ചെയ്യില്ലെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ നടത്തിയ മറ്റൊരു പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സ്‌കൂളുകൾ അടക്കൽ, ആൾക്കൂട്ടത്തെ ഒഴിവാക്കൽ തുടങ്ങിയവയിലൂടെ യൂറോപ്പിലെ കൊറോണ ബാധയെ സാവധാനത്തിലാക്കി മാറ്റാൻ സാധിക്കുമെന്ന് ഇതേ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിരുന്നു.

30യൂറോപ്യൻ രാജ്യങ്ങളിൽ അനുവർത്തിച്ച് വരുന്ന ഒരു പറ്റം സോഷ്യൽ ഡിസ്റ്റൻസിങ് മാനദണ്ഡങ്ങളെ നിരീക്ഷിച്ചാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ ഗവേഷർ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP